രണ്ട് ദിവസം കഴിഞ്ഞാൽ ചിലപ്പോൾ വില കൂടും! ഇപ്പോൾ 5000 രൂപയോളം ഡിസ്കൗണ്ടുള്ള ഓപ്പോ 5G ഫോൺ
മാർച്ച് 16 മുതൽ തങ്ങളുടെ ചില സ്മാർട്ട്ഫോൺ മോഡലുകൾക്ക് വില കൂട്ടും എന്ന് ഓപ്പോ കഴിഞ്ഞ ആഴ്ച ഒരു പ്രസ്താവനയിലൂടെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഏതൊക്കെ മോഡലുകൾക്കാണ് വില കൂടുക എന്നകാര്യം പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടില്ല. ഓപ്പോ K, A സീരീസ് സ്മാർട്ട്ഫോൺ മോഡലുകൾക്കാണ് വില കൂടുക എന്നാണ് ഓൺലൈൻ റിപ്പോർട്ടുകൾ പറയുന്നത്. അതായത് പ്രീമിയം മോഡലുകൾക്ക് വില കൂടാനുള്ള സാധ്യത കുറവാണ്, ബജറ്റ്, മിഡ് റേഞ്ച് മോഡലുകൾക്കാണ് പ്രധാനമായും വില കൂടാൻ പോകുന്നത് എന്ന സൂചനകളാണ് ലഭ്യമായിട്ടുള്ളത്.
മാർച്ച് 16ന് വില കൂടാൻ സാധ്യതയുള്ളതും ഇപ്പോൾ മികച്ച ഡിസ്കൗണ്ടിൽ ലഭ്യമായിട്ടുള്ളതുമായ ഒരു സ്മാർട്ട്ഫോൺ ആണ് ഓപ്പോയുടെ K13 5ജി (OPPO K13 5G). ഓപ്പോ K13 5ജിയുടെ പിൻഗാമിയായ ഓപ്പോ K14 5ജി മാർച്ച് 9ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് അറിയിച്ചിരുന്നതാണ്. എന്നാൽ അപ്രതീക്ഷിതമായി ഇതിന്റെ ലോഞ്ച് മാറ്റി വച്ചു, പുതിയ ലോഞ്ച് തിയതി വെളിപ്പെടുത്തിയിട്ടുമില്ല.

മാർച്ച് 16ന് നടക്കുന്ന സ്മാർട്ട്ഫോണുകളുടെ വില വർധനവിന് ശേഷം പുതിയ K14 5ജി അവതരിപ്പിക്കാനാണ് സാധ്യത. ഇതിന്റെ ലോഞ്ചിന് മുമ്പ് ഓപ്പോ K13 5ജി വില വർധന ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ K13 5ജി 8GB+ 128GB അടിസ്ഥാന വേരിയന്റിന് 17,999 രൂപയും 8GB + 256GB വേരിയന്റിന് 19,999 രൂപയുമായിരുന്നു വില.
പിന്നീട് ഓപ്പോ K13 5ജിയുടെ വില വർധിപ്പിച്ചു, നിലവിൽ ഈ വേരിയന്റുകൾ യഥാക്രമം 22999 രൂപ, 24999 രൂപ വിലകളിലാണ് ഓപ്പോ സ്റ്റോറിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഫ്ലിപ്പ്കാർട്ടിൽ ഇവ ഏകദേശം 5000 രൂപയോടടുത്ത് വിലക്കുറവിൽ ഇപ്പോൾ വാങ്ങാൻ ലഭ്യമായിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.

ഓപ്പോ K13 5ജിയുടെ അടിസ്ഥാന മോഡൽ ഫ്ലിപ്പ്കാർട്ടിൽ 18999 രൂപ പ്രാരംഭ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. കൂടാതെ 950 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാൽ 18049 രൂപ വിലയിൽ ഫ്ലിപ്പ്കാർട്ടിൽ നിന്ന് ഈ ഓപ്പോ ഫോൺ സ്വന്തമാക്കാൻ സാധിക്കും. മാർച്ച് 16ന് വില വർധിപ്പിക്കപ്പെട്ടാൽ ഈ വിലയിൽ ഫ്ലിപ്പ്കാർട്ടിൽ ഇത് ലഭ്യമായേക്കില്ല. അതിനാൽ താൽപര്യമുള്ളവർ മാർച്ച് 16ന് മുമ്പ് ഈ ഡീൽ പരിഗണിക്കുന്നത് നന്നായിരിക്കും.
പ്രധാന ഫീച്ചറുകൾ
120Hz റിഫ്രഷ് റേറ്റ് ഉള്ള 6.67 ഇഞ്ച് (2400×1080 പിക്സലുകൾ) ഫുൾ HD+ AMOLED സ്ക്രീൻ, 1200 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ. 80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററിയാണ് ഈ ഓപ്പോ ഫോണിന്റെ പ്രധാന ആകർഷണം.
2.3GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 6 Gen 4 4nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ ഓപ്പോ ഫോണിന്റെ കരുത്ത്. അഡ്രിനോ 810 ജിപിയു, 8GB LPDDR4X റാം, 128GB / 256GB UFS 3.1 സ്റ്റോറേജ് എന്നിവയും ഇതോടൊപ്പം എത്തുന്നു. കൂളിങ്ങിനായി 5700mm² വേപ്പർ ചേമ്പറും 6000mm² ഗ്രാഫൈറ്റ് ഷീറ്റും ഫോണിലുണ്ട്.

1/2.88″ OV50D40 സെൻസറുള്ള 50MP മെയിൻ ക്യാമറ, f/1.85″ അപ്പർച്ചർ, OV02B1B സെൻസറുള്ള 2MP ഡെപ്ത് സെൻസർ, f/2.4 അപ്പർച്ചർ, LED ഫ്ലാഷ്, 4K വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി സോണി IMX480 സെൻസർ, f/2.45 അപ്പർച്ചർ സഹിതം 16MP ഫ്രണ്ട് ക്യാമറയും ഓപ്പോ K13 5ജിയിലുണ്ട്.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 15ൽ ആണ് പ്രവർത്തണം. രണ്ട് പ്രധാന ഒഎസ് അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഇതിന് ലഭിക്കും. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP65 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications











