ഇനി കാത്തിരിപ്പിന്റെ ദിനങ്ങൾ! ഓപ്പോ എഫ്27 5ജി ഇന്ത്യൻ ലോഞ്ച് ഉടൻ
ഓപ്പോ എഫ്27 5ജി (Oppo F27 5G) എന്ന പുതിയ എഫ് സീരീസ് സ്മാർട്ട്‌ഫോൺ ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഓപ്പോ തയ്യാറെടുക്കുന്നു. വരാനിരിക്കുന്ന സ്മാർട്ട്‌ഫോണിൻ്റെ ലോഞ്ച് തീയതി ബ്രാൻഡ് സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും, Oഓപ്പോ എഫ്27 5ജിയുടെ ഒരു ടീസർ കമ്പനി പങ്കിട്ടു. ഇത് ഓപ്പോ എഫ്27 5ജിയുടെ റിയർ ഡിസൈനിന്റെ ഒരു ചെറിയ സൂചനകൾ നൽകുന്നു. ടീസർ നൽകുന്ന സൂചനകൾ അനുസരിച്ച്, ഓപ്പോ എഫ്27 5ജിയിൽ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് ആണ് ഈ ലേഖനത്തിൽ പറയുന്നത്.
ഓപ്പോ എഫ്27 5ജിയിൽ നിന്നും പ്രതീക്ഷിക്കേണ്ട സവിശേഷതകൾ: IP69 റേറ്റിംഗ് ഉള്ള ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട്‌ഫോണായി ഈ വർഷം ജൂണിൽ ലോഞ്ച് ചെയ്ത നിലവിൽ ഉള്ള ഓപ്പോ എഫ്27 പ്രോ പ്ലസ് 5ജി ഫോണിന്റെ കൂട്ടത്തിലേക്ക് ആണ് ഓപ്പോ എഫ്27 5ജി ചേർക്കപെടുന്നത്. ഓപ്പോ എഫ്27 5ജിയുടെ വരവ് സ്ഥിരീകരിക്കാൻ ഓപ്പോ അതിൻ്റെ ഔദ്യോഗിക X (മുമ്പ് Twitter) ഹാൻഡിലിൽ ടീസർ പോസ്റ്റ് ചെയ്തു.

വരാനിരിക്കുന്ന സ്മാർട്ട്‌ഫോണിന് ഓപ്പോ എഫ്27 പ്രോ പ്ലസ് 5ജിക്ക് സമാനമായ വൃത്ത ആകൃതിയിൽ ഉള്ള ബാക്ക് ക്യാമറ മൊഡ്യൂൾ ഉണ്ടായിരിക്കും എന്ന് ഔദ്യോഗിക ടീസർ സ്ഥിരീകരിക്കുന്നു. ബ്രാൻഡ് ഫ്രണ്ട് ഡിസൈൻ ടീസറിൽ കാണിച്ചില്ല എങ്കിലും, ഓപ്പോ എഫ്27 5ജിയുടെ ലീക്ക് ആയ ലൈവ് ഇമേജുകൾ ഇതിന് ഫ്ലാറ്റ് എഡ്ജുകളും മുൻവശത്ത് ഒരു പഞ്ച്-ഹോളും ഉണ്ടായിരിക്കുമെന്ന് വെളിപ്പെടുത്തുന്നു.
ഓപ്പോ എഫ്27 പ്രോ പ്ലസ് 5ജിൽ ഫീച്ചർ ചെയ്‌തിരിക്കുന്ന കെർവ്ഡ് ഡിസ്‌പ്ലേ, വീഗൻ ലെതർ ബാക്ക് എന്നിവയിൽ നിന്ന് വ്യത്യസ്തമായി മെറ്റൽ ഫ്രെയിമോട് കൂടിയ ഗ്രേഡിയൻ്റ് കളർ ഡിസൈനും സ്മാർട്ട്‌ഫോണിന് ഉണ്ടെന്ന് പറയപ്പെടുന്നു. കൂടാതെ, ഓപ്പോ എഫ്27 5ജി രണ്ട് സ്റ്റോറേജ് വേരിയൻ്റുകളുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു.
8 ജിബി റാം + 128 ജിബി റോം വേരിയന്റും 8 ജിബി റാം + 256 ജിബി റോം വേരിയന്റും ലഭ്യമാകുമെന്ന് കരുതുന്നു. ഫോൺ അടുത്ത ആഴ്ച രാജ്യത്ത് ഔദ്യോഗികമായി എത്താൻ സാധ്യത ഉണ്ട്. എന്നിരുന്നാലും, നേരത്തെ പറഞ്ഞത് പോലെ കൃത്യമായ ലോഞ്ച് തീയതി ഇപ്പോഴും കമ്പനി പുറത്ത് വിട്ടിട്ടില്ല. ബ്രാൻഡ് ഉടൻ തന്നെ ഇത് സ്ഥിരീകരിക്കുമെന്ന് ആണ് പ്രതീക്ഷിക്കുന്നത്.
ഓപ്പോ എഫ്27 5ജിയുടെ സവിശേഷതകളും വിലയും ഇപ്പോഴും അറിവില്ല. അടിസ്ഥാന 8 ജിബി /128 ജിബി മോഡലിന് 27,999 രൂപയിൽ ആരംഭിക്കുന്ന ഓപ്പോ എഫ്27 പ്രോ പ്ലസ് 5ജിയേക്കാൾ വില ഈ ഫോണിന് കുറവായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വരാനിരിക്കുന്ന ഫോൺ ഓപ്പോ എഫ്27 പ്രോ പ്ലസ് വേരിയൻ്റ് പോലെ IP69 റേറ്റിംഗ് അവതരിപ്പിക്കുമോ എന്നും കാണേണ്ടതുണ്ട്.
അതേസമയം, ചൈന കമ്പനി ആയ ഓപ്പോ, എഫ്27 പ്രോ പ്ലസ് സ്മാർട്ട്‌ഫോണിന് ഉടൻ തന്നെ പുതിയ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഫീച്ചറുകൾ ലഭിക്കുമെന്ന് പ്രഖ്യാപിച്ചു. ജൂൺ 13ന് ഇന്ത്യയിൽ ലോഞ്ച് ചെയ്ത മിഡ്‌റേഞ്ച് സ്മാർട്ട്‌ഫോണിന് എഐ ഇറേസർ 2.0, എഐ സ്മാർട്ട് ഇമേജ് മാറ്റിംഗ് 2.0, എഐ സ്റ്റുഡിയോ എന്നിവയും മറ്റും സിസ്റ്റം അപ്‌ഡേറ്റിൻ്റെ ഭാഗമായി ഓഗസ്റ്റ് 22ന് ലഭിക്കുമെന്ന് കമ്പനി അറിയിച്ചു.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








