ഓപ്പോ അതിനൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഫോട്ടോഗ്രാഫിയില്‍ മുന്നില്‍!

Written By:

സ്മാര്‍ട്ട്‌ഫോണുകള്‍ ക്രമേണ ഹൈ എന്‍ഡ് പോര്‍ട്ടബിള്‍ ക്യാമറ ഉപകരണങ്ങളായി മാറിയിരിക്കുകയാണ്. വളരെ അതിശയകരമായ ഫോട്ടോ ഷൂട്ടുകള്‍ പിടിച്ചെടുക്കുവാനുളള ക്യാമറ ശേഷിയാണ് ഇന്നത്തെ പോക്കറ്റ് വലുപ്പത്തിലുളള സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് സാധിക്കുന്നത്.

ഓപ്പോ അതിനൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഫോട്ടോഗ്രാഫിയില്‍ മുന്നില്‍!

എന്നും ഫോട്ടാഗ്രാഫി മുന്‍പന്തിയിലാണ്. ഭാഗ്യവശാല്‍ മൊബൈല്‍ ക്യാമറ ടെക്‌നോളജിയെ മുന്‍ നിരയില്‍ എത്തിക്കാനായി നല്ലൊരു കമ്പനി ഇപ്പോള്‍ ഉണ്ട്. അതേ, നിങ്ങള്‍ ഊഹിക്കുന്നത് ശരിയാണ്, ഓപ്പോ തന്നെയാണ് മൊബൈല്‍ ഫോട്ടോഗ്രാഫി ലോകത്തെ മാറ്റി മറിക്കുന്നത്.

ഓപ്പോ ഫോണുകളെ കുറിച്ച് കൂടുതല്‍ അറിയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മികച്ച മുന്‍ ക്യാമറ സവിശേഷതകള്‍

2012ലാണ് ഓപ്പോ മനസ്സിലാക്കിയത് സെല്‍ഫി എടുത്ത് മറ്റുളളവര്‍ക്ക് അയച്ചു കൊടുക്കുന്നതില്‍ പലര്‍ക്കും ഭ്രാന്താണ് എന്ന്. അങ്ങനെ മനസ്സിലാക്കിയതോടെ ഓപ്പോ തങ്ങളുടെ ആദ്യത്തെ 'ബ്യൂട്ടി മോഡ്' എന്ന സവിശേഷത ക്യാമറ ഫോണായ ഓപ്പോ U701 വിപണിയില്‍ ഇറക്കി. ഇതായിരുന്നു ലോകത്തെ ആദ്യത്തെ ബ്യൂട്ടി മോഡ് ക്യാമറ സെല്‍ഫി ഫോണ്‍.

ആദ്യത്തെ റൊട്ടേറ്റിങ്ങ് ക്യാമറ സെല്‍ഫി

2013ലാണ് ഓപ്പോ സ്മാര്‍ട്ട്‌ഫോണ്‍ റിയര്‍ ക്യാമറയില്‍ പുനര്‍നിര്‍വചനം നടത്തിയത്. ഓപ്പോ N1 ആണ് ലോകത്തിലെ ആദ്യത്തെ 206 ഡിഗ്രി റൊട്ടേറ്റ് ചെയ്ത് ഫോട്ടോ എടുക്കാന്‍ സാധിക്കുന്ന രീതിയിലുളള ഫോണ്‍ ഇറക്കിയത്. CMOS സെന്‍സറാണ് ഈ ഫോണിന്റെ ക്യാമറയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡ്യുവല്‍ മോഡ് ഫ്‌ളാഷ് ലൈറ്റും ഇതിലുണ്ട്. എന്നാല്‍ 2014ല്‍ ഇറങ്ങിയ ഓപ്പോ N3യില്‍ ഇതിനേക്കാള്‍ മെച്ചപ്പെട്ട പ്രകടനമാണ് നടത്തിയത്.

ലോകത്തിലെ ആദ്യത്തെ അള്‍ട്രാ എച്ച്ഡി ക്യാമറ മോഡ്

റിയര്‍ ക്യാമറ ഉപയോഗിച്ച് ഏറ്റവും മെച്ചപ്പെട്ട ഫോട്ടോകള്‍ എടുക്കാനായി 2014ല്‍ ഇറക്കിയ ഓപ്പോ ഫൈന്‍ഡ് 7 ഏറെ പ്രശസ്ഥമാണ്. 13എംബി റിയര്‍ ക്യാമറ സ്‌നാപ്പറാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒന്നു കൂടി, ഇതാണ് ലോകത്തിലെ ആദ്യത്തെ 50എംബി റിസൊല്യൂഷന്‍ ഉള്‍പ്പെടുത്തി 'അള്‍ട്രാ എച്ച്ഡി' മോഡില്‍ ഇറങ്ങിയ ഫോണ്‍.

സ്‌ക്രീന്‍ ഫ്‌ളാഷ് ടെക്‌നോളജി

ഓപ്പോ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് ചിത്രങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ വിഷമിക്കേണ്ട യാതൊരു ആവശ്യവും ഇല്ല. അതായത് റിയര്‍ പാനലില്‍ ബ്രൈറ്റ് എല്‍ഇഡി ഫ്‌ളാഷ് ഉള്‍പ്പെടുത്തി 'സ്‌ക്രീന്‍ ഫ്‌ളാഷ് ടെക്‌നോളജിയുമായി വന്ന ഫോണാണ് ഓപ്പോ R7.

ഓപ്പോ 5X ഡ്യുവല്‍ ക്യാമറ ഒപ്റ്റിക്കല്‍ സൂം

മൊബൈല്‍ ഫോണ്‍ ടെക്‌നോളജിയെ ഏറ്റവും അടുത്തിടെ ഞെട്ടിച്ചു കൊണ്ട് ഇറക്കിയ ക്യാമറ ടെക്‌നോളജിയാണ് '5X ഡ്യുവല്‍ ക്യാമറ ഒപ്റ്റിക്കല്‍ സൂം'. 2017ലെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സിലാണ് ഈ സവിശേഷത പ്രഖ്യാപിച്ചത്.

അടുത്തത് എന്ത്?

ഓപ്പോ F1 സീരീസാണ് അടുത്തതായി കമ്പനിയെ കേന്ദ്രീകരിച്ച സെല്‍ഫി-ഫോക്കസ്ഡ് സ്മാര്‍ട്ട്‌ഫോണ്‍. ഓപ്പോ F1s ല്‍ 16എംബി മുന്‍ ക്യാമറയാണ്. വളരെ ഗുണമേന്മയുളള ചിത്രങ്ങള്‍ എടുക്കാം ഈ ഫോണില്‍. അതിനാല്‍ ഇത് മറ്റു ഫോണുകളുമായി ശക്തിയേറിയ മത്സരം നടത്തുമെന്നതില്‍ യാതൊരു സംശയവും ഇല്ല.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
OPPO is all set to redefine the selfie experience with its upcoming smartphone in India
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot