ഹോളിയല്ലേ... ഡിസ്കൗണ്ടിൽ പിശുക്കാതെ ഓപ്പോ! ഈ ടോപ് ക്ലാസ് ഫോണിന് 5500 രൂപ ഡിസ്കൗണ്ട് കിട്ടും
ഇന്ത്യയിലെ ഹോളി ആഘോഷം കണക്കിലെടുത്ത് ഓപ്പോ തങ്ങളുടെ ചില സ്മാർട്ട്ഫോൺ മോഡലുകൾക്ക് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രത്യേക ഹോളി ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഓപ്പോ ഹോളി ഓഫറിന്റെ ഭാഗമായി ചില മോഡലുകൾ നോ കോസ്റ്റ് ഇഎംഐ ഡീലുകൾ ലഭ്യമാക്കി ഈസിയായി വാങ്ങാൻ അവസരം ഒരുക്കിയിട്ടുണ്ട്, ഇത് കൂടാതെ ചില മോഡലുകൾക്ക് മികച്ച ഡിസ്കൗണ്ടും ലഭ്യമാക്കിയിരിക്കുന്നു. ഓപ്പോയുടെ ഹോളി ഓഫർ ലഭ്യമായ മികച്ച സ്മാർട്ട്ഫോണുകളിൽ ഒന്ന് ഓപ്പോ റെനോ 15 പ്രോ മിനി ആണ്.
ഓപ്പോ റെനോ 15 പ്രോ മിനിയുടെ ഹോളി സ്പെഷൽ ഡീൽ കഴിഞ്ഞ ദിവസം നമ്മൾ പരിചയപ്പെട്ടിരുന്നു, ഇത് കൂടാതെ മികച്ച ഡീൽ ലഭ്യമായ മറ്റൊരു ഓപ്പോ ഫോൺ പ്രീമിയം മോഡലായ ഓപ്പോ ഫൈൻഡ് X9 5G (OPPO Find X9) ആണ്. ഏതാണ്ട് നാല് മാസം മുമ്പാണ് ഓപ്പോ ഫൈൻഡ് X9 സീരീസിന്റെ ഭാഗമായി ഫൈൻഡ് X9, ഫൈൻഡ് x9 പ്രോ മോഡലുകൾ ഇന്ത്യയിലെത്തിയത്.

പുതിയ ഫൈൻഡ് X9 സീരീസിലെ മോഡലുകളിൽ വില കുറഞ്ഞ ഓപ്ഷൻ ഫൈൻഡ് X9 5ജി ആണ്. ഓപ്പോ ഫൈൻഡ് X9 5ജിയുടെ 12GB+256GB അടിസ്ഥാന മോഡലിന് 74,999 രൂപയും 16GB+512GB മോഡലിന് 84,999 രൂപയുമാണ് വില. ഇപ്പോൾ ഹോളി ഓഫറിന്റെ ഭാഗമായി 5500 രൂപ ബാങ്ക് ഡിസ്കൗണ്ട് ഈ മോഡലിന് ലഭ്യമാണ്.
ടോപ് മോഡൽ ഇപ്പോൾ ഓപ്പോ സ്റ്റോറിൽ സ്റ്റോക്ക് ഇല്ല, അതേസമയം അടിസ്ഥാന മോഡൽ 5500 രൂപ ബാങ്ക് ഡിസ്കൗണ്ടിന് ശേഷം 69,499 രൂപ പ്രാരംഭ വിലയിൽ സ്വന്തമാക്കാൻ അവസരം ഉണ്ട്. താൽപര്യമുള്ളവർക്ക് ഈ ഡീൽ പരിഗണിക്കാവുന്നതാണ്. സ്പേസ് ബ്ലാക്ക്, ടൈറ്റാനിയം ഗ്രേ, വെൽവെറ്റ് റെഡ് എന്നീ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ലഭ്യമായിട്ടുള്ളത്.

പ്രധാന ഫീച്ചറുകൾ
ഒക്ട-കോർ ഡൈമെൻസിറ്റി 9500 3nm ചിപ്സെറ്റ് കരുത്തിലാണ് ഓപ്പോ ഫൈൻഡ് X9 അവതരിപ്പിക്കപ്പെട്ടത്. 80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 7025mAh ബാറ്ററിയാണ് ഇതിലുള്ളത്. ഒപ്പം 50W വയർലെസ് ചാർജിംഗ് പിന്തുണയുമുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 16 ൽ ആണ് പ്രവർത്തനം.
6.59-ഇഞ്ച് (2760 × 1256 പിക്സലുകൾ) AMOLED സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 3840Hz അൾട്രാ-ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, 3600 nits വരെ പീക്ക് ബ്രൈറ്റ്നസ്, ഡോൾബി വിഷൻ, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ.
1/1.4″ സോണി LYT808 സെൻസറുള്ള 50MP മെയിൻ ക്യാമറ ( f/1.6 അപ്പേർച്ചർ, OIS), JN5 സെൻസറുള്ള 50MP അൾട്രാ-വൈഡ് ക്യാമറ, 50MP 1/1.95″ LYT600 സെൻസർ 3x പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ (ƒ/2.6 അപ്പേർച്ചർ, OIS), 2MP മൾട്ടി-സ്പെക്ട്രൽ ലെൻസ്, f/2.4 അപ്പേർച്ചർ, ഹാസൽബ്ലാഡ് പോർട്രെയ്റ്റ് എന്നിവ അടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണം ഫൈൻഡ് X9-ൽ ഉണ്ട്.

1/2.74″ സോണി IMX615 സെൻസർ ഉള്ള 32MP ഫ്രണ്ട് ക്യാമറയും ഫൈൻഡ് X9 5ജിയിൽ നൽകിയിരിക്കുന്നു. ആം മാലി-G1 അൾട്രാ MC12 GPU ഫൈൻഡ് X9-ൽ സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ 12GB / 16GB LPDDR5X റാം, 256GB / 512GB UFS 4.1 സ്റ്റോറേജ് ഓപ്ഷനുകൾ, ഇൻ-ഡിസ്പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, IP66+IP68+IP69 റേറ്റിങ് എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








