ഒരു ജനപ്രിയന്റെ പിൻഗാമി! ട്രെൻഡിനൊപ്പം ഓപ്പോയും, 7000mAh ബാറ്ററിയുമായി ഓപ്പോ K12s 5G
ഓപ്പോയുടെ സ്മാർട്ട്ഫോണുകളിൽ ഏറെ ജനപ്രിയമായ ഒരു മോഡലാണ് ഓപ്പോ കെ12. ഈ കെ12 മോഡലിനോട് അനുബന്ധമായി ഓപ്പോ ഒരു പുതിയ സ്മാർട്ട്ഫോൺ ഇറക്കാൻ പോകുന്നു. ഓപ്പോ കെ12എസ് (OPPO K12s) എന്നാണ് വരാൻ പോകുന്ന ഈ സ്മാർട്ട്ഫോണിന്റെ പേര്. ഏപ്രിൽ 22 ന് ചൈനയിൽ ഓപ്പോ K12s 5G സ്മാർട്ട്‌ഫോൺ ലോഞ്ച് ചെയ്യുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഏപ്രിൽ 21 ന് ഇന്ത്യയിൽ ഓപ്പോ കെ13 5ജി ലോഞ്ച് ചെയ്യുന്നുണ്ട്, ഇതിനോട് സമാനമാണ് K12s ന്റെ രൂപകൽപ്പനയും ഫീച്ചറുകളും എന്നാണ് റിപ്പോർട്ട്.
അടുത്തിടെയായി സ്മാർട്ട്ഫോൺ ബ്രാൻഡുകൾ, പ്രത്യേകിച്ച് ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡുകൾ ഉയർന്ന ബാറ്ററി ശേഷി സഹിതമാണ് സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കുന്നത്. ഐക്യൂ, വിവോ എന്നിവ അടുത്തിടെ 7300mAh ബാറ്ററിയുമായി പുതിയ ഫോണുകൾ ഇറക്കിയിരുന്നു. ഇപ്പോൾ ഓപ്പോയുടെ വരാൻ പോകുന്ന ഫോൺ 7000mAh ബാറ്ററിയുമായാണ് എത്തുന്നത്.

1800 ബാറ്ററി സൈക്കിളുകൾ അല്ലെങ്കിൽ 5 വർഷത്തെ ഈട് വരാൻ പോകുന്ന ഓപ്പോ കെ12s 5ജി വാഗ്ദാനം ചെയ്യുന്നു. 80W സൂപ്പർ ഫ്ലാഷ് ചാർജിങ്ങും ഇതിലുണ്ട്. സ്‌നാപ്ഡ്രാഗൺ 6 ജെൻ 4 ചിപ്സെറ്റ് കരുത്തിലാകും ഈ ഫോൺ എത്തുകയെന്നും 12GB റാം ഇതിൽ ഉണ്ടാകുമെന്നും ഗീക്ക്ബെഞ്ച് ലിസ്റ്റിംഗ് വെളിപ്പെടുത്തി. ഓപ്പോ PLD110 എന്ന മോഡൽ നമ്പറുള്ള ഒരു സമീപകാല MIIT ലിസ്റ്റിംഗ് ഫോണിന്റെ പൂർണ്ണ സവിശേഷതകൾ വെളിപ്പെടുത്തി.
ഓപ്പോ K12s 5ജിയിൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ
120Hz റിഫ്രഷ് റേറ്റ് ഉള്ള 6.67-ഇഞ്ച് (2400×1080 പിക്സലുകൾ) ഫുൾ HD+ AMOLED സ്ക്രീൻ ആണ് ഇതിൽ പ്രതീക്ഷിക്കുന്നത്. 2.3GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 6 Gen 4 4nm മൊബൈൽ പ്ലാറ്റ്ഫോം കരുത്തലാകും ഇത് എത്തുക. അഡ്രിനോ 810 ജിപിയുവും ഇതോടൊപ്പം ഉണ്ടാകും.

8GB / 12GB റാം, 128GB / 256GB സ്റ്റോറേജ് ഓപ്ഷനുകൾ എന്നിവ ഈ ഓപ്പോ ഫോണിൽ പ്രതീക്ഷിക്കുന്നു. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 15ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. സുരക്ഷയ്ക്കായി
ഇൻ ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ ഫീച്ചറും ഉണ്ടാകും.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഓപ്പോ കെ12എസ് മോഡലിൽ ഉണ്ടാകുകയെന്ന് പറയപ്പെടുന്നു. അതിൽ 50MP മെയിൻ ക്യാമറ, 2MP സെക്കൻഡറി ക്യാമറ, LED ഫ്ലാഷ് എന്നിവ ഉണ്ടാകും. 4K വീഡിയോ റെക്കോർഡിംഗ് പിന്തുണ സഹിതമാണ് ഈ ഫോൺ എത്തുക. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 16MP ഫ്രണ്ട് ക്യാമറയും ഉണ്ടാകും.
ഡ്യുവൽ സിം, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS/ GLONASS/ Beidou, USB ടൈപ്പ്-C, 80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററി എന്നിവയാണ് ഇതിൽ പ്രതീക്ഷിക്കുന്ന മറ്റ് പ്രധാന ഫീച്ചറുകൾ.

ഓപ്പോ കെ12s 5ജിയുടെ അടിസ്ഥാന മോഡൽ 1000 യുവാൻ ( ഏകദേശം 11,700 രൂപ ) വിലയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഓപ്പോയും ആ നിലയ്ക്കാണ് സൂചന നൽകിയിരിക്കുന്നത്. ഇതിന്റെ കൃത്യമായ വില അടുത്ത ആഴ്ച ഫോൺ ഔദ്യോഗികമായി ലോഞ്ച് ചെയ്യുമ്പോൾ അറിയാൻ കഴിയും.


Click it and Unblock the Notifications