മിലിട്ടറി-ഗ്രേഡ് 5ജി ഫോൺ, വില വെറും 10999 രൂപ! ഫെതർ പിങ്ക് സൗന്ദര്യവുമായി ഓപ്പോ K12x 5G എത്തി
സ്മാർട്ട്ഫോൺ വിൽപ്പനയുടെ പൂരമായ ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സിൽ അണിനിരക്കാൻ ഓപ്പോയുടെ ബജറ്റ് 5ജി സ്മാർട്ട്ഫോണായ ഓപ്പോ K12x 5ജി (OPPO K12x 5G) പുതിയ കളർ വേരിയന്റിൽ ലോഞ്ച് ചെയ്തു. മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി വാഗ്ദാനം ചെയ്യുന്ന ഈ ബജറ്റ് 5ജി സ്മാർട്ട്ഫോൺ മുൻപ് ബ്രീസ് ബ്ലൂ, മിഡ്‌നൈറ്റ് വയലറ്റ് നിറങ്ങളിലാണ് ലോഞ്ച് ചെയ്തത്. എന്നാലിപ്പോൾ ഫ്ലിപ്പ്കാർട്ട് ഓഫർ സെയിലിനോട് അനുബന്ധിച്ച് ആകർഷകമായ പുതിയ ഫെതർ പിങ്ക് കളർ വേരിയന്റിൽ ഓപ്പോ കെ12x 5ജി ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നു.
ഈ വർഷം ജൂലൈയിൽ ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ട സ്മാർട്ട്ഫോൺ ആണ് ഓപ്പോ K12x 5G. ഇപ്പോൾ പുതിയ കളർ വേരിയന്റിൽ എത്തി എന്നതിനപ്പുറം ഫീച്ചറുകളുടെ കാര്യത്തിൽ പുതിയ വേരിയന്റിലും മാറ്റമൊന്നും ഉണ്ടായിട്ടില്ല. എന്നാൽ ലോഞ്ച് വിലയെക്കാൾ വളരെ വിലക്കുറവിൽ വാങ്ങാം എന്നതാണ് പുതിയ വരവിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം.

ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ ബജറ്റ് വിലയിൽ പുതിയ 5ജി സ്മാർട്ട്ഫോൺ തേടുന്നവർക്ക് ഏറെ ഇഷ്ടപ്പെടുന്ന ഒരു സ്മാർട്ട്ഫോൺ ആയി മാറാൻ ഓപ്പോ K12x 5Gക്ക് കഴിയും. കാരണം ഏത് പ്രതികൂല സാഹചര്യങ്ങളെയും നേരിടാൻ കഴിയും വിധത്തിൽ MIL-STD-810H സർട്ടിഫിക്കേഷൻ സഹിതമെത്തുന്ന ഒരു മികച്ച സ്മാർട്ട്ഫോൺ ആണിത്.
ഓപ്പോ K12x 5ജിയുടെ 6GB + 128GB അടിസ്ഥാന മോഡലിന് 12,999 രൂപയും 8GB + 256GB മോഡലിന് 15,999 രൂപയും ആയിരുന്നു ഇന്ത്യയിലെ ലോഞ്ച് വില. പുതിയ വേരിയന്റ് ലോഞ്ച് ചെയ്തിരിക്കുന്നതും ഇതേ വിലയിൽ തന്നെയാണ്. എന്നാൽ ഫ്ലിപ്പ്കാർട്ടിൽ ഫെസ്റ്റിവൽ സെയിൽ നടക്കുന്ന 2024 സെപ്റ്റംബർ 27 മുതൽ ഒക്‌ടോബർ 6 വരെയുള്ള കാലയളവിൽ ഡിസ്കൗണ്ട് സഹിതം വെറും 10,999 രൂപയ്ക്ക് ഈ സ്മാർട്ട്ഫോൺ വാങ്ങാനാകും.

ഫ്ലിപ്കാർട്ട് പ്ലസ് അംഗങ്ങൾക്ക് സെപ്തംബർ 26 ന് അർദ്ധരാത്രി മുതൽ ഈ ഫോൺ കുറഞ്ഞ വിലയിൽ ലഭ്യമാകും. കാഴ്ചയിലും ഫീച്ചറുകളുടെ കാര്യത്തിലും വിലയുടെ കാര്യത്തിലും ആരെയും ആകർഷിക്കും എന്നതിനാൽ തന്നെ ബജറ്റ് 5ജി ഫോൺ വിപണിയിൽ കടുത്ത മത്സരം നടത്താൻ ഈ ഓപ്പോ 5ജി ഫോണിന് കഴിയും.
ഓപ്പോ K12x 5G-യുടെ പ്രധാന ഫീച്ചറുകൾ: മീഡിയടെക് ഡിമെൻസിറ്റി 6300 6nm പ്രൊസസർ ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. 120Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് (1604 x 720 പിക്സലുകൾ) HD+ സ്ക്രീൻ, 1000 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്.
ഡിസ്‌പ്ലേയെ സംരക്ഷിക്കാൻ ഡബിൾ-റൈൻഫോഴ്‌സ്ഡ് പാണ്ട ഗ്ലാസ് പ്രൊട്ടക്ഷൻ ഈ ഫോണിലുണ്ട്. കൂടുതൽ സുരക്ഷയ്ക്കായി എയർ കുഷൻ കവചവും നൽകിയിട്ടുണ്ട്. ഇതിന്റെ ഉള്ളിലുള്ള പാർട്സുകൾ 360-ഡിഗ്രി ഡാമേജ്-പ്രൂഫ് ആർമർ ബോഡിയാൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. സ്പോഞ്ചിൻ്റെ ഘടനയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഡ്രോപ്പ്-റെസിസ്റ്റൻ്റ് മെറ്റീരിയൽ ഉപയോഗിച്ചാണ് ഉൾവശം നിർമിച്ചിരിക്കുന്നത്.

ARM Mali-G57 MC2@1072MHz ജിപിയു, 6GB / 8GB LPDDR4X റാം (8GB വരെ വെർച്വൽ റാം) 128GB/ 256GB UFS 2.2 സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൗകര്യം, ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള കളർ ഒഎസ് 14, സൈഡ് മൗണ്ട് ഫിംഗർപ്രിൻ്റ് സെൻസർ എന്നിവ ഇതിലുണ്ട്.
ബജറ്റ് വിലയിൽ ലഭ്യമാകുന്ന ഈ 5ജി ഫോണിൽ ഓപ്പോ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് നൽകിയിരിക്കുന്നത്. f/1.8 അപ്പേർച്ചറും GC32E2 സെൻസറുമുള്ള 32MP മെയിൻ ക്യാമറ, GC02M1B സെൻസർ, f/2.4 അപ്പേർച്ചർ എന്നിവയുള്ള 2MP പോർട്രെയിറ്റ് സെൻസർ, LED ഫ്ലാഷ് എന്നിവ ഇതിൽ ഇടംപിടിച്ചിരിക്കുന്നു. ഫ്രണ്ടിൽ f/2.05 അപ്പേർച്ചർ, GC08A8-WA1XA സെൻസർ എന്നിവയുള്ള 8MP ക്യാമറയുമുണ്ട്.
ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G NA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.1, GPS + GLONASS, USB ടൈപ്പ്-സി , 45W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററി തുടങ്ങിയ ഫീച്ചറുകളും ഓപ്പോ K12x 5ജിയിലുണ്ട്.


Click it and Unblock the Notifications








