Home
Mobile

അ‌വിടെ കിട്ടാത്ത ഡിസ്കൗണ്ട് ഇവിടെ കിട്ടും! ഓപ്പോ K13 5G കുറഞ്ഞ വിലയിൽ വാങ്ങാം; ഫ്ലിപ്പ്കാർട്ടിൽ 4.5 റേറ്റിങ്

ലോഞ്ച് ചെയ്തിട്ട് ഏതാനും മാസങ്ങൾ പിന്നിട്ടെങ്കിലും ഇപ്പോഴും ലോഞ്ച് വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഒരു സ്മാർട്ട്ഫോൺ ആണ് ഓപ്പോയുടെ K സീരീസിൽ വന്ന ഓപ്പോ K13 5ജി. ഈ വർഷം ഏപ്രിലിൽ ആണ് ഈ ഫോൺ ലോഞ്ച് ചെയ്യപ്പെട്ടത്. ഇപ്പോൾ ഓപ്പോയുടെ വെബ്​സൈറ്റിൽ ലഭിക്കുന്നതിനെക്കാൾ കുറഞ്ഞ വിലയിൽ K13 5ജി ഫ്ലിപ്പ്കാർട്ടിൽ നിന്ന് വാങ്ങാനാകും. ഇപ്പോൾ ചില സ്മാർട്ട്ഫോണുകൾ റേറ്റിങ് സഹിതമാണ് ഫ്ലിപ്പ്കാർട്ട് തങ്ങളുടെ മൊ​ബൈൽ വിഭാഗത്തിലെ പേജിൽ ലിസ്റ്റ് ചെയ്യുന്നത്. അ‌തിൽ 4.5 ​സ്റ്റാർ റേറ്റിങ് ഉള്ള സ്മാർട്ട്ഫോൺ ആണ് ഓപ്പോ K13 5ജി.

ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് ഓപ്പോ K13 5Gയുടെ 8GB+ 128GB അ‌ടിസ്ഥാന വേരിയന്റിന് 17,999 രൂപയും 8GB + 256GB വേരിയന്റിന് 19,999 രൂപയുമായിരുന്നു വില. ലോഞ്ച് ഓഫറായി 1000 രൂപ ഡിസ്കൗണ്ട് ലഭ്യമായിരുന്നതിനാൽ 16999 രൂപ വിലയിൽ വാങ്ങാനായിരുന്നു. എന്നാൽ അ‌ത് പരിമിത കാലത്തേക്ക് മാത്രമായിരുന്നു ലഭ്യമായത്.

അ‌വിടെ കിട്ടാത്ത ഡിസ്കൗണ്ട് ഇവിടെ കിട്ടും! ഓപ്പോ K13 5G കുറഞ്ഞ വിലയിൽ

ഓപ്പോയുടെ ഔദ്യോഗിക വെബ്​സൈറ്റിൽ 17999 രൂപ പ്രാരംഭ വിലയിലാണ് ഓപ്പോ K13 5ജി നിലവിൽ ​ലിസ്റ്റ് ചെയ്തിട്ടുള്ളത്. കാര്യമായ ബാങ്ക് ഡിസ്കൗണ്ട് ഇവിടെ ഇല്ല, എന്നാൽ ആകർഷകമായ എക്സ്ചേഞ്ച് ഡീൽ ലഭ്യമാണ്. അ‌തേസമയം ഫ്ലിപ്പ്കാർട്ട് 15749 രൂപ വിലയിൽ ഈ സ്മാർട്ട്ഫോൺ വാഗ്ദാനം ചെയ്യുന്നു.

ഫ്ലിപ്പ്കാർട്ടിൽ 17999 രൂപ പ്രാരംഭ വിലയിൽ തന്നെയാണ് ഓപ്പോ K13 5ജി ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ബാങ്ക് ഡിസ്കൗണ്ടുകൾ കൂടി പ്രയോജനപ്പെടുത്തുമ്പോഴാകും 15749 രൂപ വിലയിൽ ഇത് വാങ്ങാനാകുക. താൽപര്യമുള്ളവർക്ക് ഈ ഡീൽ പ്രയോജനപ്പെടുത്താവുന്നതാണ്. ഐസി പർപ്പിൾ, പ്രിസം ബ്ലാക്ക് കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ലഭ്യമാകുക.

അ‌വിടെ കിട്ടാത്ത ഡിസ്കൗണ്ട് ഇവിടെ കിട്ടും! ഓപ്പോ K13 5G കുറഞ്ഞ വിലയിൽ

പ്രധാന ഫീച്ചറുകൾ

2.3GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 6 Gen 4 4nm മൊബൈൽ പ്ലാറ്റ്ഫോം ആണ് K13 5ജിയുടെ കരുത്ത്. 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.67 ഇഞ്ച് (2400×1080 പിക്സൽസ്) ഫുൾ HD+ AMOLED സ്ക്രീൻ, 1200 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്.

8GB LPDDR4X റാം, 128GB / 256GB UFS 3.1 സ്റ്റോറേജ്, അഡ്രിനോ 810 ജിപിയു, ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള കളർഒഎസ് 15 (രണ്ട് പ്രധാന ഒഎസ് അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും) എന്നീ ഫീച്ചറുകളും ഇതിൽ ഉണ്ട്.

1/2.88″ OV50D40 സെൻസറുള്ള 50MP മെയിൻ ക്യാമറ, f/1.85″ അപ്പർച്ചർ, OV02B1B സെൻസറുള്ള 2MP ഡെപ്ത് സെൻസർ, f/2.4 അപ്പർച്ചർ, LED ഫ്ലാഷ്, 4K വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഓപ്പോ K13 5ജി വാഗ്ദാനം ചെയ്യുന്നത്. സെൽഫിക്കും മറ്റുമായി ഫ്രണ്ടിൽ സോണി IMX480 സെൻസർ, f/2.45 അപ്പർച്ചർ സഹിതം 16MP ക്യാമറയും ഉണ്ട്.

അ‌വിടെ കിട്ടാത്ത ഡിസ്കൗണ്ട് ഇവിടെ കിട്ടും! ഓപ്പോ K13 5G കുറഞ്ഞ വിലയിൽ

80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററി, IP65 റേറ്റിങ്, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C തുടങ്ങിയ ഫീച്ചറുകളും ഓപ്പോ K13 5ജിയിലുണ്ട്.

More from GizBot

Best Mobiles in India

English summary
Oppo K13 5G can be purchased on Flipkart for Rs 15,749. The Oppo K13 5G is currently listed on Oppo's official website at a starting price of Rs 17,999. The Oppo K13 5G is listed on Flipkart at a starting price of Rs 17,999. It can be purchased for Rs 15,749 when bank discounts are also availed.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X