ഓപ്പോ കെ10 5ജി: വെറും 17,499 രൂപയ്ക്ക് എത്തുന്ന സ്റ്റൈലിഷ് 5ജി പെർഫോമർ

|

വിപണിയിൽ എത്തിയ കാലം മുതൽ ഓരോ സ്മാർട്ട്ഫോൺ സെഗ്മെന്റിലും അതിന്റേതായ ഇടം കണ്ടെത്താനും പുതിയ ബെഞ്ച്മാർക്കുകൾ സെറ്റ് ചെയ്യാനും ഓപ്പോയ്ക്ക് കഴിഞ്ഞിട്ടുണ്ട്. മിഡ് റേഞ്ചിലും വാല്യൂ ഫ്ലാഗ്ഷിപ്പുകളിലും പ്രീമിയം സ്മാർട്ട്‌ഫോൺ സെഗ്മെന്റിലും എല്ലാം ഈ ഓപ്പോ മാജിക്ക് നാം ഇന്നും കാണുന്നു. സ്റ്റൈലും മികച്ച പെർഫോമൻസും എന്നും ഓപ്പോ ഡിവൈസുകളുടെ പ്രത്യേകതകൾ ആണ്. അത് ഏത് പ്രൈസ് റേഞ്ചിൽ ആണെങ്കിലും. കമ്പനിയുടെ പുതിയ കെ സീരീസ് ഹാൻഡ്‌സെറ്റിലും ഇതേ ജനിതക സ്വഭാവം നമ്മുക്ക് കാണാൻ കഴിയും. പോക്കറ്റ് ഫ്രണ്ട്‌ലി വില ആയിരുന്നിട്ടും, ഓപ്പോ കെ10 5ജി, ഉയർന്ന വിലയുള്ള ഡിവൈസുകളിൽ മാത്രം കാണുന്ന നിരവധി ഫീച്ചറുകൾ ഓഫർ ചെയ്യുന്നു.

ഓപ്പോ കെ10 5ജി: വെറും 17,499 രൂപയ്ക്ക് എത്തുന്ന സ്റ്റൈലിഷ് 5ജി പെർഫോമർ

ഓപ്പോ കെ10 5ജിയെ ഈ വിഭാഗത്തിലെ ഏറ്റവും സ്റ്റൈലിഷ് ആയ, ഓൾറൗണ്ടർ പെർഫോമൻസ് നൽകുന്ന 5ജി സ്‌മാർട്ട്‌ഫോണാക്കി മാറ്റുന്ന ഘടകങ്ങളെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.


ഫ്ലാഗ്ഷിപ്പ് ഡിസൈൻ

ഓപ്പോ കെ10 5ജി ഒറ്റ നോട്ടത്തിൽ, ഏറ്റവും സ്റ്റൈലിഷായ സ്മാർട്ട്‌ഫോണുകളിൽ ഒന്നാണെന്ന് നിങ്ങൾ സമ്മതിക്കും. ഒതുക്കമുള്ള മിഡ് ഫ്രെയിം ഡിസൈൻ സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നു, ഡിവൈസിന് അൾട്രാ സ്ലിം ബോഡിയാണ് നൽകിയിരിക്കുന്നത്. സാധാരണയായി ഫ്ലാഗ്ഷിപ്പ് ഓപ്പോ ഫോണുകളിൽ കാണുന്ന ഓപ്പോ ഗ്ലോ സാങ്കേതികവിദ്യയുമായാണ് ഹാൻഡ്‌സെറ്റ് വരുന്നത്. അത്യാധുനിക ഗ്ലിറ്റർ സാൻഡ് പ്രോസസ് ഉപയോഗിച്ച് ഫോണിന്റെ പിൻ പാനലിന് ബ്ലെൻഡഡ് ഗ്ലോസി, മാറ്റ് ടെക്സ്ചർ നൽകിയിട്ടുണ്ട്. ഇത് ഒരു യുണീക്ക് ആയ റിഫ്ലക്ടീവ് മെറ്റൽ ടെക്സ്ചർ നൽകുകയും ബാക്ക് പാനലിന് സ്ക്രാച്ച്, ഫിംഗർപ്രിന്റ് റെസിസ്റ്റൻസ് ഫീച്ചർ നൽകുകയും ചെയ്യുന്നു.

ഓപ്പോ കെ10 5ജി എർഗണോമിക്‌സ് മാനദണ്ഡങ്ങളിലും മികവ് പുലർത്തുന്നു. ഫ്ലാറ്റ് ഡിസൈനും 7.99 എംഎം ഷാസിയുമാണ് ഡിവൈസിന് ഉള്ളത്. വലിയ 5,000 എംഎഎച്ച് ബാറ്ററി സെൽ പായ്ക്ക് ചെയ്യുന്ന, ഈ സെഗ്‌മെന്റിലെ ഏറ്റവും മെലിഞ്ഞ 5ജി ഡിവൈസ് കൂടിയാണ് ഓപ്പോ കെ10 5ജി. സിംഗിൾ ഹാൻഡ് ഉപയോഗം എളുപ്പമാക്കാൻ ഡിവൈസിന്റെ ഈ ഫ്ലാറ്റ് ഡിസൈൻ സഹായിക്കുന്നു.

ഓപ്പോ കെ10 5ജി: വെറും 17,499 രൂപയ്ക്ക് എത്തുന്ന സ്റ്റൈലിഷ് 5ജി പെർഫോമർ

കൂടാതെ, ഓപ്പോ കെ10 5ജി അതിന്റെ ക്ലാസിലെ ഏറ്റവും മോടിയുള്ള ഹാൻഡ്‌സെറ്റുകളിൽ ഒന്നാണ്. ഇത് ഐപിഎക്സ്4 വാട്ടർ ഡസ്റ്റ് റെസിസ്റ്റൻസുമായി വിപണിയിൽ എത്തുന്നു. 130ൽ അധികം റിലയബിളിറ്റി ടെസ്റ്റുകളും പാസ് ആയാണ് ഓപ്പോ കെ10 5ജി വരുന്നത്. നിങ്ങൾക്ക് രണ്ട് വ്യത്യസ്ത നിറങ്ങളിൽ ഹാൻഡ്സെറ്റ് വാങ്ങാം - മിഡ്നൈറ്റ് ബ്ലാക്ക്, ഓഷ്യൻ ബ്ലൂ. ഓഷ്യൻ ബ്ലൂ കളർ ആയിരിക്കും കൂടുതൽ ആളുകളെയും അട്രാക്റ്റ് ചെയ്യുക.

ഓപ്പോ കെ10 5ജി: വെറും 17,499 രൂപയ്ക്ക് എത്തുന്ന സ്റ്റൈലിഷ് 5ജി പെർഫോമർ

ലാഗ് ഫ്രീ പ്രൊസസിങും മൾട്ടിടാസ്കിങ് പെർഫോമൻസും

2.4GHz ക്ലോക്ക് സ്പീഡ് ഓഫർ ചെയ്യുന്ന മീഡിയടെക് ഡൈമൻസിറ്റി 810 5ജി ചിപ്‌സെറ്റാണ് ഈ സ്മാർട്ട്‌ഫോണിന് കരുത്ത് പകരുന്നത്. 6nm പ്രൊസസർ നിങ്ങൾ ഡിവൈസിന് മുന്നിൽ വയ്ക്കുന്ന എല്ലാ ടാസ്കുകളിലും ഒപ്റ്റിമൽ പെർഫോമൻസ് ഓഫർ ചെയ്യുന്നു. ഗെയിമിങോ ഹെവി ആപ്പുകളോ പോലെ ഉയർന്ന റിസോഴ്‌സ് ആവശ്യമുള്ള ടാസ്‌ക്കുകളായാലും, മികവുറ്റ രീതിയിൽ കൈകാര്യം ചെയ്യാൻ ഈ എസ്ഒസിക്ക് കഴിയും. വളരെ സ്മൂത്തായി മൾട്ടി ടാസ്കിങിലേർപ്പെടാനും ഓപ്പോ കെ10 5ജിയിലെ 8 ജിബി റാം ഫീച്ചർ സഹായിക്കുന്നു. 5 ജിബി വരെയുള്ള റാം എക്സ്റ്റൻഷൻ സാങ്കേതികവിദ്യയും ഡിവൈസിൽ ഉണ്ട്.

ഓപ്പോ കെ10 5ജി: വെറും 17,499 രൂപയ്ക്ക് എത്തുന്ന സ്റ്റൈലിഷ് 5ജി പെർഫോമർ

ഓപ്പോ കെ10 5ജിയിലെ 128 ജിബി ബിൽറ്റ് ഇൻ സ്റ്റോറേജ്, നിങ്ങളുടെ എല്ലാ സ്റ്റോറേജ് ആവശ്യകതകളും നിറവേറ്റുന്നു. ഓപ്പോ കെ10 5ജി സ്മാർട്ട്ഫോൺ ഏഴ് 5ജി ബാൻഡുകൾക്കും (n1/n5/n8/n28A/n41/n77/n78) സപ്പോർട്ട് നൽകുന്നു. 5ജി നെറ്റ്‌വർക്കുകൾ രാജ്യത്ത് പുറത്തിറങ്ങിക്കഴിഞ്ഞാൽ അതിവേഗ ഇന്റർനെറ്റ് കണക്റ്റിവിറ്റിക്ക് ഇത് ഡിവൈസിനെ സജ്ജമാക്കുന്നു.


ദീർഘകാലം നിലനിൽക്കുന്ന ബാറ്ററിയും ഫീച്ചർ സമ്പന്നമായ സോഫ്റ്റ്‌വെയറും

ഓപ്പോ കെ10 5ജി, ഉയർന്ന പെർഫോമൻസ് കാഴ്ച വയ്ക്കുന്ന 5,000 എംഎഎച്ച് ബാറ്ററി സെല്ലിനൊപ്പം ദീർഘകാല ബാറ്ററി ലൈഫും ഉറപ്പാക്കുന്നു. 33W സൂപ്പർവൂക്ക്ടിഎം ഫാസ്റ്റ് ചാർജിംഗ് ബ്രിക്ക് സപ്പോർട്ടും ലഭ്യമാണ്. കനത്ത ഉപയോഗം ഉള്ളപ്പോൾ പോലും തുടർച്ചയായി രണ്ട് ദിവസം വരെ ഡിവൈസിലെ ചാർജ് നിൽക്കും. 33W ഫാസ്റ്റ് ചാർജർ ചുരുങ്ങിയ സമയത്തിനുള്ളിൽ ഫോൺ ഫുൾ ചാർജ് ചെയ്യാൻ സഹായിക്കുന്നു. ഒരു 5,000 എംഎഎച്ച് ബാറ്ററി പൂർണമായും ചാർജ് ചെയ്യാൻ ഒരു മണിക്കൂർ മാത്രം മതിയെന്നതും സവിശേഷതയാണ്. ഓപ്പോ കെ10 5ജി റിവേഴ്സ് ചാർജിംഗിനും സപ്പോർട്ട് നൽകുന്നു. യുഎസ്ബി കേബിൾ വഴി മറ്റ് ഡിവൈസുകൾ (വെയറബിൾസ്, ടിഡബ്ല്യൂഎസ് ഇയർബഡ്സ് മുതലായവ) റീചാർജ് ചെയ്യാൻ കഴിയും.

ഓപ്പോ കെ10 5ജി: വെറും 17,499 രൂപയ്ക്ക് എത്തുന്ന സ്റ്റൈലിഷ് 5ജി പെർഫോമർ

കൂടാതെ, ഹാൻഡ്‌സെറ്റിൽ 'ചാർജിംഗ് ഹാർഡ്‌വെയർ പ്രൊട്ടക്ഷൻ' സാങ്കേതികവിദ്യകളും നൽകിയിട്ടുണ്ട്. ആശങ്കകളില്ലാത്ത ചാർജിങ് അനുഭവം ലഭിക്കാൻ ഇത് സഹായിക്കുന്നു. ഇത്തരം ബാറ്ററി കേന്ദ്രീകൃത ചാർജിങ് ഫീച്ചറുകൾ സാധാരണയായി ഈ വില വിഭാഗത്തിൽ കാണാറില്ല. ഹാൻഡ്‌സെറ്റ് ആൻഡ്രോയിഡ് 12 ബേസ്ഡ് കളർഒഎസ് 12.1ൽ പ്രവർത്തിക്കുന്നു. വിപുലമായ കസ്റ്റമൈസേഷൻ ഫീച്ചറുകൾ ഡിവൈസ് ഓഫർ ചെയ്യുന്നു, കൂടാതെ പശ്ചാത്തല സ്‌ട്രീം, ഫ്ലെക്‌സ്‌ഡ്രോപ്പ്, സ്‌മാർട്ട് സൈഡ് ബാർ, ത്രീ ഫിംഗർ ട്രാൻസ്‌ലേറ്റ് വിത്ത ഗൂഗിൾ ലെൻസ് എന്നിവ പോലുള്ള യൂട്ടിലിറ്റികളും ലഭിക്കുന്നു.


സെഗ്‌മെന്റ് ലീഡിങ് ഓഡിയോ, വീഡിയോ ക്വാളിറ്റി

ഓപ്പോ കെ10 5ജി ഈ പ്രൈസ് സെഗ്മെന്റിൽ ഏറ്റവും വൈവിധ്യമാർന്ന മൊബൈൽ സ്പീക്കർ സജ്ജീകരണം ഓഫർ ചെയ്യുന്നു. ഹാൻഡ്‌സെറ്റിൽ 'അൾട്രാ-ലീനിയർ ഡ്യുവൽ സ്റ്റീരിയോ' സ്പീക്കറുകൾ ഉണ്ട്. ഇത് കുറഞ്ഞ ബാറ്ററി കവർ വൈബ്രേഷനിൽ സിനിമാ-ഗ്രേഡ് ശബ്ദം നൽകുന്നു. പരമാവധി വോളിയം ലെവലിൽ പോലും ഡിസ്റ്റോർട്ട് ആകാത്ത ലൌഡ് ആയ ക്രിസ്പ് വോളിയം സ്പീക്കറുകൾ പുറപ്പെടുവിക്കുന്നു.

ഓപ്പോ കെ10 5ജി: വെറും 17,499 രൂപയ്ക്ക് എത്തുന്ന സ്റ്റൈലിഷ് 5ജി പെർഫോമർ

മികച്ച ഇൻ ക്ലാസ് ഓഡിയോ പെർഫോമൻസ് ഡിവൈസിന്റെ റിംഗ്‌ടോണുകൾ വഴിയും അനുഭവിക്കാൻ കഴിയും, സൌണ്ട് എൻഹാൻസ്മെന്റ് സ്പെഷ്യലിസ്റ്റായ ഡിറാക്കുമായുള്ള ഓപ്പോയുടെ പങ്കാളിത്തമാണ് ഇതിന് കാരണം. അൾട്രാ ലീനിയർ സ്പീക്കർ അറേയുടെ യഥാർത്ഥ ശക്തി പുറത്തെടുക്കുന്ന കസ്റ്റം മെയ്ഡ് 3ഡി സറൗണ്ട് സൗണ്ട് റിംഗ്‌ടോണുകളോടെയാണ് കെ10 5ജി ഷിപ്പ് ചെയ്യുന്നത്.

ഓപ്പോ കെ10 5ജിയുടെ 6.56 എച്ച്ഡി പ്ലസ് കളർ റിച്ച് ഡിസ്‌പ്ലെ മൾട്ടിമീഡിയ അനുഭവം കൂടുതൽ മികച്ചതാക്കുന്നു. സജീവമായ എച്ച്ഡി പ്ലസ് സ്‌ക്രീൻ ഡിവൈസിന്റെ കളർ വൈബ്രൻസിയും സുഗമമായ ടച്ച് റെസ്‌പോൺസും കൊണ്ട് നിങ്ങളെ ആകർഷിക്കും. യുഐ നാവിഗേഷനും സ്ക്രോളിങും സുഗമമാക്കുന്ന ഫ്ലൂയിഡ് ആയിട്ടുള്ള 90 ഹെർട്സ് റിഫ്രഷ് റേറ്റും ഡിവൈസ് ഓഫർ ചെയ്യുന്നു. 100 ശതമാനം ഡിസിഐ-പി3 കളർ ഗാമറ്റ് സപ്പോർട്ട് ഉള്ള എച്ച്ഡി പ്ലസ് പാനൽ വീഡിയോ സ്‌ട്രീമിംഗിലും ഗെയിംപ്ലേയ്‌ക്കിടയിലും ഫ്ലാഗ്ഷിപ്പ്-ഗ്രേഡ് വിഷ്വലുകൾ ഓഫർ ചെയ്യുന്നു.

ഓപ്പോ കെ10 5ജി: വെറും 17,499 രൂപയ്ക്ക് എത്തുന്ന സ്റ്റൈലിഷ് 5ജി പെർഫോമർ

കെ10 5ജി ഉപയോഗിച്ച്, നിങ്ങളുടെ കണ്ണുകൾക്ക് സ്ട്രെയിൻ ഉണ്ടാക്കാതെ കൂടുതൽ നേരം വീഡിയോകൾ കാണാൻ കഴിയും. തെളിച്ചമുള്ളതോ ഇരുണ്ടതോ ആയ ചുറ്റുപാടുകളിൽ സ്‌ക്രീൻ ദൃശ്യപരത വർദ്ധിപ്പിക്കുന്നതിനോ മങ്ങിക്കുന്നതിനോ വിവിധ തലത്തിലുള്ള ആംബിയന്റ് ലൈറ്റുകൾ സ്വയമേവ കണ്ടെത്തുന്നതിന് ഫോണിന്റെ സ്‌ക്രീനിന് കഴിയും. അങ്ങനെ നിങ്ങളുടെ കണ്ണുകളിൽ നീല വെളിച്ചത്തിന്റെ പ്രഭാവം കുറയുന്നു.


അൾട്രാ ക്ലിയർ 108 എംപി പിക്ചർ മോഡ് ഉള്ള 48എംപി എഐ ക്യാമറ

ഓപ്പോയുടെ ക്യാമറ വൈദഗ്ധ്യത്തിന് ആമുഖം ആവശ്യമില്ല. എല്ലാ ഓപ്പോ ഹാൻഡ്‌സെറ്റുകളും അവയുടെ പ്രൈസ് സെഗ്മെന്റുകൾ പരിഗണിക്കാതെ തന്നെ സമാനതകളില്ലാത്ത ചിത്രങ്ങളും വീഡിയോ ക്വാളിറ്റിയും ഓഫർ ചെയ്യുന്നു. അൾട്രാ ക്ലിയർ 108എംപി ഹൈറെസല്യൂഷൻ ചിത്രങ്ങൾ ഓഫർ ചെയ്യുന്നതിനായി മെഷീൻ ലേണിംഗും കമ്പ്യൂട്ടേഷണൽ ഫോട്ടോഗ്രാഫിയും പ്രയോഗിക്കുന്ന 48എംപി എഫ്/1.7 എഐ പ്രൈമറി ക്യാമറയാണ് ഓപ്പോ കെ10 5ജി അവതരിപ്പിക്കുന്നത്. നിങ്ങൾ 108എംപി മോഡ് എനേബിൾ ചെയ്യുമ്പോൾ ഉയർന്ന പിക്സൽ ഇമേജുകൾ പുനർനിർമ്മിക്കുന്നതിന് എഐ ക്യാമറ സിസ്റ്റം ഒരു സോഫ്റ്റ്വെയർ അൽഗോരിതം ഉപയോഗിക്കുന്നു.

ഓപ്പോ കെ10 5ജി: വെറും 17,499 രൂപയ്ക്ക് എത്തുന്ന സ്റ്റൈലിഷ് 5ജി പെർഫോമർ

പ്രധാന ക്യാമറയെ 2എംപി ഡെപ്ത് സെൻസർ സപ്പോർട്ട് ചെയ്യുന്നു. ഇത് സ്വാഭാവിക ബൊക്കെ ഇഫക്‌റ്റിനൊപ്പം വ്യക്തമായ പോർട്രെയ്‌റ്റുകൾ പകർത്താൻ സഹായിക്കുന്നു. നിറങ്ങളും വ്യക്തതയും നഷ്‌ടപ്പെടാതെ പ്രകാശം കുറഞ്ഞ ഷോട്ടുകൾ പകർത്താൻ അനുവദിക്കുന്ന ഒരു അൾട്രാ നൈറ്റ് മോഡും നിങ്ങൾക്ക് ലഭിക്കും. നിങ്ങൾ സാങ്കേതിക വിദഗ്ധനല്ലെങ്കിൽ, എഐ സീൻ എൻഹാൻസ്‌മെന്റുകൾ ആക്റ്റിവേറ്റ് ചെയ്ത് ക്യാമറ ഉപയോഗിച്ചാൽ മനോഹര ചിത്രങ്ങൾ പകർത്താൻ കഴിയും.

ഓപ്പോ കെ10 5ജി: വെറും 17,499 രൂപയ്ക്ക് എത്തുന്ന സ്റ്റൈലിഷ് 5ജി പെർഫോമർ

വെറും 17499 രൂപ വിലയുള്ള ഓപ്പോ കെ10 5ജി ഒരു സമ്പൂർണ്ണ പാക്കേജാണ്. ഇത് ഒരു ഓൾ റൗണ്ടർ 5ജി ഹാൻഡ്‌സെറ്റാണ്, അത് സ്റ്റൈലിന്റെയും പ്രകടനത്തിന്റെയും എല്ലാ ശരിയായ ബോക്സുകളും ടിക്ക് ചെയ്യുന്നു. ഫോണിന്റെ അൾട്രാ-സ്ലിം ഡിസൈൻ, പവർ പാക്ക്ഡ് പെർഫോമൻസ്, മികച്ച സോഫ്‌റ്റ്‌വെയറും ഹാർഡ്‌വെയറും, ഫ്ലാഗ്ഷിപ്പ് ഓഡിയോ, വീഡിയോ നിലവാരം, എഐ പ്രവർത്തനക്ഷമമാക്കിയ ക്യാമറ എന്നിവ ഏറെ ആകർഷകമാണ്. അതിനാൽ തന്നെ ഓപ്പോ കെ10 5ജി സെഗ്‌മെന്റിലെ ഏറ്റവും മികച്ച 5ജി ഹാൻഡ്‌സെറ്റാണ്.

ഓപ്പോ കെ10 5ജി: വെറും 17,499 രൂപയ്ക്ക് എത്തുന്ന സ്റ്റൈലിഷ് 5ജി പെർഫോമർ

ഓപ്പോ കെ10 5ജി ജൂൺ 15 മുതൽ വിൽപ്പനയ്‌ക്കെത്തും, ഫ്ലിപ്പ്കാർട്ട്, മെയിൻലൈൻ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, ഓപ്പോ ഓൺലൈൻ സ്റ്റോറുകൾ എന്നിവയിലുടനീളം ലഭ്യമാകും. ഫ്ലിപ്പ്കാർട്ട് അല്ലെങ്കിൽ ഓപ്പോ ഓൺലൈൻ സ്റ്റോറിൽ കെ10 5ജി വാങ്ങുന്ന ഉപഭോക്താക്കൾക്ക് 3 മാസം വരെ നോ കോസ്റ്റ് ഇഎംഐ ലഭിക്കും. എസ്ബിഐ ഡെബിറ്റ് / ക്രെഡിറ്റ് കാർഡുകൾ, ഇഎംഐ ഇടപാടുകൾ, ആക്സിസ് ബാങ്ക് ഡെബിറ്റ് / ക്രെഡിറ്റ് കാർഡുകൾ, ഇഎംഐ ഇടപാടുകൾ, ബാങ്ക് ഓഫ് ബറോഡ ക്രെഡിറ്റ് കാർഡുകൾ, ക്രെഡിറ്റ് കാർഡ് ഇഎംഐ, കൊട്ടക് മഹീന്ദ്ര ബാങ്ക് ഡെബിറ്റ് / ക്രെഡിറ്റ് കാർഡുകളുടെ ഇഎംഐ എന്നിവയ്ക്ക് എല്ലാം 1,500 രൂപയുടെ ഡിസ്കൌണ്ടും ലഭിക്കും.

Best Mobiles in India

English summary
Since its launch, Oppo smartphones have been able to find their place in every smartphone segment and set new benchmarks. We can see the same genetic trait in the company's new K series handset. Despite its pocket-friendly price, the Oppo K10 5G offers many features found only on high-end devices.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X