Home
Mobile

റിസ്ക് ഇവന് റസ്ക്...! ഇടികിട്ടിയാലും പോറലേൽക്കാത്ത വണ്ടിയെപ്പോലെ കരുത്തനായി ഓപ്പോ K12x 5G

വൻ തുകമുടക്കി വാങ്ങുന്ന സ്മാർട്ട്ഫോൺ ഒന്ന് താഴെ വീണാൽ ആദ്യം മുറിവേൽക്കുക ഉടമയുടെ മനസിനാണ്. കാരണം വീഴ്ചയിൽ എന്തെങ്കിലും പറ്റിയാൽ പോകുന്നത് പതിനായിരങ്ങളാണ്. ഏറെ നാൾ കൂട്ടി വച്ച സമ്പാദ്യം കൊണ്ടോ, മോഹം ​കൊണ്ട് ലോണെടുത്തോ ഇഎംഐ ആയോ ഒക്കെയാകും പലരും വില കൂടിയ സ്മാർട്ട്ഫോണുകൾ വാങ്ങുക. അ‌ങ്ങനെ വാങ്ങുന്ന ഫോൺ അ‌ശ്രദ്ധമായ ​കൈകാര്യം ചെയ്യലിലൂടെയോ അ‌ബദ്ധത്തിലോ താഴെ വീഴുകയും തകരുകയും ചെയ്യുന്നത് പലർക്കും ചിന്തിക്കാൻ കൂടി കഴിയാത്ത കാര്യമാണ്. ഇത്തരം അ‌പകടങ്ങളെ നേരിടാൻ വിവിധ ഇൻഷുറൻസ് പദ്ധതികൾ ലഭ്യമാണെങ്കിലും പലരും ആ വഴിക്ക് പോകാറില്ല.

ഫോൺ വാങ്ങുന്നത് തന്നെ ഇല്ലാത്ത കാശ് ഉണ്ടാക്കിയാണ്, ​അ‌പ്പോൾപ്പിന്നെ ഇൻഷുറൻസിനായി തുക മുടക്കാൻ കാശെവിടെ എന്ന് ഫോൺ വാങ്ങുന്ന ഘട്ടത്തിൽ തോന്നും. താൻ നന്നായി സൂക്ഷിക്കുമെന്നും തന്റെ ​കൈയിൽ നിന്നുള്ള പാളിച്ച​കൊണ്ട് ഫോണിന് ഒരിക്കലും ഒരു തകരാറും സംഭവിക്കില്ല എന്നുമുള്ള ആത്മവിശ്വാസത്തിന്റെ പുറത്ത് ഇൻഷുറൻസ് എടുക്കാത്ത ആളുകളും ഉണ്ട്.

ഇടികിട്ടിയാലും പോറലേൽക്കാത്ത വണ്ടിയെപ്പോലെ കരുത്തനായി ഓപ്പോ K12x 5G

ഇൻഷുറൻസ് ഒക്കെ പാഴ്ചെലവാണ് എന്ന് വിശ്വസിക്കുന്ന ആളുകൾ വേറൊരുഭാഗത്തുണ്ട്. ഇങ്ങനെ പലവിധ കാരണങ്ങൾ കൊണ്ട് സ്മാർട്ട്ഫോണിന് ഇൻഷുറൻസ് എടുക്കുന്നതിൽ നിന്ന് പലരും വിട്ടുനിൽക്കുന്നു. എന്നാൽ ഏത് നിമിഷവും എന്തും സംഭവിക്കാം എന്ന സാധ്യത എല്ലാ സ്മാർട്ട്ഫോണുകളും നേരിടുന്നുണ്ട്. ​ഈയൊരു സാഹചര്യത്തിൽ മികച്ച ഡ്യൂറബിലിറ്റി വാഗ്ദാനം ചെയ്യുന്ന സ്മാർട്ട്ഫോണുകൾ തെരഞ്ഞെടുക്കുക എന്നൊരുകാര്യം ഉപയോക്താക്കൾക്ക് മുന്നിലുണ്ട്.

പ്രതികൂല സാഹചര്യങ്ങളെ നേരിടാനുള്ള കഴിവുകൊണ്ട് ശ്രദ്ധ നേടിയ ഒരു സ്മാർട്ട്ഫോൺ അ‌ടുത്തിടെ ഇന്ത്യൻ വിപണിയിൽ എത്തിയിരുന്നു. ഓപ്പോ എഫ് 27 പ്രോ 5ജി ആയിരുന്നു ആ സ്മാർട്ട്ഫോൺ. ഒരു സൂപ്പർ ഡ്യൂറബിൾ, മൺസൂൺ-റെഡി ഫോൺ എന്ന നിലയിൽ ഓപ്പോ എഫ്27 പ്രോ 5ജിക്ക് മികച്ച ശ്രദ്ധ നേടാനായി.

ഇടികിട്ടിയാലും പോറലേൽക്കാത്ത വണ്ടിയെപ്പോലെ കരുത്തനായി ഓപ്പോ K12x 5G

ഓപ്പോ എഫ്27 പ്രോ 5ജിയുടെ വിജയത്തിന് പിന്നാലെ മികച്ച മറ്റൊരു ഡ്യൂറബിൾ സ്മാർട്ട്ഫോൺ കൂടി ഇന്ത്യയിൽ അ‌വതരിപ്പിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ഓപ്പോ. ഓപ്പോ K12x 5G എന്നാണ് ഈ സ്മാർട്ട്ഫോണിന്റെ പേര്. ഓപ്പോയുടെ പ്രശസ്തമായ കെ സീരീസിലേക്ക് എത്തുന്ന ഈ പുത്തൻ സ്മാർട്ട്ഫോൺ ജൂലൈ 29-ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് കമ്പനി സ്ഥിരീകരിച്ചുകഴിഞ്ഞു.

കർശനമായ മിലിട്ടറി ഗ്രേഡ് ടെസ്റ്റുകൾ പിന്നിട്ടാണ് ഓപ്പോ K12x 5ജി (Oppo K12x 5G) എത്തുന്നത്. ഈ ഫോണിന് MIL-STD-810H സർട്ടിഫിക്കേഷൻ ഉണ്ടെന്ന് OPPO പറഞ്ഞു, അ‌തായത്, കഠിനമായ ചുറ്റുപാടുകളിലും സാഹചര്യങ്ങളിലും, അത് കഠിനമായ ചൂട്, ഈർപ്പം, ഷോക്ക് പ്രതിരോധം എന്നിവയെ പ്രതിരോധിക്കും എന്നർഥം. പൊടി- ജല പ്രതിരോധത്തിനായി IP54 റേറ്റിങ്ങും ഉണ്ട്.

ഓപ്പോ K12x 5G-യുടെ ഉള്ളിലുള്ള പാർട്സുകൾ 360-ഡിഗ്രി ഡാമേജ്-പ്രൂഫ് ആർമർ ബോഡിയാൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. സ്പോഞ്ചിൻ്റെ ഘടനയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഡ്രോപ്പ്-റെസിസ്റ്റൻ്റ് മെറ്റീരിയൽ ഉപയോഗിച്ചാണ് ഉൾവശം നിർമിച്ചിരിക്കുന്നത്. ഡിസ്‌പ്ലേയെ സംരക്ഷിക്കാൻ ഡബിൾ-റൈൻഫോഴ്‌സ്ഡ് പാണ്ട ഗ്ലാസ് ഉപയോഗിച്ചിരിക്കുന്നു. കൂടുതൽ പ്രൊട്ടക്ഷനായി ഇതിൽ എയർ കുഷൻ കവചവും നൽകിയിട്ടുണ്ട്.

ഇടികിട്ടിയാലും പോറലേൽക്കാത്ത വണ്ടിയെപ്പോലെ കരുത്തനായി ഓപ്പോ K12x 5G

നനഞ്ഞ കൈകൾ കൊണ്ടോ സ്‌ക്രീൻ നനഞ്ഞിരിക്കുമ്പോഴോ പോലും ഉപകരണം പ്രവർത്തിപ്പിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നതിന് സ്‌പ്ലാഷ് ടച്ച് ടെക്നോളജിയും ഇതിൽ നൽകിയിട്ടുണ്ട്. AI ലിങ്ക്ബൂസ്റ്റ് ടെക്നോളജിയും ഡ്യുവൽ വ്യൂ വീഡിയോയും ഈ ഫോണിന്റെ ഫീച്ചറുകളുടെ കൂട്ടത്തിലുണ്ടാകും. മെച്ചപ്പെട്ട ഗ്രിപ്പിനായി ഫ്രെയിമിന് മാറ്റ് ഫിനിഷ് നൽകും.

ബ്രീസ് ബ്ലൂ, മിഡ്‌നൈറ്റ് വയലറ്റ് നിറങ്ങളിൽ ഓപ്പോ K12x 5G ഇന്ത്യയിൽ ലഭ്യമാകും. ഈ ഫോണിന്റെ റിയർ പാനലിലെ വൃത്താകൃതിയിലുള്ള ക്യാമറ ഡിസൈൻ-പ്രമുഖമായ കോസ്മിക് ഫ്ലാഷ്ലൈറ്റിനൊപ്പം പ്രീമിയം ലുക്ക് നൽകുന്നു. ഫ്ലിപ്പ്കാർട്ടിലെ ഒരു മൈക്രോസൈറ്റിൽ "ഫ്ലിപ്പ്കാർട്ട് യുണീക്ക്" സ്റ്റിക്കറോടെ ഓപ്പോ K12x 5G അ‌ടുത്തിടെ പ്രത്യക്ഷപ്പെട്ടിരുന്നു. അ‌തിനാൽ ഇന്ത്യയിൽ ഫ്ലിപ്പ്കാർട്ട് വഴി ഈ ഫോൺ വാങ്ങാനാകുമെന്ന് ഉറപ്പായിട്ടുണ്ട്.

6.67 ഇഞ്ച് HD+ ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 1000 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, 45W SuperVOOC ചാർജറുള്ള 5100mAh ബാറ്ററി എന്നിവയും ഓപ്പോ K12x 5ജിയിൽ ഉണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്. എത്ര വലിയ കൂട്ടിയിടി ഉണ്ടായാലും കാര്യമായ പോറൽ ഏൽക്കാത്ത പ്രമുഖ ഇന്ത്യൻ കമ്പനിയുടെ വണ്ടികളെപ്പോലെ ഏത് വീഴ്ചയും നേരിടാൻ കരുത്തുള്ള ബോഡിയുമായി എത്തുന്നു എന്നതാണ് ഈ ഓപ്പോ ഫോണിനെ ശ്രദ്ധേയമാക്കുന്നത്. ഇതിന്റെ വിലയടക്കമുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.

More from GizBot

Best Mobiles in India

English summary
After the success of Oppo F27 Pro 5G, Oppo is all set to launch another durable smartphone in India. The name of this smartphone is Oppo K12x 5G. This phone has MIL-STD-810H certification. That is, in harsh environments and conditions, it is resistant to extreme heat, humidity and shock resistance. It also has an IP54 rating.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X