Home
Mobile

യാ മോനേ ഇത് നോക്ക്! 11,999 രൂപയ്ക്ക് പുതിയ K12x 5G ഇന്ത്യയിലെത്തിച്ച് ഓപ്പോ

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലെ സജീവ സാന്നിധ്യമായ ഓപ്പോ പുത്തൻ 5ജി സ്മാർട്ട്ഫോണുമായി രംഗത്ത്. തങ്ങളുടെ കെ സീരീസിലേക്കുള്ള പുതിയ കൂട്ടിച്ചേർക്കൽ എന്ന നിലയിൽ ഓപ്പോ K12x 5G (OPPO K12x 5G) എന്ന സ്മാർട്ട്ഫോൺ ആണ് പുതിയതായി ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ബജറ്റ് വിലയിലാണ് എത്തുന്നത് എങ്കിലും കാണാൻ ഗംഭീര ലുക്ക് ഉണ്ട്, 5ജി സ്മാർട്ട്ഫോൺ ആണ്, ഏത് പ്രതികൂല സാഹചര്യങ്ങളെയും നേരിടാൻ കഴിയും വിധത്തിൽ MIL-STD-810H സർട്ടിഫിക്കേഷൻ ഉണ്ട് എന്നിങ്ങനെ നിരവധി പ്ലസ് പോയിന്റുകൾ ഈ സ്മാർട്ട്ഫോണിന് ഉണ്ട്.

വില കുറഞ്ഞ ഫോണുകൾ അ‌ത്ര പോര എന്ന് ചിലർക്ക് ഒരു ധാരണയുണ്ട്. അ‌ത്തരം എല്ലാവിധ ധാരണ​കളെയും മുൻവിധികളെയും പൊളിച്ചെഴുതാൻ ലക്ഷ്യമിട്ട് അ‌തിഗംഭീരമായാണ് ഈ ഫോൺ തയാറാക്കിയിരിക്കുന്നത് എന്നാണ് ഓപ്പോ പറയുന്നത്. ബജറ്റ് വിലയിൽ ലഭ്യമാകുന്ന മറ്റ് ഏത് ബ്രാൻഡിന്റെ ഫോണിനെയും നേരിടാൻ കഴിയും വിധത്തിൽ ഓപ്പോ K12x 5G തയാറാക്കപ്പെട്ടിരിക്കുന്നു.

യാ മോനേ ഇത് നോക്ക്! 11,999 രൂപയ്ക്ക് ഓപ്പോ K12x 5G ഇന്ത്യയിലെത്തി

കടുത്ത ചൂട്, ഈർപ്പം, ഷോക്ക് എന്നിവയെ പ്രതിരോധിക്കാൻ കഴിയും വിധത്തിൽ കർശനമായ പരീക്ഷണങ്ങൾ പിന്നിട്ടാണ് ഓപ്പോ K12x 5G എത്തിയിരിക്കുന്നത്. പൊടി, ജല പ്രതിരോധം എന്നിവയ്ക്ക് IP54 റേറ്റിങ്ങും ഉണ്ട്. ഓപ്പോ K12x 5G-യുടെ ഉള്ളിലുള്ള പാർട്സുകൾ 360-ഡിഗ്രി ഡാമേജ്-പ്രൂഫ് ആർമർ ബോഡിയാൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. സ്പോഞ്ചിൻ്റെ ഘടനയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഡ്രോപ്പ്-റെസിസ്റ്റൻ്റ് മെറ്റീരിയൽ ഉപയോഗിച്ചാണ് ഉൾവശം നിർമിച്ചിരിക്കുന്നത്.

ഓപ്പോ K12x 5G-യുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് (1604 x 720 പിക്സലുകൾ) HD+ സ്ക്രീൻ, 1000 nits വരെ പീക്ക് ​ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. ഡിസ്‌പ്ലേയെ സംരക്ഷിക്കാൻ ഡബിൾ-റൈൻഫോഴ്‌സ്ഡ് പാണ്ട ഗ്ലാസ് ഉപയോഗിച്ചിരിക്കുന്നു. കൂടുതൽ പ്രൊട്ടക്ഷനായി ഇതിൽ എയർ കുഷൻ കവചവും നൽകിയിട്ടുണ്ട്.

യാ മോനേ ഇത് നോക്ക്! 11,999 രൂപയ്ക്ക് ഓപ്പോ K12x 5G ഇന്ത്യയിലെത്തി

മീഡിയടെക് ഡിമെൻസിറ്റി 6300 6nm പ്രൊസസർ ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. ARM Mali-G57 MC2@1072MHz ജിപിയുവും ഇതോടൊപ്പം എത്തുന്നു. 6GB / 8GB LPDDR4X റാം (8GB വരെ വെർച്വൽ റാം വിപുലീകരണം) 128GB / 256GB UFS 2.2 സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൗകര്യം എന്നിവയുമുണ്ട്.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഈ ബജറ്റ് 5ജി ഫോണിൽ ഓപ്പോ നൽകിയിരിക്കുന്നത്. അ‌തിൽ f/1.8 അപ്പേർച്ചറും GC32E2 സെൻസറുമുള്ള 32MP മെയിൻ ക്യാമറ, GC02M1B സെൻസർ, f/2.4 അപ്പേർച്ചർ എന്നിവയുള്ള 2MP പോർട്രെയിറ്റ് സെൻസർ എന്നിവ ഇടംപിടിച്ചിരിക്കുന്നു. ഇതോടൊപ്പം LED ഫ്ലാഷും ഉണ്ട്. ഫ്രണ്ടിൽ f/2.05 അപ്പേർച്ചർ, GC08A8-WA1XA സെൻസർ എന്നിവയുള്ള 8MP ക്യാമറയാണ് ഉള്ളത്.

ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള കളർ ഒഎസ് 14 ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), സൈഡ് മൗണ്ട് ഫിംഗർപ്രിൻ്റ് സെൻസർ, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD-810H), IP54 റേറ്റിങ് എന്നിവയും ഇതിലുണ്ട്.

യാ മോനേ ഇത് നോക്ക്! 11,999 രൂപയ്ക്ക് ഓപ്പോ K12x 5G ഇന്ത്യയിലെത്തി

5G NA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.1, GPS + GLONASS, USB ടൈപ്പ്-സി തുടങ്ങിയവയാണ് ഇതിലെ പ്രധാന കണക്ടിവിറ്റി ഫീച്ചറുകൾ. 45W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററിയും ഓപ്പോ K12x 5ജിയിലുണ്ട്.

ബ്രീസ് ബ്ലൂ, മിഡ്‌നൈറ്റ് വയലറ്റ് നിറങ്ങളിൽ ഓപ്പോ K12x 5ജി ലഭ്യമാണ്. ഇതിൻ്റെ 6GB + 128GB അ‌ടിസ്ഥാന മോഡലിന് 12,999 രൂപയും 8GB + 256GB മോഡലിന് 15,999 രൂപയും ആണ് വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി 1000 രൂപ ഡിസ്കൗണ്ട് ലഭ്യമാകുന്നതിനാൽ അ‌ടിസ്ഥാന മോഡൽ 11999 രൂപ വിലയിൽ വാങ്ങാനാകും.

എച്ച്‌ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ, ആക്‌സിസ് ബാങ്ക് കാർഡുകൾ വഴി പർച്ചേസ് നടത്തുമ്പോഴാണ് 1000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കുക. 3 മാസം വരെയുള്ള നോ കോസ്റ്റ് EMI സൗകര്യവും ഉണ്ട്. ഓഗസ്റ്റ് 2 മുതൽ ഫ്ലിപ്പ്കാർട്ട്, ഓപ്പോ ഇന്ത്യ ഓൺലൈൻ സ്റ്റോറുകൾ, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഈ ഫോൺ ലഭ്യമാണ്.

Best Mobiles in India

English summary
Oppo K12x 5G has been launched in India as a new addition to the K series. It is priced at Rs 12,999 for the 6GB + 128GB base model and Rs 15,999 for the 8GB + 256GB model. As a launch offer, an instant discount of Rs 1000 will be availed on purchases made through HDFC Bank, SBI and Axis Bank cards.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X