അഴകേറും ഡിസൈനും അതിശയിപ്പിക്കുന്ന ഫീച്ചറുകളും; ഓപ്പോ കെ10 5ജി ഇന്ത്യയിലെത്തി

|

കാത്തിരിപ്പിനൊടുവിൽ ഓപ്പോ കെ10 സ്മാർട്ട്ഫോണിന്റെ 5ജി വേരിയന്റ് ഇന്ത്യയിൽ അവതരിപ്പിച്ചു. ഡിവൈസിന്റെ 4ജി വേരിയന്റ് നേരത്തെ തന്നെ ഇന്ത്യയിൽ ലോഞ്ച് ചെയ്തിരുന്നു. പിന്നാലെയാണ് ഓപ്പോ കെ10 5ജി സ്മാർട്ട്ഫോണും ഇന്ത്യൻ വിപണിയിൽ എത്തുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 810 എസ്ഒസി ആണ് ഓപ്പോ കെ10 5ജി സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. ആകർഷകമായ ഡിസൈനും ഓപ്പോ കെ10 5ജി സ്മാർട്ട്ഫോണിന്റെ സവിശേഷതയാണ്. ഓപ്പോ കെ10 5ജി സ്മാർട്ട്ഫോണിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

 

ഓപ്പോ കെ10 5ജി സ്പെസിഫിക്കേഷനുകൾ

ഓപ്പോ കെ10 5ജി സ്പെസിഫിക്കേഷനുകൾ

5,000 എംഎഎച്ച് ബാറ്ററിയാണ് ഓപ്പോ കെ10 5ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. 33 വാട്ട് സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഓപ്പോ കെ10 5ജി സ്മാർട്ട്ഫോണിൽ ലഭ്യമാണ്. സ്മാർട്ട്ഫോണിൽ 53 ശതമാനം ചാർജ് കയറാൻ 30 മിനിറ്റ് സമയം മതിയെന്നും കമ്പനി അവകാശപ്പെടുന്നു. മുകളിൽ സൂചിപ്പിച്ചത് പോലെ മീഡിയടെക് ഡൈമെൻസിറ്റി 810 എസ്ഒസി ആണ് ഓപ്പോ കെ10 5ജി സ്മാർട്ട്ഫോണിന്റെ ഹൃദയം.

10000 രൂപ കിഴിവിൽ ഷവോമി 12 പ്രോ സ്വന്തമാക്കാം; ഈ അവസരം നഷ്ടപ്പെടുത്തരുത്10000 രൂപ കിഴിവിൽ ഷവോമി 12 പ്രോ സ്വന്തമാക്കാം; ഈ അവസരം നഷ്ടപ്പെടുത്തരുത്

റാം എക്സ്പാൻഷൻ

8 ജിബി വരെ റാമും 128 ജിബി ഇന്റേണൽ സ്‌റ്റോറേജും ഓപ്പോ കെ10 5ജി സ്മാർട്ട്ഫോൺ ഓഫർ ചെയ്യുന്നു. റാം എക്സ്പാൻഷൻ ഫീച്ചറും ഓപ്പോ കെ10 5ജിയിൽ ലഭ്യമാണ്. ഇന്റേണൽ സ്റ്റോറേജ് ഉപയോഗിച്ച് 5 ജിബി വരെ റാം എക്സ്പാൻഡ് ചെയ്യാൻ സാധിക്കുന്നു. ഇത് ഓപ്പോ കെ10 5ജി സ്മാർട്ട്ഫോൺ കൂടുതൽ മികച്ച രീതിയിൽ പ്രവർത്തിക്കാൻ സഹായിക്കുന്നു.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം
 

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം ആണ് ഓപ്പോ കെ10 5ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. 48 മെഗാ പിക്സൽ പ്രൈമറി സെൻസറും 2 മെഗാ പിക്സൽ ഡെപ്ത് സെൻസറുമാണ് ഈ ഡ്യുവൽ ക്യാമറ സജ്ജീകരണത്തിൽ ഉള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഓപ്പോ കെ10 5ജി സ്മാർട്ട്ഫോണിൽ 8 മെഗാ പിക്സൽ സെൻസറും നൽകിയിട്ടുണ്ട്.

കൈയ്യിൽ ഈ ഷവോമി ഫോണുകളുണ്ടോ; നിങ്ങൾക്കും നേടാം യൂട്യൂബ് പ്രീമിയം സബ്സ്ക്രിപ്ഷൻകൈയ്യിൽ ഈ ഷവോമി ഫോണുകളുണ്ടോ; നിങ്ങൾക്കും നേടാം യൂട്യൂബ് പ്രീമിയം സബ്സ്ക്രിപ്ഷൻ

ഓപ്പോ

6.56 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലെയാണ് ഓപ്പോ കെ10 5ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. 90 ഹെർട്സ് റിഫ്രഷ് റേറ്റ് സപ്പോർട്ടും ഓപ്പോ കെ10 5ജി സ്മാർട്ട്ഫോണിൽ ഉണ്ട്. ആൻഡ്രോയിഡ് 12 ബേസ്ഡ് കളർഒഎസ് 12.1ൽ ആണ് ഓപ്പോ കെ10 5ജി സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. സ്മാർട്ട്ഫോണിന് 190 ഗ്രാം ഭാരമുണ്ട്.

ഫിംഗർപ്രിന്റ്

ഫിംഗർപ്രിന്റ് , ഫേഷ്യൽ റെക്കഗ്നിഷ്യൻ ഫീച്ചറുകളും ഓപ്പോ കെ10 5ജി സ്മാർട്ട്ഫോണിൽ ലഭിക്കും. ജിയോമാഗ്നറ്റിക് സെൻസർ, പ്രോക്സിമിറ്റി സെൻസർ, ആംബിയന്റ് ലൈറ്റ് സെൻസർ, ആക്സിലറോ മീറ്റർ, ഗ്രാവിറ്റി സെൻസർ എന്നിവയും ഫോണിൽ ലഭ്യമാണ്. ഓപ്പോ കെ10 5ജി സ്മാർട്ട്ഫോൺ സപ്പോർട്ട് ചെയ്യുന്ന 5ജി ബാൻഡുകൾ: എൻ1 / എൻ5 / എൻ8 / എൻ28എ / എൻ41 / എൻ77 / എൻ78.

കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകളുമായി മോട്ടറോളയുടെ പുതിയ സ്മാർട്ട്ഫോൺ ഇന്ത്യയിൽകുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകളുമായി മോട്ടറോളയുടെ പുതിയ സ്മാർട്ട്ഫോൺ ഇന്ത്യയിൽ

ഓപ്പോ കെ10 5ജി ഇന്ത്യയിലെ വില

ഓപ്പോ കെ10 5ജി ഇന്ത്യയിലെ വില

ഇന്ത്യയിൽ 17,499 രൂപയ്ക്കാണ് ഓപ്പോ കെ10 5ജി സ്മാർട്ട്ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഒരൊറ്റ മെമ്മറി വേരിയന്റിലാണ് ഓപ്പോ കെ10 5ജി സ്മാർട്ട്ഫോൺ ലഭ്യമാകുന്നത്. ഡിവൈസ് രണ്ട് നിറങ്ങളിലാണ് വരുന്നത് - ഓഷ്യൻ ബ്ലൂ, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഓപ്പോ കെ10 5ജി സ്മാർട്ട്ഫോൺ ലഭിക്കുന്നത്.

 

ബാങ്ക്

എസ്ബിഐ, ആക്സിസ് ബാങ്ക് ഡെബിറ്റ് / ക്രെഡിറ്റ് കാർഡുകൾക്കൊപ്പം ബാങ്ക് ഓഫറുകളും ലഭിക്കുന്നു. ഉപയോക്താക്കൾക്ക് ഓപ്പോ കെ10 5ജി സ്മാർട്ട്ഫോണിന് 1500 രൂപയുടെ ഡിസ്കൌണ്ട് ലഭിക്കും. ജൂൺ 15 ഉച്ചക്ക് 12 മണി മുതൽ ഓപ്പോ കെ10 5ജി സ്മാർട്ട്ഫോൺ വിൽപ്പനയ്ക്കെത്തും. ഫ്ലിപ്പ്കാർട്ടിലും ഓപ്പോ ഓൺലൈൻ സ്റ്റോറിലും ഓപ്പോ കെ10 5ജി സ്മാർട്ട്ഫോൺ ലഭ്യമാകും.

50,000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാവുന്ന സാംസങ് സ്മാർട്ട്ഫോണുകൾ50,000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാവുന്ന സാംസങ് സ്മാർട്ട്ഫോണുകൾ

Best Mobiles in India

English summary
The 5G variant of the Oppo K10 smartphone has been launched in India. The 4G variant of the device has already been launched in India. The Oppo K10 5G is powered by MediaTek Dimensity 810 SoC.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X