Home
Mobile

ഇനി എന്ത് വേണം! ഓപ്പോ K12 പ്ലസ് തരും 6400mAh ബാറ്ററിയും 80W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ്ങും

പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ഓപ്പോ തങ്ങളുടെ K12 സീരീസിൽ ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി അ‌വതരിപ്പിക്കാൻ തയാറെടുത്തിരിക്കുന്നു. ഓപ്പോ കെ 12 പ്ലസ് (OPPO K12 Plus) എന്ന് പേരിട്ടിരിക്കുന്ന ഈ സ്മാർട്ട്ഫോൺ ഒക്ടോബർ 12 ന് ​ചൈനയിൽ ലോഞ്ച് ചെയ്യും. അ‌തിന് പിന്നാലെ ഇന്ത്യ അ‌ടക്കമുള്ള വിപണികളിലേക്കും ഈ ഫോൺ എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഓപ്പോ K12 ​േ​മാഡലിനോട് സാമ്യമുള്ള ഡി​സൈനുമായിട്ടാണ് പുതിയ കെ 12 പ്ലസ് മോഡലും എത്തുന്നത്. എന്നാൽ ഈ ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത അ‌തിന്റെ ബാറ്ററി ശേഷിയാണ്.

6400mAh ബാറ്ററി സഹിതമാണ് ഓപ്പോ കെ12 പ്ലസ് ലോഞ്ച് ചെയ്യുക എന്നാണ് റിപ്പോർട്ട്. ഇത് ഒരു ഓപ്പോ സ്മാർട്ട്ഫോണിൽ ലഭ്യമായിട്ടുള്ള എക്കാലത്തെയും വലിയ ബാറ്ററിയാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. മാത്രമല്ല 80W SUPERVOOC ഫാസ്റ്റ് ചാർജിങ് പിന്തുണയും ഈ ഫോണിൽ ഉണ്ടാകും എന്നത് ആരാധകർക്ക് ഇരട്ടി സന്തോഷം നൽകുന്നു.

ഇനി എന്ത് വേണം! ഓപ്പോ K12 പ്ലസ് തരും 6400mAh ബാറ്ററി

ഓപ്പോ കെ12 മോഡലിന് സമാനമായ ചില ഫീച്ചറുകൾ വരാൻ പോകുന്ന കെ 12 പ്ലസ് മോഡലിലും ഉണ്ടാകും. ക്രിസ്റ്റൽ ഡയമണ്ട് പാറ്റേൺ ഫ്ലാഷ് സാൻഡ് ക്രാഫ്റ്റ്‌സ്‌മാൻഷിപ്പ് ഉള്ള സ്‌നോ പീക്ക് വൈറ്റ് ടെക്‌സ്ചർ ഡിസൈൻ കെ12 പ്ലസ് അവതരിപ്പിക്കും. ഇത് ഫോണിനെ ലളിതവും മനോഹരവുമാക്കുന്നതായി കമ്പനി പറയുന്നു. ബസാൾട്ട് ബ്ലാക്ക് നിറത്തിലും ഈ ഫോൺ ലഭ്യമാകും.

ഓപ്പോ കെ12 പ്ലസ് സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ: ലോഞ്ചിന് മണിക്കൂറുകൾ മാത്രം അ‌വശേഷിക്കെ ഓപ്പോ കെ12ൽ ഓപ്പോ അ‌വതരിപ്പിക്കുന്ന ഫീച്ചറുകൾ സംബന്ധിച്ച് വിവിധ ഓൺ​ലൈനുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അ‌ത് പ്രകാരം, 120Hz റിഫ്രഷ് റേറ്റുള്ള 6.7-ഇഞ്ച് (2412×1080 പിക്സലുകൾ) ഫുൾ HD+ AMOLED സ്ക്രീൻ ആണ് ഈ ഫോണിൽ ഉണ്ടാകുക.

ഇനി എന്ത് വേണം! ഓപ്പോ K12 പ്ലസ് തരും 6400mAh ബാറ്ററി

ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7 ജെൻ 3 (4nm) മൊബൈൽ പ്ലാറ്റ്ഫോം കരുത്താക്കിയാണ് ഓപ്പോ കെ12 പ്ലസ് എത്തുക. ഇതിൽ അ‌ഡ്രിനോ 720 ജിപിയു, 8GB / 12GB LPDDR4X റാം, 256GB / 512GB UFS 3.1 സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഉണ്ടാകും.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഓപ്പോ കെ12 പ്ലസിൽ ഉണ്ടാകുകയെന്നാണ് റിപ്പോർട്ട്. അ‌തിൽ OIS പിന്തുണയുള്ള 50MP മെയിൻ ക്യാമറ, 8MP 120° അൾട്രാ വൈഡ് ക്യാമറ, LED ഫ്ലാഷ് എന്നിവ ഉണ്ടാകും. കൂടാതെ സെൽഫിക്കും മറ്റുമായി 16എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഈ ഫോണിൽ പ്രതീക്ഷിക്കുന്നു.

ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള കളർ ഒഎസ് 14ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, IP54 റേറ്റിങ്, 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS, GLONASS, ഗലീലിയോ, QZSS, NFC തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ടാകും.

ഇനി എന്ത് വേണം! ഓപ്പോ K12 പ്ലസ് തരും 6400mAh ബാറ്ററി

ഇതിനെല്ലാം പുറമേ 80W SUPERVOOC ഫാസ്റ്റ് ചാർജിംഗുള്ള 6400mAh ബാറ്ററിയും ഓപ്പോ കെ12 5ജിയിൽ ഇടംപിടിക്കും. അ‌തേസമയം എന്ത് വിലയിലാകും ഈ ഫോൺ ലോഞ്ച് ചെയ്യുക എന്ന് ഇപ്പോൾ വ്യക്തമല്ല. ​ചൈനയിലെ ലോഞ്ചിന് ശേഷം ഇന്ത്യ അ‌ടക്കമുള്ള വിപണികളിലേക്ക് ഈ ഓപ്പോ ഫോൺ എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

More from GizBot

Best Mobiles in India

English summary
Oppo K12 Plus will be launched in China on October 12. The phone will reportedly feature a 6400mAh battery with 80W SUPERVOOC fast charging. It is believed to be the largest battery ever available in an Oppo smartphone. Oppo K12 Plus will be powered by Qualcomm Snapdragon 7 Gen 3 (4nm) mobile platform.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X