ഇന്ത്യൻ ഓൺലൈൻ വിപണിയിൽ ഒപ്പോയുടെ പുതിയ സ്മാർട്ഫോണുകൾ

|

ഉപയോക്താക്കൾക്ക് പുതിയ മൊബൈൽ സാങ്കേതികത അനുഭവിച്ചറിയാനായി ഒട്ടനവധി പുതിയ സവിശേഷതകളോട് കൂടിയ സ്മാർട്ഫോണുകളാണ് 'ഓപ്പോ' സ്മാർട്ഫോൺ നിർമ്മിതാക്കൾ കഴിഞ്ഞ കുറച്ചു വർഷങ്ങളായി വിപണിയിൽ അവതരിപ്പിച്ചുപോരുന്നത്. ഈ കമ്പനിയുടെ ഉല്പന്നത്തിന്റെ സവിശേഷതകൾ എന്നുപറയുന്നത് ശക്തിയേറിയ സെൽഫി ക്യാമറ, അതിശയികരിപ്പിക്കുന്ന ഗ്രേഡിയന്റ് ഡിസൈൻ, വേഗതയേറിയ ചാർജിങ് സംവിധാനം തുടങ്ങിയവയാണ്. ഒപ്പോയുടെ പുതിയ സ്മാർട്ഫോണായ 'ഓപ്പോ ആർ-17 പ്രൊ' യാണ് ഇപ്പോഴത്തെ താരം.

ഇന്ത്യൻ ഓൺലൈൻ വിപണിയിൽ ഒപ്പോയുടെ പുതിയ സ്മാർട്ഫോണുകൾ

 

ഇന്ത്യയിലെ ആളുകൾക്കായി ഇത്തരത്തിലുള്ള പുതിയ സാങ്കേതികതകൾ കൊണ്ടുവരുന്നതിനായാണ് ഇപ്പോൾ ഓപ്പോ ശ്രമിക്കുന്നത്. ഒപ്പോയുടെ അനവധി സ്മാർട്ഫോണുകളാണ് ഇനി ഇന്ത്യൻ വിപണിയിൽ വരാനായി ഇരിക്കുന്നത്. സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ പുതിയ ഫ്‌ളാഗ്‌ഷിപ്പ് സവിശേഷതകളോട് കൂടിയാണ് ഓപ്പോ പുതിയ സ്മാർട്ഫോണുകൾ അവതരിപ്പിക്കുന്നത്. ഓപ്പോ ഇതിനകം തന്നെ സ്വന്തം രാജ്യത്ത് നിരവധി സ്മാർട്ട്ഫോണുകൾ പുറത്തിറക്കിയിട്ടുണ്ട്, അത് വൻവിജമായി മാറി. ഇതേ സവിശേഷതകളോട് കൂടിയ സ്മാർട്ട്ഫോണുകൾ കമ്പനി ഇന്ത്യൻ വിപണിയിൽ കൊണ്ടുവരും എന്നത് പ്രതീക്ഷിക്കാവുന്നതാണ്.

പകുതി വിലയ്ക്ക് ഡി.ടി.എച്ച് ചാനലുകളുമായി കമ്പനികൾ രംഗത്ത്; ട്രായിക്ക്‌ വെല്ലുവിളി

ഓപ്പോ ആർ-17 പ്രൊ

ഓപ്പോ ആർ-17 പ്രൊ

ഓപ്പോയുടെ പുതിയ ഹാൻഡ്സെറ്റ് 'ഇൻ-സ്ക്രീനിൽ' ഫിംഗർപ്രിന്റ് സ്‌കാനർ ഉണ്ടാകും, പ്രധാനമായും ഫ്ലാഗ്ഷിപ്പ് മുൻനിര സ്മാർട്ട്ഫോണിൽ കാണുന്ന ഒരു സവിശേഷതയാണ് ഇത്. ഇൻ-സ്ക്രീൻ ബയോമെട്രിക്സ് ടെക്നോളജി ഉള്ളതുകൊണ്ട് വൈവിധ്യമാർന്ന മൾട്ടിമീഡിയ കാഴ്ച്ചകൾ വിപുലമായ എഡ്‌ജ്‌ -ടു-എഡ്‌ജ്‌ ഡിസ്പ്ലേയിൽ ആസ്വദിക്കാൻ കഴിയും. ഇത്തരത്തിൽ പുതിയ സവിശേഷതകൾ നിറഞ്ഞ ഈ സ്മാർട്ഫോണുകൾ ഇരുപതിനായിരം രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും.

എഡ്‌ജ്‌ -ടു-എഡ്‌ജ്‌ ഡിസ്പ്ലേ

എഡ്‌ജ്‌ -ടു-എഡ്‌ജ്‌ ഡിസ്പ്ലേ

ഇന്ത്യയിലെ സ്മാർട്ട് ഫോൺ വിൽപ്പനയിൽ വൻതോതിൽ സ്വാധിനിക്കുന്നത് ഇ-കൊമേഴ്സ് അക്കൗണ്ടുകളാണ്. ഇന്ത്യൻ ഉപയോക്താക്കൾക്കായി പുതിയ ഓപ്പോ സീരീസ് മൊബൈലുകൾ ഓൺലൈൻ വിപണയിൽ വിൽക്കുന്നതിനായാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനർത്ഥം ഓപ്പോ ഓഫ്‌ലൈൻ വിൽപന അവസാനിപ്പിച്ചു എന്നല്ല. ഓപ്പോ ഇപ്പോഴും അതിന്റെ ഉൽപന്നങ്ങൾ ഓഫ്ലൈനിൽ വിൽക്കുവാൻ പോകുന്നു, ഓൺലൈൻ, ഓഫ് ലൈൻ ഉപയോക്താക്കൾക്കായി ഏറ്റവും മികച്ച സേവനം ഉറപ്പാക്കുമെന്ന് കമ്പനി അറിയിച്ചു.

 ശക്തിയേറിയ ക്യാമറ
 

ശക്തിയേറിയ ക്യാമറ

ഈ ഹാൻഡ്‌സെറ്റിന്റെ അവതരണസമയത്ത് മൾട്ടി ചെയിൻ ഡിസ്ട്രിബൂഷൻ മോഡലാണ് ഓപ്പോ പിൻന്തുടർന്നുവന്നത്. ഇന്ത്യൻ ഓഫ് മാർക്കറ്റിലെ സ്മാർട്ട് ഫോൺ വിഭാഗത്തിലെ ഏറ്റവും ആകർഷണീയവും മികച്ചതുമായ സ്മാർട്ഫോണാണ് ഓപ്പോ. പുതിയ സീരീസുകളോട് കൂടി ഇന്ത്യൻ ഇ-കൊമേഴ്സ് വ്യവസായത്തിൽ അതേ നിലയിലുള്ള വിശ്വാസം കൈവരിക്കാനുള്ള ശ്രമമാണ് കമ്പനി നോക്കുന്നത്.

ഫിംഗർപ്രിന്റ് സ്‌കാനർ

ഫിംഗർപ്രിന്റ് സ്‌കാനർ

ഓപ്പോയുടെ പുതിയ സ്മാർട്ട്ഫോണിന് ഫ്‌ളാഗ്‌ഷിപ്പ് പോലെയുള്ള മുൻനിര ടെക്നോളജികൾ കൊണ്ട് നിർമിച്ചിരിക്കുന്നതിനാൽ ഇരുപതിനായിരം രൂപയായിരിക്കും സ്വന്തമാക്കുന്നതിനായി നൽകേണ്ട വില. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ഓപ്പോ ഓഫ്ലൈൻ സെഗ്മെൻറ്റിന്റെ പിന്തുടർച്ചക്കാരനാണ്. ഓൺലൈൻ വാങ്ങുന്നവർക്ക് പരമാവധി ആനുകൂല്യങ്ങളും അവിസ്മരണീയമായ ഇ-കൊമേഴ്സ് അനുഭവവും കമ്പനി ഉറപ്പാക്കും.

സ്മാർട്ട്ഫോൺ വിൽക്കുന്നതിനായി ഓപ്പോ ഫ്ലിപ്പാക്കാർട്ടോ അല്ലെങ്കിൽ ആമസോൺ ഇന്ത്യയോ തിരഞ്ഞെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ സ്മാർട്ട്ഫോണിന്റെ വിൽപ്പനയിൽ ഓപ്പോ വൈവിധ്യമാർന്ന ഓഫറുകളും, കാഷ്ബാക്ക്, എക്സ്ചേഞ്ച് ഓഫറുകളും നൽകും.

Most Read Articles
Best Mobiles in India

English summary
E-commerce accounts for a major percentage of overall smart phone sale in India. With OPPO consolidating its position as an offline player, the company believes that it is the right time to put the brand's synergies behind an online channel as well. Hence, OPPO new series will be sold in the online market for Indian consumers. But that doesn't mean OPPO will shut down the offline sale mode. OPPO is still going to sell its products offline and will ensure best-in-class service support for both online and offline customers.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X