പുതിയ മാസത്തിൽ ഗുഡ് വൈബ്! മാർച്ച് 1 മുതൽ ഓപ്പോ ഹോളി ഓഫർ: റെനോ 15 പ്രോ മിനി തന്നെ വാങ്ങാം
പുതിയ മാസം തുടങ്ങാൻ പോവുകയാണ്, വിവോ, വൺപ്ലസ്, ഐക്യൂ തുടങ്ങിയ സ്മാർട്ട്ഫോൺ ബ്രാൻഡുകളുടെ ആരാധകരെ സംബന്ധിച്ചിടത്തോളം ഫെബ്രുവരി പോലെ അത്ര സുഖകരമായിരിക്കില്ല മാർച്ച് എന്നതിന്റെ ചില സൂചനകൾ ഇതിനകം വന്നിട്ടുണ്ട്. കാരണം മാർച്ച് 1 മുതൽ വിവോ, വൺപ്ലസ്, ഐക്യൂ എന്നീ കമ്പനികളുടെ വൺപ്ലസ് 15R, ഐക്യൂ z10, വിവോ t4 പ്രോ തുടങ്ങി തെരഞ്ഞെടുത്ത ബജറ്റ്, മിഡ് റേഞ്ച് സ്മാർട്ട്ഫോൺ മോഡലുകളുടെ വില കൂടാൻ പോവുകയാണ് എന്ന് റിപ്പോർട്ടുകളുണ്ട്. ഒരുവശത്ത് ഇത്തരം ബാഡ് ന്യൂസ് ആണെങ്കിൽ മറുവശത്ത് ഇപ്പോൾ ഓപ്പോ ആരാധകർക്ക് ഗുഡ് ന്യൂസ് ആണ് വന്നിരിക്കുന്നത്.
ഓപ്പോയുടെ ഹോളി ഓഫറുകൾ മാർച്ച് 1ന് ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരിക്കുന്നു. പുതിയ മാസത്തിലേക്ക് ഗുഡ് വൈബോടെ കടക്കാൻ ഓപ്പോ ആരാധകരെ പ്രോത്സാഹിപ്പിക്കുന്ന നിലയ്ക്കുള്ള വിവരങ്ങളാണ് ലഭ്യമായിട്ടുള്ളത്. മാർച്ച് 1ന് ആരംഭിക്കുന്ന ഓപ്പായുടെ ഹോളി ഓഫർ സെയിൽ മാർച്ച് 8 വരെ നീണ്ടുനിൽക്കും. ഈ കാലയളവിൽ തെരഞ്ഞെടുത്ത മോഡലുകൾക്ക് ബാങ്ക് ഡിസ്കൗണ്ടും പലിശ രഹിത ഇഎംഐ ഓപ്ഷനുകളും ഓപ്പോ ലഭ്യമാക്കും.

24 മാസം വരെ സീറോ ഡൗൺ പേയ്‌മെന്റ്, പലിശ രഹിത ഇക്വേറ്റഡ് മന്ത്‌ലി ഇൻസ്റ്റാൾമെന്റ്‌സ് (EMI) എന്നിവ ഉൾപ്പെടെയുള്ള ധനസഹായ ഓപ്ഷനുകളും, ബാങ്ക്, UPI ക്യാഷ്ബാക്ക് ഇൻസെന്റീവുകളും ഹോളി ഓഫറിന്റെ ഭാഗമായി ഓപ്പോ ലഭ്യമാക്കും. ഇതിനായി കരുത്തൻ ജനപ്രിയ മോഡലുകളിൽ ചിലത് ഓപ്പോ തെരഞ്ഞെടുത്തിട്ടുണ്ട്.
ഓപ്പോ ഹോളി സെയിൽ ഓഫറിന്റെ ഭാഗമായുള്ള ആനുകൂല്യങ്ങൾ ലഭ്യമാകുന്ന മോഡലുകളിലൊന്നാണ് ഓപ്പോ റെനോ 15 പ്രോ മിനി (OPPO Reno 15 Pro Mini). സ്റ്റാന്റേർഡ് മോഡലിന് മുകളിൽ നിൽക്കുന്ന ഓപ്ഷൻ, കോംപാക്ട് മോഡൽ, പ്രോ മോഡലിനോട് അടുത്തുനിൽക്കുന്ന ഫീച്ചറുകൾ എന്നിവയൊക്കെ റെനോ 15 പ്രോയുടെ പ്രാധാന്യം വർധിപ്പിക്കുന്നു. ഹോളിയുടെ ഉത്സവ അന്തരീക്ഷത്തിൽ എടുക്കാൻ പറ്റിയ മോഡൽ തന്നെയാണ് ഇത്.

ശക്തമായ ക്യാമറ സജ്ജീകരണവും മികച്ച പെർഫോമൻസിനായി കരുത്തൻ പ്രോസസറും ഓപ്പോ റെനോ 15 പ്രോ മിനിയിലുണ്ട്. ഓൾ-റൗണ്ട് ആർമർ ബോഡി, സ്‌പോഞ്ച് ബയോണിക് കുഷ്യനിംഗ്, എയ്‌റോസ്‌പേസ്-ഗ്രേഡ് അലുമിനിയം ഫ്രെയിം, IP66, IP68, IP69 റേറ്റിങ്, പ്ലാറ്റിനം പൂശിയ ചാർജിംഗ് പോർട്ട് എന്നിവ സഹിതം ഈ കരുത്തൻ മോഡൽ എത്തുന്നു.
ഓപ്പോ റെനോ 15 പ്രോ മിനിയുടെ 12ജിബി + 256ജിബി മോഡലിന് 59,999 രൂപയും 12ജിബി + 512ജിബി മോഡലിന് 64,999 രൂപയുമാണ് വില. ഹോളി ഓഫറിന്റെ ഭാഗമായി 24 മാസ പലിശ രഹിത ഇഎംഐ ഓപ്ഷൻ ഈ മോഡലിന് ലഭ്യമാകും. കൂടാതെ 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ടും ഉണ്ട്. അതിനാൽ യഥാക്രമം 5999 രൂപ, 6499 രൂപ ബാങ്ക് ഡിസ്കൗണ്ടുകളും ഈ വേരിയന്റുകൾക്ക് ലഭ്യമാകും.
പ്രധാന ഫീച്ചറുകൾ
3.25GHz ഒക്ട കോർ ഡൈമെൻസിറ്റി 8450 4nm പ്രൊസസർ ആണ് ഓപ്പോ റെനോ 15 പ്രോ മിനിയുടെ കരുത്ത്. റെനോ 15 പ്രോയിൽ ഉള്ള അതേ പ്രോസസർ തന്നെയാണിത്. 80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 6200mAh ബാറ്ററിയാണ് ഇതിലുള്ളത്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള കളർഒഎസിലാണ് പ്രവർത്തനം.

120Hz 6.32-ഇഞ്ച് (2640 × 1216 പിക്സലുകൾ) 1.5K ഫ്ലാറ്റ് OLED സ്ക്രീൻ, OPPO ക്രിസ്റ്റൽ ഷീൽഡ് ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ. Mali-G720 MC7 GPU @1300MHz, 12GB LPDDR5X റാം, 256GB / 512GB UFS 3.1 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്.
1/1.56″ സെൻസറുള്ള 200MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS) നയിക്കുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം റെനോ 15 പ്രോ മിനിയിലുണ്ട്. ഇതോടൊപ്പം 50MP 112º അൾട്രാ-വൈഡ് ക്യാമറ (ƒ/2.2 അപ്പേർച്ചർ), 50MP 3.5X പെരിസ്കോപ്പ് ക്യാമറ (OIS, f/2.8 അപ്പേർച്ചർ, 4K 60 fps വീഡിയോ റെക്കോർഡിംഗ്) എന്നിവയാണ് എത്തുന്നത്. ഫ്രണ്ടിൽ 50MP ക്യാമറയും 4K 60 fps വീഡിയോ റെക്കോർഡിംഗ് സഹിതം ഉണ്ട്.
ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP66 + IP68 + IP69 റേറ്റിങ്, 5G SA/ NSA, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, USB ടൈപ്പ്-C 2.0 എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








