Home
Mobile

2026-ലെ കച്ചവടം ഈ കോംപാക്ട് ഫോൺ കൊണ്ടുപോകും! രണ്ട് 200MP ക്യാമറകളുമായി ​ഓപ്പോ ഫൈൻഡ് X9s

കോംപാക്ട് സ്മാർട്ട്ഫോണുകൾ വിപണിയിൽ സ്വാധീനം വർധിച്ചുവരുകയാണ്. കരുത്തൻ ഫീച്ചറുകളുമായി ​കൈയിലൊതുങ്ങുന്ന ഒരു സ്മാർട്ട്ഫോൺ കൊണ്ടുനടക്കാൻ ആഗ്രഹിക്കുന്നവർ കൂടുന്നു എന്നാണ് അ‌തിനർഥം. ഇപ്പോൾ പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ഓപ്പോ ഒരു പുതിയ ഫ്ലാഗ്ഷിപ്പ് കോംപാക്ട് സ്മാർട്ട്ഫോൺ അ‌വതരിപ്പിക്കാൻ തയാറെടുത്തുകൊണ്ടിരിക്കുന്നു എന്ന വാർത്തകൾ പുറത്തുവന്നിരിക്കുന്നു, ഓപ്പോ ​ഫൈൻഡ് X9 സീരീസുമായി ബന്ധപ്പെട്ടാണ് ഈ ഓപ്പോ കോംപാക്ട് ഫോൺ എത്തുക. ഓപ്പോ ​ഫൈൻഡ് X9s (OPPO Find X9s) എന്നാണ് ഈ വരാൻ പോകുന്ന ഫോണിന്റെ പേര്. 2026-ൽ കോംപാക്ട് സ്മാർട്ട്ഫോണുകളിൽ വളരെ ശ്രദ്ധിക്കപ്പെടാനും കച്ചവടം പിടിക്കാനും സാധ്യതയുള്ള ഒരു സ്മാർട്ട്ഫോൺ ആയിരിക്കും ഇത്.

ഓപ്പോ ​ഫൈൻഡ് X9s കോംപാക്ട് ഫോണിനെക്കുറിച്ചുള്ള വിവരങ്ങൾ ഇപ്പോൾ ലീക്ക് റിപ്പോർട്ടുകളായി പുറത്തുവരാൻ തുടങ്ങിയിട്ടുണ്ട്. ടിപ്‌സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷനിൽ നിന്നുള്ള പുതിയ വിവരങ്ങൾ പ്രകാരം മുൻഗാമിയായ ഫൈൻഡ് X8s-ന്റെ കോം‌പാക്റ്റ്- ഫ്ലാഗ്ഷിപ്പ് ഫിലോസഫിയിൽ ഉറച്ചുനിന്നുകൊണ്ട് തന്നെയാകും പുതിയ മോഡലും എത്തുക.

രണ്ട് 200MP ക്യാമറകൾ: 2026-ലെ കച്ചവടം ഈ കോംപാക്ട് ഫോൺ കൊണ്ടുപോകും!

മുൻ മോഡലിനെ അ‌പേക്ഷിച്ച് കാര്യമായ അ‌പ്ഗ്രേഡുകൾ ഓപ്പോ ​ഫൈൻഡ് X9s മോഡലിൽ ഉണ്ടാകും. അ‌തിൽ ഏറ്റവും ശ്രദ്ധേയമാകുക ക്യാമറ സജ്ജീകരണമായിരിക്കും. ഒന്നല്ല, രണ്ട് 200MP സാംസങ് HP5 സെൻസറുകൾ ഈ കോംപാക്ട് ഫോണിൽ സജ്ജീകരിക്കാനാണ് ഓപ്പോ പദ്ധതയിട്ടിരിക്കുന്നത് എന്ന് ലീക്ക് റിപ്പോർട്ടുകൾ പറയുന്നു.

ഈ രണ്ട് 200MP ക്യാമറകളിൽ ഒന്ന് പ്രധാന ക്യാമറയും മറ്റൊന്ന് പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസും ആയിരിക്കും. ഈ റിപ്പോർട്ട് ശരിയെങ്കിൽ മുൻ മോഡലിൽ നിന്ന് പുതിയ മോഡലിലേക്ക് എത്തുമ്പോൾ ഉണ്ടാകുന്ന പ്രധാന മാറ്റങ്ങളിലൊന്നായിരിക്കും ഈ രണ്ട് 200MP ക്യാമറകൾ. മുൻ മോഡലായ ഫൈൻഡ് X8s-ൽ 3x പെരിസ്കോപ്പ് സൂമോടുകൂടിയ ഹാസൽബ്ലാഡ്-ട്യൂൺ ചെയ്ത ട്രിപ്പിൾ 50MP ക്യാമറ സജ്ജീകരണം ആണ് ഉണ്ടായിരുന്നത്.

ഡ്യുവൽ-200MP ക്യാമറ സജ്ജീകരണമുള്ളതിനാൽ ​ഫൈൻഡ് X9s-ന് സാംസങ്ങിന്റെയും ഷവോമിയുടെയും ഏറ്റവും മികച്ച ക്യാമറ കേന്ദ്രീകൃത ഫ്ലാഗ്ഷിപ്പുകളുമായി നേരിട്ട് മത്സരിക്കാൻ കരുത്താകും. പോക്കറ്റിലൊതുങ്ങുന്ന ഒരു സ്മാർട്ട്ഫോണിൽ ഏറ്റവും മികച്ച ഫീച്ചറുകൾ സജ്ജീകരിക്കാനുള്ള ഓപ്പോയുടെ ഈ നീക്കം 2026ലെ ജനപ്രിയ സ്മാർട്ട്ഫോണുകളിലൊന്നായി ഈ ​​ഫൈൻഡ് X9s നെ മാറ്റും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ഓപ്പോ ഫൈൻഡ് X9s-ൽ LTPS സാങ്കേതികവിദ്യയുള്ള 6.3 ഇഞ്ച് ഫ്ലാറ്റ് AMOLED 1.5K ഡിസ്‌പ്ലേ ഉണ്ടായിരിക്കുമെന്ന് സൂചനയുണ്ട്. കൂടാതെ ഡിസ്‌പ്ലേയ്ക്ക് താഴെയായി ഒരു അൾട്രാസോണിക് ഫിംഗർപ്രിന്റ് റീഡർ സജ്ജീകരിച്ചിരിക്കുന്നതായും ലീക്ക് റിപ്പോർട്ടുകൾ പറയുന്നു. ഇത് ഈ കോംപാക്ട് ഫോണിലെ കൂടുതൽ പ്രീമിയം പൊസിഷനിംഗ് സൂചിപ്പിക്കുന്നു.

ക്യാമറയുടെ കാര്യത്തിൽ മാത്രമല്ല, ബാറ്ററി ശേഷിയുടെ കാര്യത്തിലും വരാൻ പോകുന്ന ഓപ്പോ ​ഫൈൻഡ് X9s മുൻഗാമിയെക്കാൾ മികവ് പുലർത്തും. ഫൈൻഡ് X8s-ൽ 5,700mAh ബാറ്ററി ശേഷിയാണ് ഉണ്ടായിരുന്നത്. എന്നാൽ പുതിയ ഫൈൻഡ് X9s-ൽ 7,000mAh ബാറ്ററിയാണ് ഉണ്ടാകുകയെന്നാണ് ലീക്ക് റിപ്പോർട്ട്. ഇത് വയർലെസ് ചാർജിംഗ് പിന്തുണയ്ക്കുമെന്നും പറയപ്പെടുന്നു.

മീഡിയടെക്കിന്റെ വരാനിരിക്കുന്ന ഡൈമെൻസിറ്റി 9500+ ചിപ്‌സെറ്റായിരിക്കും ഫൈൻഡ് X9sന് കരുത്ത് പകരുക എന്നാണ് റിപ്പോർട്ട്. IP68 അല്ലെങ്കിൽ IP69 സർട്ടിഫിക്കേഷൻ ഈ ഫോണിന് ഉണ്ടാകും എന്നതാണ് മറ്റൊരു വിവരം. കോം‌പാക്റ്റ്-ഫ്ലാഗ്‌ഷിപ്പ് ഐഡന്റിറ്റി നിലനിർത്തി ശക്തമായ ഫീച്ചറുകളോടെ എത്തുന്ന ഈ ഫോൺ ഇന്ത്യയിലും അ‌വതരിപ്പിക്കാൻ സാധ്യതയുണ്ട്, കാരണം കോംപാക്ട് സ്മാർട്ട്ഫോണുകൾക്ക് ഇന്ത്യൻ വിപണിയിലും സ്വാധീനം കൂടി വരുന്നുണ്ട്.

ഓപ്പോ ഫൈൻഡ് X9s മാർച്ചിൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് സംബന്ധിച്ച് നിലവിൽ കമ്പനി ഔദ്യോഗികമായി പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. ലീക്ക് റിപ്പോർട്ടുകൾ ശരിവയ്ക്കും വിധത്തിൽ രണ്ട് 200MP ക്യാമറകൾ ഉൾപ്പെടെയുള്ള ഫീച്ചറുകളുമായി ആകർഷകമായ വിലയിൽ ഫൈൻഡ് X9s ഇന്ത്യയിലും അ‌വതരിപ്പിക്കപ്പെട്ടാൽ 2026ൽ വിപണിയിൽ ശക്തമായ മത്സരം തന്നെ അ‌ത് സൃഷ്ടിക്കും, കോംപാക്ട് സ്മാർട്ട്ഫോണുകൾക്ക് മാത്രമല്ല, മറ്റ് മോഡലുകൾക്കും അ‌ത് വെല്ലുവിളി സൃഷ്ടിക്കും.

More from GizBot

Best Mobiles in India

English summary
With two 200MP cameras, the Oppo Find X9s could be the most impressive compact smartphone of 2026. Not only in terms of camera, but also in terms of battery capacity, the upcoming Oppo Find X9s will be superior to its predecessor. The leaked report says that the new Find X9s will have a 7,000mAh battery. It is also said that it will support wireless charging.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X