ബാറ്ററിയും ചാർജിങ്ങും ആണ് സാറേ ഇവന്റെ മെയിൻ! ഓപ്പോ K12 പ്ലസ് ലോഞ്ച് ചെയ്തു
ഓപ്പോ തങ്ങളുടെ കെ സീരീസിലേക്ക് ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി അവതരിപ്പിച്ചിരിക്കുന്നു. ഓപ്പോയുടെ കെ12 മോഡലിന് സമാനമായ ഡിസൈനും ഫീച്ചറുകളും എന്നാൽ അതിൽ നിന്ന് വേറിട്ട ബാറ്ററിയുമായി പുതിയ ഓപ്പോ കെ12 പ്ലസ് (OPPO K12 Plus ) എന്ന മോഡലാണ് കമ്പനി കഴിഞ്ഞ ദിവസം ചൈനയിൽ ലോഞ്ച് ചെയ്തത്. അധികം വൈകാതെ ഇന്ത്യ അടക്കമുള്ള വിപണികളിലേക്കും ഇത് എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. മികച്ച നിരവധി ഫീച്ചറുകൾ ഉണ്ടെങ്കിലും ബാറ്ററിയും ഈടുമാണ് ഓപ്പോ കെ12 പ്ലസിന്റെ ഹൈലൈറ്റ്. ഇതൊരു 5ജി സ്മാർട്ട്ഫോൺ ആണ്.
ഡയമണ്ട് ഷോക്ക്-അബ്സോർബിംഗ് സ്ട്രക്ചർ, പ്രധാന ഭാഗങ്ങളുടെ സംരക്ഷണം വർദ്ധിപ്പിക്കാൻ എയർബാഗ് ഡിസൈൻ, വീഴുമ്പോൾ മദർബോർഡിന് കേടുപാടുകൾ കുറയ്ക്കാൻ മദർബോർഡ് റീഇൻഫോഴ്സ്മെന്റ് ഡിസൈൻ, അതിവേഗത്തിലുള്ള ആഘാതങ്ങളെ മികച്ച രീതിയിൽ നേരിടാൻ ഫുൾ മെഷീൻ ഷോക്ക്-അബ്സോർബിംഗ് ഡിസൈൻ, സ്വിസ് SGS ഫൈവ്-സ്റ്റാർ വോൾ മെഷീൻ ആൻ്റി-ഫാൾ ആൻഡ് ഫാൾ സർട്ടിഫിക്കേഷൻ എന്നിവ ഓപ്പോ കെ12 പ്ലസിലുണ്ട്.

എത്ര പ്രതികൂല സാഹചര്യങ്ങളിൽ കൂടി കടന്നുപോകേണ്ടി വന്നാലും അത്ര പെട്ടെന്ന് നശിക്കാത്ത ഒരു സ്മാർട്ട്ഫോൺ എന്ന നിലയിലാണ് ഓപ്പോ കെ12 പ്ലസ് ഒരുക്കിയിരിക്കുന്നത്. കൂടാതെ 2.2 ദിവസം വരെ ചാർജ് നീണ്ടുനിൽക്കുന്ന 6400mAh ബാറ്ററിയാണ് ഈ ഓപ്പോ ഫോൺ പായ്ക്ക് ചെയ്യുന്നത്.
ബാറ്ററിയുടെ കാര്യത്തിൽ ഓപ്പോ കെ12 പ്ലസ് പ്രത്യേക ശ്രദ്ധ പുലർത്തിയിരിക്കുന്നു. ഇതിലെ 6400mAh ബാറ്ററിക്ക് 4 വർഷത്തെ ബാറ്ററി ഹെൽത്ത് കമ്പനി വാഗ്ദാനം ചെയ്യുന്നു, കൂടാതെ 4 വർഷത്തെ ബാറ്ററി റീപ്ലേസ്‌മെൻ്റും വാഗ്ദാനം ചെയ്യുന്നു. 80W SuperVOOC ഫാസ്റ്റ് ചാർജിങ് പിന്തുണയും ഇതിന് ഉണ്ട്, കൂടാതെ ഫോണിനായി 10W വയർഡ് റിവേഴ്സ് ചാർജിംഗും ചേർത്തിട്ടുണ്ട്.

ഓപ്പോ കെ12 പ്ലസ് 5ജിയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റ്, 2160Hz അൾട്രാ-ഹൈ ഫ്രീക്വൻസി PWM ഡിമ്മിംഗ് എന്നിവയുള്ള 6.7 ഇഞ്ച് (2412×1080 പിക്സലുകൾ) ഫുൾ HD+ AMOLED സ്ക്രീൻ ആണ് ഇതിലുള്ളത്. ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7 ജെൻ 3 (4nm) മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ ഫോണിന്റെ കരുത്ത്.
അഡ്രിനോ 720 ജിപിയു, 8GB / 12GB LPDDR4X റാം, 256GB / 512GB UFS 3.1 സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൗകര്യം എന്നിവ ഇതിലുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള കളർ ഒഎസ് 14ൽ ആണ് പ്രവർത്തനം. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, IP54 റേറ്റിങ് തുടങ്ങിയ ഫീച്ചറുകൾ സഹിതമാണ് ഈ ഫോൺ എത്തുന്നത്.
ക്യാമറയുടെ കാര്യമെടുത്താൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഓപ്പോ കെ12 പ്ലസിൽ ഉള്ളത്. അതിൽ സോണി IMX882 സെൻസറുള്ള 50MP മെയിൻ റിയർ ക്യാമറ, f/1.8 അപ്പേർച്ചർ, OIS, 8MP 120° അൾട്രാ വൈഡ് ക്യാമറ സോണി IMX355 സെൻസർ, f/2.2 അപ്പേർച്ചർ, LED ഫ്ലാഷ് എന്നിവ അടങ്ങുന്നു. ഫ്രണ്ടിൽ f/2.4 അപ്പേർച്ചർ ഉള്ള 16MP സെൽഫി ക്യാമറയാണ് ഉള്ളത്.

ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS, GLONASS, ഗലീലിയോ, QZSS, NFC തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്. 80W SUPERVOOC ഫാസ്റ്റ് ചാർജിംഗുള്ള 6400mAh ബാറ്ററിയാണ് ഓപ്പോ കെ12 പ്ലസിൽ എത്തുന്നത്.
ഒരു ഓപ്പോ സ്മാർട്ട്ഫോണിൽ ലഭ്യമായിട്ടുള്ള എക്കാലത്തെയും വലിയ ബാറ്ററിയാണ് ഓപ്പോ കെ12 പ്ലസിൽ ഉള്ളത് എന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ ഫോൺ 300,000 ബട്ടൺ പ്രസ് ടെസ്റ്റുകൾ, 20,000 USB പ്ലഗ്-ഇൻ ടെസ്റ്റുകൾ, 7.38 ദശലക്ഷം സ്‌ക്രീൻ ഓൺ ആൻഡ് ഓഫ് ടെസ്റ്റുകൾ എന്നിവ പാസായിട്ടാണ് എത്തിയിരിക്കുന്നത്. ഇത് മൈനസ് 20 ഡിഗ്രി സെൽഷ്യസിൽ ചാർജ് ചെയ്യാനും ഉപയോഗിക്കാനും കഴിയും.
ഓപ്പോ കെ12 പ്ലസിൻ്റെ 8GB + 256GB വേരിയന്റിന് 1899 യുവാനും (ഏകദേശം 22,610 രൂപ), 12GB + 256GB വേരിയന്റിന് 2099 യുവാനും (ഏകദേശം 24,990 രൂപ), 12GB + 512GB വേരിയന്റിന് 2499 യുവാനും (ഏകദേശം 29,755 രൂപ) ആണ് വില. ഒക്ടോബർ 15 മുതൽ ഇത് ചൈനയിൽ വിൽപ്പനയ്‌ക്കെത്തും. അധികം വൈകാതെ ഇത് ഇന്ത്യയിലും ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








