Home
Mobile

OPPO K12x 5G ​കൈയിൽക്കിട്ടി: താങ്ങാനാകുന്ന വിലയിൽ സുരക്ഷിതമായൊരു ഫോൺ

OPPO K12x 5G ​കൈയിൽക്കിട്ടി: താങ്ങാനാകുന്ന വിലയിൽ സുരക്ഷിതമായൊരു ഫോൺ

താങ്ങാനാകുന്ന വിലയുള്ള 5G സ്മാർട്ട്ഫോണുകളുടെ ഒരു സങ്കേതമായി ഇന്ത്യ മാറിയിരിക്കുന്നു. നിരവധി. സ്മാർട്ട്ഫോണുകൾ ഉള്ളതിനാൽ തന്നെ അ‌വയ്ക്കെല്ലാം മുകളിലായി തങ്ങളുടെ ബ്രാൻഡിന്റെ ആധിപത്യം ഉറപ്പിക്കാൻ ഓരോ ബ്രാൻഡും മത്സരിക്കുന്നു, അ‌തിൽത്തന്നെ ഏറ്റവുമധികം ശക്തമായ മത്സരം നടക്കുന്നത് 15000 രൂപയിൽ താഴെയുള്ള സ്മാർട്ട്ഫോണുകളുടെ വിഭാഗത്തിലാണ്. ഈ മത്സരാധിഷ്ഠിത വിപണിയിൽ, മിക്ക ബ്രാൻഡുകളും തങ്ങൾ അ‌വതരിപ്പിക്കുന്ന വിലയ്ക്ക് സാധ്യമായ ഏറ്റവും മികച്ച സ്പെസിഫിക്കേഷനുകൾ നൽകിക്കൊണ്ട് ഒരു സ്റ്റാൻഡേർഡ് ഫോർമുല പിന്തുടരുന്നു. എന്നാൽ വില കുറഞ്ഞ വിഭാഗം എന്നതിനാൽ തന്നെ ഈ സെഗ്മെന്റുകളിലെ ഫോണുകൾ പലപ്പോഴും മികച്ച ഫീച്ചറുകളുമായി എത്തുമെങ്കിലും അ‌തിന്റെ പുറംസുരക്ഷയെ അ‌വഗണിക്കുന്നു. എന്നാൽ ഇപ്പോൾ കഥയാകെ മാറി,

മുടക്കുന്ന തുകയ്ക്ക് തക്കതായ മൂല്യം തിരിച്ചുനൽകുന്ന ഒരു പുതിയ ഈടുറ്റ ഫോൺ ഇന്ത്യയിൽ അ‌വതരിപ്പിച്ചുകൊണ്ട് OPPO അ‌ടുത്തിടെ തങ്ങളുടെ താങ്ങാനാകുന്ന സ്മാർട്ട്ഫോണുകൾ അ‌വതരിപ്പിക്കുന്ന K സീരീസ് അ‌പ്ഡേറ്റ് ചെയ്തിരിക്കുന്നു. അതിമനോഹരമായ ഡിസൈൻ, മിലിട്ടറി സ്റ്റാൻഡേർഡ് ഡ്യൂറബിലിറ്റി, സ്മൂത്ത് വിഷ്വലുകൾ, കൂറ്റൻ ബാറ്ററി, സൂപ്പർഫാസ്റ്റ് ചാർജിങ്, ശക്തമായ ചിപ്പ്, വൈവിധ്യമാർന്ന ഒപ്‌റ്റിക്‌സ് എന്നിവ ഉപയോഗിച്ച് ഇന്ത്യയുടെ താങ്ങാനാവുന്ന 5G സെഗ്‌മെൻ്റിനെ കീഴടക്കാനാണ് OPPO K12x 5G ലക്ഷ്യമിടുന്നത്. ഇന്ത്യയിൽ വെറും 12,999 രൂപ വിലയിൽ അ‌വതരിപ്പിച്ചിരിക്കുന്ന OPPO K12x 5Gയുടെ ലുക്ക്, ഡ്യൂറബിലിറ്റി, പ്രവർത്തനക്ഷമത എന്നിവ എങ്ങനെയുണ്ടെന്ന് നോക്കാം.

OPPO K12x 5G ​കൈയിൽക്കിട്ടി: താങ്ങാനാകുന്ന വിലയിൽ സുരക്ഷിതമായൊരു ഫോൺ

സെഗ്‌മെൻ്റിലെ സ്ലീക്ക് & ടഫസ്റ്റ് ഫോൺ!

ഫ്ലാറ്റ് സ്ക്രീനും വൃത്താകൃതിയിലുള്ള വശങ്ങളും ഉള്ളതിനാൽ, OPPO K12x 5G ദൈനംദിന ഉപയോഗത്തിന് വളരെ സൗകര്യപ്രദമാണ്. മിഡ്‌നൈറ്റ് വയലറ്റ്, ബ്രീസ് ബ്ലൂ എന്നിങ്ങനെ രണ്ട് മനോഹരമായ നിറങ്ങളിലാണ് ഈ ഫോൺ വരുന്നത്. ബ്രീസ് ബ്ലൂ മോഡലിന് വിരലുകളും സ്മഡ്ജ്-റെസിസ്റ്റൻ്റ് മാറ്റ് ഫിനിഷും ഉണ്ട്, അതേസമയം 'മാഗ്നെറ്റിക് പാർട്ടിക്കിൾ ഡിസൈനി'ന് ഗംഭീരമായ തിളക്കം ഉണ്ട്. കണ്ണഞ്ചിപ്പിക്കുന്ന ഫിനിഷ് കണ്ടില്ലെന്ന് നടിക്കാൻ ആർക്കുമാകില്ല. കൂടാതെ, K12x 5G-ക്ക് 7.68mm കനവും 186 ഗ്രാം ഭാരവുമുള്ള മെലിഞ്ഞതും ഭാരം കുറഞ്ഞതുമായ ഒരു ഫോം ഫാക്ടർ ഉണ്ട്.

ലാളിത്യമുള്ള ഡിസൈൻ മാറ്റിനിർത്തിയാൽ, OPPO K12x 5G അതിൻ്റെ 360-ഡിഗ്രി ഡാമേജ് പ്രൂഫ് ആർമർ ബോഡിയോടെ ഒരു ടാങ്ക് പോലെയാണ് നിർമ്മിച്ചിരിക്കുന്നത്. പ്രധാന ഘടകങ്ങളിലെ ഷോക്ക്-അബ്സോർബിംഗ് ഫോമും OPPO വികസിപ്പിച്ച കരുത്തുറ്റ അലോയ് ഫ്രെയിമും സംയോജിപ്പിച്ച് ആഘാതങ്ങൾക്ക് ശക്തമായ പ്രതിരോധം ഒരുക്കിയിരിക്കുന്നു. ആകസ്മികമായ വീഴ്ചകളെ പ്രതിരോധിക്കാനായി കുഷ്യനിംഗ് പാളി സ്ഥാപിക്കാൻ OPPO ഓരോ പാർട്സിനും മതിയായ ഗ്യാപ് നൽകിയിട്ടുണ്ട്.

OPPO K12x 5G ​കൈയിൽക്കിട്ടി: താങ്ങാനാകുന്ന വിലയിൽ സുരക്ഷിതമായൊരു ഫോൺ

എന്തൊക്കെയുണ്ടെങ്കിലും, K12x 5G ഫോണിലെ യഥാർഥ താരം ബോക്സിൽ ഉൾപ്പെടുത്തിയിരിക്കുന്ന 'ആൻ്റി-ഡ്രോപ്പ് ഷീൽഡ്' കേസാണ്. ഷോക്ക്, ഡ്രോപ്പ് റെസിസ്റ്റൻസ് എന്നിവ നൽകാൻ കോണിൽ ഉറപ്പിച്ച ബാക്ക് ഷെല്ലും കുഷ്യനിംഗും ഈ കേസിൽ ഫീച്ചർ ചെയ്യുന്നു. ഞങ്ങൾ ഹാൻഡ്‌സെറ്റിൻ്റെ ചില ഷോട്ടുകൾ എടുക്കുന്നതിനിടെ കേസ് അ‌ബദ്ധത്തിൽ ഒരു മീറ്ററോളം ഉയരത്തിൽ നിന്ന് മാർബിൾ തറയിൽ വീണു.

ഭാഗ്യത്തിന്, ഫോണിന് കേടുപാടുകൾ ഒന്നും ഉണ്ടായില്ല. OPPO K12x 5G വിശ്വാസ്യതയ്ക്കും ഈടിനും വലിയ ഊന്നൽ നൽകുന്നു, ഇനിയുള്ള വർഷങ്ങളിലും മികച്ച രീതിയിൽ ഉപയോഗിക്കാൻ കഴിയും വിധം കരുത്ത് ഉണ്ടാകണം എന്ന ലക്ഷ്യത്തോടെയാണ് ഈ ഫോൺ നിർമിക്കപ്പെട്ടിട്ടുള്ളത്. നിരവധി ടെസ്റ്റുകളിലൂടെ സുരക്ഷയും ഈടും ഉറപ്പാക്കുകയും ചെയ്തു. ഡ്രോപ്പ് റെസിസ്റ്റൻസിനായി മിലിട്ടറി സ്റ്റാൻഡേർഡ് MIL-STD-810H സർട്ടിഫിക്കേഷനോടെ സെഗ്‌മെൻ്റിലെ ഏറ്റവും പരുക്കൻ ഫോണായി ഇത് ആദ്യസ്ഥാനം പിടിച്ചിരിക്കുന്നു. മികച്ച സുരക്ഷയോടെയും കരുത്തോടെയുമാണ് എത്തുന്നത് എങ്കിലും കേടുപാടുകൾ സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ OPPO K12x 5G ക്ക് ഒപ്പം കിട്ടുന്ന കെയ്‌സ് ഉപയോഗിക്കണമെന്ന് ഞങ്ങൾ ശുപാർശ ചെയ്യുന്നു.

ഫോണിൻ്റെ ഫ്രണ്ടിലേക്ക് വന്നാൽ, ഡിസ്പ്ലേ ഒരു നിർണായക ഫീച്ചറുമായി വരുന്നു, ചിലർക്ക് അ‌ത് അ‌ത്ര കാര്യമുള്ളതായി തോന്നില്ല, എന്നാൽ കുളിക്കുന്നതിനിടയിലും മറ്റും ഫോൺ അ‌ത്യാവശ്യമായി ഉപയോഗിക്കേണ്ടി വരുമ്പോഴാണ് ഇതിന്റെ പ്രയോജനം ശരിക്കും തിരിച്ചറിയുക, സ്പ്ലാഷ് ടച്ച് ആണ് ആ ഫീച്ചർ. നനഞ്ഞ കൈകളാൽ ഡിസ്‌പ്ലേ ഉപയോഗിക്കാൻ ഈ ഫീച്ചർ അനുവദിക്കുന്നു. പൊടി, വെള്ളം എന്നിവയ്‌ക്കെതിരായ പ്രതിരോധത്തിനായി IP54 റേറ്റിംഗും ഈ ഫോണിലുണ്ട്. മാത്രമല്ല, OPPO K12x 5G-യിലെ സ്‌ക്രീൻ പോറലുകൾക്കും പൊട്ടലുകൾക്കും എതിരേയുള്ള പ്രതിരോധം വർദ്ധിപ്പിക്കുന്നതിന് ഡ്യുവൽ ടെമ്പർഡ് പാണ്ട ഗ്ലാസ് കൊണ്ട് പരിരക്ഷിച്ചിരിക്കുന്നു.

OPPO K12x 5G ​കൈയിൽക്കിട്ടി: താങ്ങാനാകുന്ന വിലയിൽ സുരക്ഷിതമായൊരു ഫോൺ

നീണ്ടുനിൽക്കുന്ന ശക്തി, വിസ്മയിപ്പിക്കുന്ന വേഗത

OPPO K12x 5G-യ്‌ക്കുള്ളിൽ 5,100mAh ബാറ്ററി ഉള്ളതിനാൽ, ചാർജർ തേടി അ‌ലഞ്ഞ് നടക്കേണ്ട സന്ദർഭങ്ങൾ തീരെ ഉണ്ടാകുന്നില്ല. ഇതിലുള്ള ബാറ്ററി സെല്ലിന് ഒരു ദിവസം മുഴുവൻ ബാറ്ററി ലൈഫ് നൽകാനും 2-ാം ദിവസത്തിലേക്ക് കുറച്ച് എക്സ്ട്രാ ​ടൈം നൽകാനും കഴിയും. ​ദൈർഘ്യമേറിയ ബാറ്ററി പിന്തുണയുള്ളതിനാൽ OPPO K12x-ന് ഒറ്റ ചാർജിൽ 15.77 മണിക്കൂറിലധികം യൂട്യൂബ് വീഡിയോ പ്ലേബാക്കോ 9.31 മണിക്കൂർ ഓഡിയോ പ്ലേബാക്കോ നൽകാനാകും.

സാധാരണയായി വെറും 18W, അ‌ല്ലെങ്കിൽ വിരളമായി 33W ഫാസ്റ്റ് ചാർജിങ് ഒക്കെയാണ് പലപ്പോഴും ഈ സെഗ്മെന്റിലെ മറ്റ് സ്മാർട്ട്ഫോണുകൾ വാഗ്ദാനം ചെയ്യുന്നത്. അ‌തിൽ നിന്നെല്ലൊം വ്യത്യസ്തമായി, OPPO K12x 5G 45W SUPERVOOCTM ഫ്ലാഷ് ചാർജ് പിന്തുണയോടെ എത്തുന്നു. ബോക്‌സിൽ ഉൾപ്പെടുത്തിയിരിക്കുന്ന 45W അഡാപ്റ്റർ ഉപയോഗിച്ച്, K12x 5G-ക്ക് വെറും 74 മിനിറ്റിനുള്ളിൽ 0 മുതൽ 100% വരെ ചാർജ് ചെയ്യാനാകും, താങ്ങാനാവുന്ന വിലയിലെത്തുന്ന സ്മാർട്ട്ഫോണിനെ സംബന്ധിച്ചിടത്തോളം ഇത് ഏകെ ആകർഷകമാണ്.

മറ്റൊരുകാര്യം എന്തെന്നാൽ, മറ്റുള്ളവർ ഫാസ്റ്റ് ചാർജിങ് നൽകുന്നിടം കൊണ്ട് നിർത്തും. എന്നാലിവിടെ OPPO നാല് വർഷത്തെ ഒപ്റ്റിമൽ ബാറ്ററി പെർഫോമൻസ് ഉറപ്പാക്കിക്കൊണ്ട്, 1,600 ചാർജ് സൈക്കിളുകൾക്ക് ശേഷവും ബാറ്ററി അതിൻ്റെ യഥാർത്ഥ ശേഷിയുടെ 80% നിലനിർത്തുമെന്ന് ഉറപ്പാക്കിയിരിക്കുന്നു. കൂടുതൽ കാര്യക്ഷമവും സുസ്ഥിരവുമായ ചാർജിംഗ് ഉറപ്പാക്കുന്നതിന്, OPPO നിരവധി ഹാർഡ്‌വെയർ അധിഷ്ഠിത നുറുങ്ങുകൾ K12x 5G-യിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, OPPO-യുടെ സ്മാർട്ട് ചാർജിംഗ് ഫീച്ചർ ഉപയോക്താവിന്റെ ഫോൺ ഉപയോഗവും ചാർജ് ചെയ്യുമ്പോൾ ഫോണിൻ്റെ താപനിലയും പൊരുത്തപ്പെടുത്തുന്നതിന് ചാർജിംഗ് പ്രക്രിയയെ ക്രമീകരിക്കുന്നു. ഇത് ബാറ്ററിയുടെ ആയുസ്സ് വർദ്ധിപ്പിക്കുന്നതിനൊപ്പം അതിവേഗ ചാർജിംഗ് ഉറപ്പാക്കുന്നു.

OPPO K12x 5G ​കൈയിൽക്കിട്ടി: താങ്ങാനാകുന്ന വിലയിൽ സുരക്ഷിതമായൊരു ഫോൺ

ഒരു ഓൾ റൗണ്ട് എൻ്റർടെയ്നർ | അതിശയകരമായ വിഷ്വലുകളും സുഗമമായ നാവിഗേഷനും ആസ്വദിക്കാം

ഫോണിൻ്റെ ഫ്രണ്ട് ഭാഗത്തേക്ക് വന്നാൽ, സ്ലിം ബെസലുകളോട് കൂടിയ 6.67 ഇഞ്ച് ഉയരമുള്ള ഡിസ്‌പ്ലേ നമ്മെ സ്വാഗതം ചെയ്യുന്നു (89.9% സ്‌ക്രീൻ-ടു-ബോഡി റേഷ്യോ), ഇത് പരമാവധി സ്‌ക്രീൻ ഏരിയ നൽകുന്നു. ഡിസ്‌പ്ലേ ധാരാളം ​ബ്രൈറ്റ്നസുള്ളതും നേരിട്ട് സൂര്യപ്രകാശം സ്ക്രീനിൽ വീഴുമ്പോൾ പോലും എളുപ്പത്തിൽ ഉപയോഗിക്കാവുന്നതുമാണ്, സെഗ്‌മെൻ്റിലെ ഏറ്റവും മികച്ച 1,000 നിറ്റ് ​ബ്രൈറ്റ്നസ് ഇതിലുണ്ട്.

പ്രത്യേകിച്ച് ആമസോൺ പ്രൈം വീഡിയോ കണ്ടന്റുകളൊക്കെ കാണുമ്പോൾ OPPO K12x 5G ഡിസ്പ്ലേ ഏറെ മികവ് പുലർത്തുന്നു, അതിന് ഇതി​ൻ്റെ Amazon HD, Widevine L1 സർട്ടിഫിക്കേഷന് നന്ദി പറയണം. കണ്ടന്റ് കാണാൻ ഗംഭീരമാണ് എന്നതിന് പുറമെ, ഇവിടെ ഉപയോഗിച്ചിരിക്കുന്ന പാനൽ 120Hz റിഫ്രഷ് റേറ്റിനെ പിന്തുണയ്ക്കുന്നു, ഇത് നാവിഗേഷൻമികച്ചതാക്കുന്നു. 120Hz ഡിസ്‌പ്ലേയിൽ കാഷ്വൽ ഗെയിമിംഗ് വളരെ രസകരമായിരിക്കും.

OPPO K12x 5G ​കൈയിൽക്കിട്ടി: താങ്ങാനാകുന്ന വിലയിൽ സുരക്ഷിതമായൊരു ഫോൺ

വൈവിധ്യമാർന്ന പ്രകടനം തടസ്സമില്ലാത്ത കണക്റ്റിവിറ്റിയുമായി ചേരുന്നു

പെർഫോമൻസിനെക്കുറിച്ച് സംസാരിക്കാതെ ഒരു സ്മാർട്ട്ഫോൺ എക്സ്പീരിയൻസും പൂർത്തിയാകില്ല. മികച്ച പെർഫോമൻസിനായി ഇവിടെ, OPPO K12x 5G-യിൽ MediaTek Dimensity 6300 5G ചിപ്സെറ്റും 8GB വരെ റാമും സജ്ജീകരിച്ചിരിക്കുന്നു. MediaTek ചിപ്പിന് നാം ഏൽപ്പിക്കുന്ന മിക്ക ജോലികളും ഭംഗിയായി കൈകാര്യം ചെയ്യാനും ദൈനംദിന ജോലികൾ വേഗത്തിൽ ചെയ്യാനും കഴിയും. OPPO K12x 5G-യിലെ മൾട്ടിടാസ്‌ക്കിംഗ് ഒരു കൊടുങ്കാറ്റ് കണക്ക് അ‌തിവേഗത്തിൽ ആയിരുന്നു. ഒരു മടുപ്പും കൂടാതെ ആപ്പുകൾക്കിടയിൽ വേഗത്തിൽ മാറാൻ കഴിയും.

കൂടാതെ, മൾട്ടിടാസ്‌കിംഗ് പെർഫോമൻസ് കൂടുതൽ മെച്ചപ്പെടുത്തുന്നതിന് OPPO-യുടെ റാം എക്സ്പാൻഷൻ ഫീച്ചർ ഉപയോഗിക്കാത്ത 8GB വരെ സ്റ്റോറേജ് വെർച്വൽ റാമായി ഉപയോഗിക്കാൻ അനുവദിക്കുന്നു. ജീവിതം കൂടുതൽ എളുപ്പമാക്കുന്നതിന്, സിസ്റ്റം സുഗമവും സുസ്ഥിരവുമാക്കുന്നതിന് OPPO-യുടെ ട്രിനിറ്റി എഞ്ചിൻ തിരശ്ശീലയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നു. നിങ്ങളൊരു മൊബൈൽ ഗെയിമർ ആണെങ്കിൽ, OPPO K12x 5G-ന് ബഹുഭൂരിപക്ഷം ടൈറ്റിലുകളും പ്രവർത്തിപ്പിക്കാൻ കഴിയുമെന്ന് മാത്രമല്ല, കാലതാമസമില്ലാത്ത ഗെയിമിംഗ് എക്സ്പീരിയൻസ് ഇത് വാഗ്ദാനം ചെയ്യുന്നുമുണ്ട്.

സ്റ്റോറേജിനായി, OPPO തങ്ങളുടെ ഈ ഏറ്റവും പുതിയ അ‌ഫോർഡബിൾ 5G സ്മാർട്ട്‌ഫോണിനെ 256GB വരെ ക്വിക്ക് UFS 2.2 സ്റ്റോറേജ് സഹിതം നൽകി അണിയിച്ചൊരുക്കിയിരിക്കുന്നു. മിക്ക സ്മാർട്ട്ഫോൺ ബ്രാൻഡുകളും മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് ഒഴിവാക്കുമ്പോൾ, OPPO ​മൈക്രോ എസ്ഡി വഴി 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാൻ ഓപ്ഷൻ നൽകുന്നുണ്ട്. മാത്രമല്ല, OPPO K12x 5G, OPPO ലാബിൻ്റെ 50 മാസത്തെ ഫ്ലൂവൻസി ടെസ്റ്റ് വിജയകരമായി വിജയിച്ചാണ് എത്തിയിരിക്കുന്നത്. അ‌തിനാൽ ദീർഘകാല ഉപയോഗത്തിനു ശേഷവും ഇതിന്റെ പെർഫോമൻസ് സുഗമവും വേഗതയുള്ളതുമാണെന്ന് ഉറപ്പാക്കപ്പെട്ടിരിക്കുന്നു.

താങ്ങാനാവുന്ന വിലയിലെത്തുന്ന സ്മാർട്ട്‌ഫോണുകളിൽ പലപ്പോഴും അവഗണിക്കപ്പെടുന്ന ഒരു മേഖലയാണ് കണക്റ്റിവിറ്റി. എന്നാൽ K12x 5Gയുടെ കാര്യം അങ്ങനെയല്ല. സുഗമവും കൂടുതൽ സുസ്ഥിരവുമായ എക്സ്പീരിയൻസിനായി കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിന് OPPO K12x 5G-യിൽ AI LinkBoost കൊണ്ടുവന്നിരിക്കുന്നു. AI LinkBoost-ൻ്റെ ചില ഗുണങ്ങൾ ഇതാ:

• മാളുകളും ബേസ്‌മെൻ്റുകളും പോലുള്ള ദുർബലമായ Wi-Fi സിഗ്നലുകളുള്ള പ്രദേശങ്ങളിൽ, AI LinkBoost വൈഫൈയിൽ നിന്ന് സെല്ലുലാറിലേക്ക് മാറുന്നതിൻ്റെ വേഗത വർദ്ധിപ്പിക്കുന്നു, അതേസമയം DSDA ഡ്യുവൽ കാർഡ് ഡ്യുവൽ-സ്റ്റാൻഡ്‌ബൈ രണ്ട് സിം കാർഡുകളിലും ഒരേസമയം കോളുകളും ഇൻ്റർനെറ്റ് ഉപയോഗവും അനുവദിക്കുന്നു.

• AI LinkBoost ഉപയോഗിച്ച് ദുർബലമായ നെറ്റ്‌വർക്കുകളുള്ള ഇവന്റുകളും ഫെസ്റ്റിവലുകളും പോലുള്ള തിരക്കേറിയ സ്ഥലങ്ങളിൽ പോലും നിങ്ങൾക്ക് ഫോട്ടോകൾ വേഗത്തിലും കൂടുതൽ വിശ്വസനീയമായും ഷെയർ ചെയ്യാനാകും.

• കനത്ത ട്രാഫിക്കിലോ നഗര കേന്ദ്രങ്ങളിലോ ഇത് കൃത്യമായ ലൊക്കേഷൻ അപ്‌ഡേറ്റുകൾ പ്രവർത്തനക്ഷമമാക്കുന്നു, കണക്ഷൻ തകരാർ മൂലം പ്രശ്നം നേരിടേണ്ടിവരില്ലെന്ന് ഉറപ്പാക്കുന്നു.

OPPO K12x 5G ​കൈയിൽക്കിട്ടി: താങ്ങാനാകുന്ന വിലയിൽ സുരക്ഷിതമായൊരു ഫോൺ

AI കരുത്താക്കി അൾട്രാ ക്ലിയർ ഫോട്ടോഗ്രാഫി ആസ്വദിക്കാം

ക്യാമറകളുടെ കാര്യത്തിൽ, OPPO K12x 5G 32MP അൾട്രാ ക്ലിയർ പ്രൈമറി സെൻസറുമായി എത്തുന്നു. ഇതിന് f/1.8 അപ്പേർച്ചർ, AF എന്നിവയുണ്ട്. ഇതോടൊപ്പം 2MP പോർട്രെയിറ്റ് ലെൻസും എത്തുന്നു. ഫ്രണ്ടിൽ, 8 എംപി സെൽഫി ക്യാമറയുണ്ട്. പ്രധാന ക്യാമറ OPPO-യുടെ HDR 3.0 അൽഗോരിതം, ക്രിപ്‌റ്റുകൾ എന്നിവയും പകൽ വെളിച്ചത്തിൽ ഉയർന്ന റെസല്യൂഷനുള്ള ഷോട്ടുകളും ഉറപ്പാക്കുന്നു. റിയർ ക്യാമറ സംവിധാനവും AI പോർട്രെയ്‌റ്റ് റീടൂച്ചിംഗിനെ പിന്തുണയ്‌ക്കുന്നു, ഓരോ തവണയും മികച്ച പോർട്രെയ്‌റ്റുകൾ ലഭിക്കുന്നതിന് AIയെ ഉപയോഗപ്പെടുത്തുന്നു.

2MP സെൻസറിൻ്റെ കാര്യം എടുത്തുപറയാനൊന്നുമില്ല, എങ്കിലും ഡെപ്ത്-ഓഫ്-ഫീൽഡ് ഇഫക്റ്റും കൃത്യമായ സബ്ജക്ട് വേർതിരിവിനും ഇത് സഹായിക്കുന്നു. ഡ്യുവൽ വ്യൂ വീഡിയോ ഫീച്ചറും ഈ ഫോണിലുണ്ട്, പിൻ ക്യാമറകളിൽ നിന്നും മുൻ ക്യാമറകളിൽ നിന്നും ഒരേസമയം ദൃശ്യങ്ങൾ പകർത്താൻ അനുവദിക്കുന്ന ഒരു സവിശേഷ ഫീച്ചറാണിത്. ഈ ഫീച്ചർ വ്ലോഗർമാർക്കായി നൽകപ്പെട്ടിരിക്കുന്നു, കൂടുതൽ ആകർഷകമായ കണ്ടന്റുകൾ സൃഷ്ടിക്കാൻ അവരെ അനുവദിക്കുന്നു. OPPO K12x 5G-യിൽ ചിത്രീകരിച്ച ചില സാമ്പിളുകൾ ഇവിടെയുണ്ട്.

ഇനിയും ഏറെയുണ്ട്!

OPPO K12x 5G ആൻഡ്രോയിഡ് 14-ൽ വൃത്തിയുള്ളതും ഇഷ്ടാനുസൃതമാക്കാവുന്നതുമായ ColorOS 14 സ്കിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്നു. രണ്ട് പ്രധാന ആൻഡ്രോയിഡ് OS അപ്‌ഡേറ്റുകളും മൂന്ന് വർഷത്തെ പതിവ് സുരക്ഷാ പാച്ചുകളും OPPO വാഗ്ദാനം ചെയ്യുന്നു, ഇത് താങ്ങാനാവുന്ന വിലയിലെത്തുന്ന ഈ സ്മാർട്ട്‌ഫോണിന് ആകർഷണം കൂട്ടുന്നു. ക്രമീകരിക്കാവുന്ന നാല് ബ്രൈറ്റ്‌നെസ് സെറ്റിങ്സ് വാഗ്ദാനം ചെയ്യുന്ന 'ടർബോ ടോർച്ച്' ഈ ഫോണിനൊപ്പം വരുന്നു. അവസാനമായി, 300% അൾട്രാ വോളിയം മോഡ് ശക്തമായ സൗണ്ട് വാഗ്ദാനം ചെയ്യുന്നു, അതേസമയം മിനിമൽ ഡിസ്ട്രാക്ഷനോടെ ബാലൻസ്ഡ് എക്സ്പീരിയൻസിനായി ഓഡിയോ ഒപ്റ്റിമൈസ് ചെയ്യുന്നു.

OPPO K12x 5G ​കൈയിൽക്കിട്ടി: താങ്ങാനാകുന്ന വിലയിൽ സുരക്ഷിതമായൊരു ഫോൺ

OPPO K12x 5G-യെക്കുറിച്ചുള്ള അന്തിമ വിലയിരുത്തൽ

ഒറ്റനോട്ടത്തിൽ, OPPO K12x 5G അതിമനോഹരമായ തിളങ്ങുന്ന രൂപകൽപ്പനയും മികച്ച ഡ്യൂറബിലിറ്റിയും കരുത്തും സ്പെസിഫിക്കേഷനുകളും ഉള്ള ഒരു മനോഹരമായ ഫോണാണ്. എന്നിരുന്നാലും, കുറച്ചുകൂടി ആഴത്തിൽ പരിശോധിച്ചു നോക്കിയാൽ, ഈ സ്മാർട്ട്ഫോൺ ദീർഘകാല ഉപയോഗം ലക്ഷ്യമിട്ട് നിർമ്മിച്ചതാണെന്ന് മനസ്സിലാകും. OPPO K12x 5G-യുടെ എല്ലാ ഘടകങ്ങളും ഇപ്പോഴുള്ള ഒരു രസത്തിനപ്പുറം ദീർഘകാലത്തേക്ക് പുതിയതെന്ന പോലെയുള്ള എക്സ്പീരിയൻസ് വാഗ്ദാനം ​ചെയ്യുകയും ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രശ്നങ്ങളെ നേരിടാൻ കഴിവോടെ നിർമിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ പക്കൽ ഈ ഫോണിലുള്ള സമയത്ത്, ഒരു കാര്യം വ്യക്തമായി, OPPO K12x 5G യുടെ മൂല്യം അതിൻ്റെ സ്പെക് ഷീറ്റിലല്ല, മറിച്ച് അതിൻ്റെ ബ്ലൂപ്രിൻ്റിലാണ്. ഹാർഡ്‌വെയറിലും സോഫ്‌റ്റ്‌വെയറിലും വിട്ടുവീഴ്‌ച ചെയ്യാതെ 15,000 രൂപയിൽ താഴെയുള്ള ഏറ്റവും കരുത്തുറ്റ സ്‌മാർട്ട്‌ഫോൺ നൽകുന്ന ബ്ലൂപ്രിൻ്റ് ആണ് ഈ ഫോണിന്റെ വിജയം.

OPPO K12x 5G ​കൈയിൽക്കിട്ടി: താങ്ങാനാകുന്ന വിലയിൽ സുരക്ഷിതമായൊരു ഫോൺ

OPPO K12x 5Gയുടെ വില, ലഭ്യത, ഓഫറുകൾ

ഇന്ത്യയിൽ OPPO K12x 5G യുടെ 6GB/128GB അ‌ടിസ്ഥാന വേരിയന്റിന്റെ വില 12,999 രൂപയിൽ ആരംഭിക്കുന്നു, ഇതിന്റ 8GB/256GB കോൺഫിഗറേഷൻ 15,999 രൂപയ്ക്ക് ലഭിക്കും. ഇതിനകം തന്നെ ഈ ഫോൺ വിൽപ്പനയ്‌ക്കെത്തിയിട്ടുണ്ട്, ഫ്ലിപ്പ്കാർട്ട്, OPPO ഇ-സ്റ്റോർ, മെയിൻലൈൻ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവ വഴി ഇത് വാങ്ങാനാകും. പർച്ചേസ് സമയത്ത് പ്രയോജനപ്പെടുത്താവുന്ന നിരവധി ഓഫറുകളും ഈ ഫോണിന് ലഭ്യമാക്കിയിട്ടുണ്ട്.

More from GizBot

Best Mobiles in India

English summary
At first glance, the OPPO K12x 5G is a beautiful beast with its gorgeous shimmering design, superb durability, and powerhouse specifications. However, dig a little deeper and you'll come to realize that this smartphone is built for the long haul. Every aspect of the OPPO K12x 5G is tailored towards offering a long-term mobile solution, rather than only impressing in the moment.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X