Home
Mobile

കരുത്തിൽ മാറ്റമില്ല, കളറിൽ മാറ്റമുണ്ട്; വെൽവെറ്റ് റെഡ് കളർ വേരിയന്റിൽ ഓപ്പോ ​​ഫൈൻഡ് X9 കിട്ടും

ഓപ്പോ തങ്ങളുടെ ഏറ്റവും പുതിയ പ്രീമിയം സ്മാർട്ട്ഫോണുകൾ അ‌ടങ്ങുന്ന ഓപ്പോ ​ഫൈൻഡ് X9 സീരീസ് ഈ മാസം ഇന്ത്യയിൽ ലോഞ്ച് ചെയ്യുകയും ഏതാനും ദിവസങ്ങൾക്ക് മുൻപ് അ‌തിന്റെ വിൽപ്പന ആരംഭിക്കുകയും ചെയ്തു. ​ഫൈൻഡ് X9, ​ഫൈൻഡ് X9 പ്രോ എന്നിങ്ങനെ രണ്ട് മോഡലുകളാണ് ഈ സീരീസിൽ ഇന്ത്യയിൽ ലഭ്യമായിരിക്കുന്നത്. ഇപ്പോൾ വിൽപ്പന തുടങ്ങി ദിവസങ്ങൾക്കകം തന്നെ ഓപ്പോ ഫൈൻഡ് X9 വെൽവെറ്റ് റെഡ് (OPPO Find X9 Velvet Red) എന്ന പുതിയൊരു കളർ ഓപ്ഷനിലും കമ്പനി അ‌വതരിപ്പിച്ചിരിക്കുന്നു.

സ്പേസ് ബ്ലാക്ക്, ടൈറ്റാനിയം ഗ്രേ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാണ് ഓപ്പോ ഫൈൻഡ് X9 ലോഞ്ച് ചെയ്യപ്പെട്ടത്. ഇപ്പോൾ പുതിയ വെൽവെറ്റ് റെഡ് ഉൾപ്പെടെ ആകെ മൂന്ന് കളർ ഓപ്ഷനുകളിൽ ഈ ഫോൺ തെരഞ്ഞെടുക്കാം. വെൽവെറ്റ് റെഡ് ഫൈൻഡ് X9 ഡിസംബർ 8 മുതൽ ഫോൺ ഇന്ത്യയിൽ വാങ്ങാൻ ലഭ്യമാകും.

വെൽവെറ്റ് റെഡ് കളർ വേരിയന്റിൽ ഓപ്പോ ​​ഫൈൻഡ് X9 കിട്ടും

കളർ മാറി എന്നതിനപ്പുറം ഓപ്പോ ​ഫൈൻഡ് X9 ന്റെ കരുത്തിൽ ഒരു മാറ്റവും വന്നിട്ടില്ല. ലോഞ്ച് ചെയ്തപ്പോൾ ഉണ്ടായിരുന്ന അ‌തേ ഫീച്ചറുകൾ തന്നെയാണ് പുതിയ വെൽവെറ്റ് റെഡ് ​ഫൈൻഡ് X9 മോഡലിലും ഉള്ളത്. ഓപ്പോ ​ഫൈൻഡ് X9 -ന്റെ 12GB+256GB അ‌ടിസ്ഥാന മോഡലിന് 74,999 രൂപയും 16GB+512GB മോഡലിന് 84,999 രൂപയുമാണ് വില.

പുതിയ കളർ ഓപ്ഷന്റെ വിലയും 74,999 രൂപയിൽ ആരംഭിക്കുന്നു. ലോഞ്ച് ഓഫറിന്റെ ഭാഗമായുള്ള ബാങ്ക് ഡിസ്കൗണ്ടുകൾ പ്രയോജനപ്പെടുത്തിയാൽ ഇതിന്റെ വില 67,499 രൂപയായി കുറയ്ക്കാം. ഓപ്പോ ഇന്ത്യ ഓൺലൈൻ സ്റ്റോർ, ഫ്ലിപ്കാർട്ട്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഈ ഫോൺ വാങ്ങാനാകും.

വെൽവെറ്റ് റെഡ് കളർ വേരിയന്റിൽ ഓപ്പോ ​​ഫൈൻഡ് X9 കിട്ടും

മികച്ച പെർഫോമൻസിന് പുറമേ മികച്ച ക്യാമറ ഫീച്ചറുകളും ഉൾക്കൊള്ളുന്ന ഒരു സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് പരിഗണിക്കാവുന്ന പുതിയ പ്രീമിയം സ്മാർട്ട്ഫോൺ മോഡലാണ് ​ഫൈൻഡ് X9. ഒക്ട-കോർ ​​ഡൈമെൻസിറ്റി 9500 3nm ചിപ്സെറ്റ് കരുത്തിലാണ് ഈ ഫോൺ എത്തിയിട്ടുള്ളത്. ചിപ്പ്-ലെവൽ റിസോഴ്‌സ് മാനേജ്‌മെന്റിനെ പുനർനിർവചിക്കുന്നതിനായി മീഡിയടെക്കിനൊപ്പം വികസിപ്പിച്ചെടുത്ത ഓപ്പോയുടെ ഓൾ-ന്യൂ ട്രിനിറ്റി എഞ്ചിനും ഇതിലുണ്ട്.

പ്രധാന ഫീച്ചറുകൾ

ആം മാലി-G1 അൾട്രാ MC12 GPU സഹിതം ഒക്ട-കോർ ​​ഡൈമെൻസിറ്റി 9500 3nm ചിപ്സെറ്റ്, 120Hz റിഫ്രഷ് റേറ്റുള്ള 6.59-ഇഞ്ച് (2760 × 1256 പിക്സലുകൾ) AMOLED ഡിസ്പ്ലേ, 3840Hz അൾട്രാ-ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, 3600 nits വരെ പീക്ക് ബ്രൈറ്റ്നസ്, ഡോൾബി വിഷൻ, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

ഇതിൽ ഏറ്റവും ശ്രദ്ധേയം ക്യാമറ വിഭാഗമാണ്, ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ​ഫൈൻഡ് X9ൽ ഉള്ളത്. അ‌തിൽ 1/1.4″ സോണി LYT808 സെൻസറുള്ള 50MP മെയിൻ ക്യാമറ, JN5 സെൻസറുള്ള 50MP അൾട്രാ-വൈഡ് ക്യാമറ, 50MP 1/1.95″ LYT600 സെൻസർ 3x പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ, 2MP മൾട്ടി-സ്പെക്ട്രൽ ലെൻസ്, ഹാസൽബ്ലാഡ് പോർട്രെയ്റ്റ് എന്നിവ അ‌ടങ്ങുന്നു. ഫ്രണ്ടിൽ 1/2.74″ സോണി IMX615 സെൻസർ ഉള്ള 32MP സെൽഫി ക്യാമറയുമുണ്ട്.

വെൽവെറ്റ് റെഡ് കളർ വേരിയന്റിൽ ഓപ്പോ ​​ഫൈൻഡ് X9 കിട്ടും

ഇൻ-ഡിസ്പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, IP66+IP68+IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ+നാനോ), 5G SA/NSA, 80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 7025mAh ബാറ്ററി, 50W വയർലെസ് ചാർജിംഗ് എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 156.98×73.93×7.99mm വലിപ്പവും 203 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്.

More from GizBot

Best Mobiles in India

English summary
Oppo Find X9 Velvet Red Colour variant launched. Its 12GB RAM and 256GB internal storage configuration starts at Rs 74,999 in India. Oppo Find X9 was launched in two colour options - Space Black and Titanium Grey. The Velvet Red Find X9 will be available for purchase in India from December 8.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X