Home
Mobile

ഒപ്പം നടക്കാൻ ആണിഷ്ടം! എന്നാ പിന്നെ നടക്കുമ്പോൾ ഈ പുതിയ ഓപ്പോയേയും കൂട്ടിക്കോ

ഓപ്പോ അതിൻ്റെ എഫ് സീരീസിൽ പുതിയ സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഓപ്പോ അടുത്തിടെ ഇന്ത്യയിൽ കമ്പനിയുടെ സബ്-25K സ്മാർട്ട്‌ഫോൺ വിഭാഗത്തിൽ അതിൻ്റെ മുദ്ര പതിപ്പിച്ചതായി കരുതുന്ന F25 പ്രോയുടെ വിജയം പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെ ആണ്, ചൈനീസ് സ്മാർട്ട്‌ഫോൺ കമ്പനി ആയ ഓപ്പോ എഫ് 27 പ്രോയുടെ രാജ്യത്തേക്ക് വരാൻ തയ്യാറെടുക്കുന്നതായി ലീക്ക് റിപ്പോർട്ടുകൾ വരുന്നത്. ടിപ്‌സ്റ്റർ ഇഷാൻ അഗർവാളുമായും 91മൊബൈലുകളുമായും സഹകരിച്ചാണ് ഈ വാർത്ത പുറത്ത് വരുന്നത്. എന്നിരുന്നാലും, കമ്പനി ഇതുവരെ ഒഫിഷ്യൻ അനൗൺസ്മെന്റ് ഒന്നും പുറത്ത് വിട്ടിട്ടില്ല.

ഓപ്പോ എഫ് 27 പ്രോ പ്രതീക്ഷിക്കുന്ന ഡിസൈനെ കുറിച്ച് അറിയാം. എക്‌സിൽ അപ്‌ലോഡ് ചെയ്‌ത പോസ്റ്റിൽ, ഓപ്പോ എഫ് 27 പ്രോയുടെ പിൻ പാനൽ ഡിസൈൻ കാണിക്കുന്നുണ്ട്. അത് വളഞ്ഞ AMOLED ഡിസ്‌പ്ലേയും ഒരു വീഗൻ ലെതർ ബാക്ക് പാനലും ഫീച്ചർ ചെയ്യുന്നതായി തോന്നുന്നു. കൂടാതെ, അതിൻ്റെ ബാക് ക്യാമറ ലേഔട്ട് ഓപ്പോ എഫ് 27 പ്രോക്ക് പകരം റീയൽമി 12 പ്രോ പ്ലസ്സിന് സമാനമാണെന്ന് തോന്നുന്നു.

ഒപ്പം നടക്കാൻ ആണിഷ്ടം! എന്നാ നടക്കുമ്പോൾ ഈ പുതിയ ഓപ്പോയേയും കൂട്ടിക്കോ

രണ്ട്-ടോൺ ഫിനിഷിംഗ് സ്ഥിരീകരിക്കുന്ന കറുപ്പ് ഫിനിഷിൽ മധ്യഭാഗത്ത് നീല വരയുള്ള ഫോൺ ആണ് പോസ്റ്റിൽ കാണുവാൻ സാധിക്കുന്നത്. പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിന് ഐപി 69 റേറ്റിംഗ് ഫീച്ചർ ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട്‌ഫോണായി ഓപ്പോ എഫ് 27 പ്രോ അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

രാജ്യത്തെ ഒട്ടുമിക്ക സ്‌മാർട്ട്‌ഫോണുകളിലും വെള്ളത്തെ പ്രതിരോധിക്കുന്ന ഐപി 67, ഐപി 68 റേറ്റിംഗ് ഉണ്ട് എങ്കിലും ഓപ്പോ എഫ് 27 പ്രോ പോലുള്ള മിഡ് റേഞ്ച് സ്‌മാർട്ട്‌ഫോണിലെ ഐപി 69 റേറ്റിംഗിനെ കൂടുതൽ ആകർഷകമാക്കുന്നു. വില കുറവിൽ കൂടുതൽ സെപ്‌സിഫിക്കേഷൻ എന്നും കൈയ്യടി നേടുന്നവയാണ്.

ഓപ്പോ എഫ് 27 പ്രോo സ്പെസിഫിക്കേഷനുകൾ എന്തൊക്കെ എന്ന് നോക്കാം. 8 ജിബി റാമും 256 ജിബി വരെ ഇൻ്റേണൽ സ്റ്റോറേജുമുള്ള മീഡിയടെക് ഡൈമെൻസിറ്റി (MediaTek Dimensity) 7050 SoC ആണ്ഓപ്പോ എഫ് 27 പ്രോയ്ക്ക് കരുത്തേകുന്നത്. കൂടാതെ, ഓപ്പോ എഫ് 27 പ്രോ 120Hz വളഞ്ഞ OLED ഡിസ്പ്ലേയും അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കൂടാതെ, ഓപ്പോ എഫ് 27 പ്രോയ്ക്ക് 45W വയർഡ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ഉള്ള 5,000 mAh ബാറ്ററി പായ്ക്ക് ചെയ്തേക്കാം. ഓപ്പോ എഫ് 27 പ്രോ ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള കളർ ഒഎസ് (ColorOS) 14ലും പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇപ്പോൾ, ഓപ്പോ എഫ് 27 പ്രോയെ കുറിച്ചുള്ള വിദാംശങ്ങൾ കമ്പനി മറച്ചുവെച്ചിരിക്കുകയാണ്.

ഓപ്പോയുടെ പ്രശസ്തമായ റെനോ സീരീസിലേക്ക് പുതിയ രണ്ട് ഫോണുകൾ കൂടി ഓപ്പോ കഴിഞ്ഞ ഇടക്ക് ലോഞ്ച് ചെയ്തിരുന്നു. ​ചൈനയിൽ നടന്ന ലോഞ്ച് ഇവന്റിൽ റെനോ സീരീസിലേക്കുള്ള കൂട്ടിച്ചേർക്കലായി ഓപ്പോ റെനോ 12, ഓപ്പോ റെനോ 12 പ്രോ എന്നിങ്ങനെ രണ്ട് ഫോണുകളാണ് ഈ സീരീസിൽ എത്തിയത്.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ഫോൺ ലോഞ്ചുകൾ എന്നിവ എല്ലാം അറിയാൻ gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
Oppo is all set to launch a new smartphone in its F series in India. Leaked reports suggest that the Chinese smartphone company, Oppo F27 Pro, is preparing to come to the country.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X