Home
Mobile

വിലക്കുറവ് വേണമെങ്കിൽ ഇപ്പോൾ വാങ്ങണം; ലോഞ്ച് ഓഫറുമായി ഓപ്പോ K13 5G വിൽപ്പനയ്ക്ക് എത്തിയിട്ടുണ്ട്

ഓപ്പോ കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ അ‌വതരിപ്പിച്ച കിടിലൻ സ്മാർട്ട്ഫോൺ ഇന്ന് മുതൽ ഇന്ത്യയിൽ ലോഞ്ച് ഓഫർ സഹിതം വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നു. 7000mAh ബാറ്ററി സഹിതം എത്തിയ ഓപ്പോ K13 5G (OPPO K13 5G) ആണ് യഥാർഥ വിലയെക്കാൾ കുറഞ്ഞ വിലയിൽ ഇപ്പോൾ വാങ്ങാൻ ലഭ്യമായിരിക്കുന്നത്. ഓപ്പോ K13 5Gയുടെ 8GB+ 128GB അ‌ടിസ്ഥാന വേരിയന്റിന് 17,999 രൂപയും 8GB + 256GB വേരിയന്റിന് 19,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി SBI, HDFC, ICICI ബാങ്ക് കാർഡുകൾ ഉപയോഗിച്ച് 1000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭ്യമാണ്.

അ‌തല്ലെങ്കിൽ, 1000 രൂപ വരെ എക്സ്ചേഞ്ച് ബോണസും 6 മാസം വരെ നോ കോസ്റ്റ് EMIയും ഉണ്ട്. പരിമിതമായ സമയത്തേക്ക് മാത്രമാണ് ഈ ഓഫറുകൾ ലഭ്യമാകുക. ഓപ്പോയുടെ ​ഔദ്യോഗിക വെബ്​സൈറ്റ്, ഓഫ്​ലൈൻ സ്റ്റോറുകൾ എന്നിവയ്ക്ക് പുറമേ ഫ്ലിപ്പ്കാർട്ട് വഴിയും ഈ ഫോൺ വാങ്ങാനാകും.

വിലക്കുറവ് വേണമെങ്കിൽ ഇപ്പോൾ വാങ്ങണം; ലോഞ്ച് ഓഫറുമായി ഓപ്പോ K13 5G

ഇപ്പോൾ സ്മാർട്ട്ഫോൺ ബ്രാൻഡുകൾ 7000mAh അ‌ല്ലെങ്കിൽ അ‌തിന് മുകളിൽ ബാറ്ററി ശേഷിയുള്ള സ്മാർട്ട്ഫോണുകൾ കൂടുതലായി പുറത്തിറങ്ങി തുടങ്ങിയിട്ടുണ്ട്. ​ചൈനീസ് സ്മാർട്ട്ഫോൺ വിപണിയിൽ നിന്ന് എത്തുന്ന വിവിധ മോഡലുകളിലെ പുതിയ ട്രെൻഡ് ഉയർന്ന ബാറ്ററി ശേഷിയാണ്. ഈ ഓപ്പോ സ്മാർട്ട്ഫോണും ആ ട്രെൻഡിനെ പിന്തുടർന്നാണ് എത്തിയിരിക്കുന്നത്.

80W SuperVOOC ചാർജിംഗുള്ള ഒരു വലിയ, 7000mAh ഗ്രാഫൈറ്റ് ബാറ്ററിയാണ് ഓപ്പോ K14 5G പായ്ക്ക് ചെയ്യുന്നത്. കഴിഞ്ഞ വർഷത്തെ ഓപ്പോയുടെ ജനപ്രിയ സ്മാർട്ട്ഫോണുകളിൽ ഒന്നായ ഓപ്പോ കെ12 5ജിയുടെ പിൻഗാമിയായി എത്തിയിരിക്കുന്ന ഓപ്പോ K13 5ജി മുൻ മോഡലിനെക്കാൾ മികച്ച നിരവധി ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ ഫോണിന്റെ ഡിസ്കൗണ്ട് കാണാനും സ്വന്തമാക്കാനും 'ഓപ്പോ K13 5G' എന്നതിൽ ക്ലിക്ക് ചെയ്യുക.

വിലക്കുറവ് വേണമെങ്കിൽ ഇപ്പോൾ വാങ്ങണം; ലോഞ്ച് ഓഫറുമായി ഓപ്പോ K13 5G

1/2.88″ OV50D40 സെൻസറുള്ള 50MP മെയിൻ ക്യാമറ, f/1.85″ അപ്പർച്ചർ, OV02B1B സെൻസറുള്ള 2MP ഡെപ്ത് സെൻസർ, f/2.4 അപ്പർച്ചർ, LED ഫ്ലാഷ്, 4K വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഓപ്പോ K13 5ജി വാഗ്ദാനം ചെയ്യുന്നത്. സെൽഫിക്കും മറ്റുമായി സോണി IMX480 സെൻസർ, f/2.45 അപ്പർച്ചർ സഹിതം 16MP ഫ്രണ്ട് ക്യാമറയും ഉണ്ട്.

8GB LPDDR4X റാം, 128GB / 256GB UFS 3.1 സ്റ്റോറേജ് എന്നിവയും ഗ്രാഫിക്സിനായി അഡ്രിനോ 810 ജിപിയുവും ​ഓപ്പോ K13 5ജിയിൽ ഉണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള കളർഒഎസ് 15ൽ ആണ് ഇതിന്റെ പ്രവർത്തനം. രണ്ട് പ്രധാന ഒഎസ് അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

വിലക്കുറവ് വേണമെങ്കിൽ ഇപ്പോൾ വാങ്ങണം; ലോഞ്ച് ഓഫറുമായി ഓപ്പോ K13 5G

80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററി, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP65 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C തുടങ്ങിയ ഫീച്ചറുകളും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു. പ്രിസം ബ്ലാക്ക്, ഐസി പർപ്പിൾ കളർ ഓപ്ഷനുകളിൽ വാങ്ങാനാകും.

അഫിലിയേറ്റ് വെളിപ്പെടുത്തൽ

ഈ വെബ്സൈറ്റിലെ അഫിലിയേറ്റ് ലിങ്കുകൾ വഴി നടത്തുന്ന പർച്ചേസുകളിൽ നിന്ന് ഗിസ്ബോട്ട് കമ്മീഷൻ നേടുന്നു. പ്രോഡക്ടുകൾ സത്യസന്ധമായ അഭിപ്രായങ്ങളുടെയും വ്യക്തിപരമായ അനുഭവത്തിന്റെയും അടിസ്ഥാനത്തിൽ, യാതൊരു അധിക ചെലവുമില്ലാതെ നിങ്ങൾക്ക് ശുപാർശ ചെയ്യുന്നു.

Best Mobiles in India

English summary
Oppo K13 5G goes on sale in India from today. Its 8GB+128GB base variant is priced at Rs 17,999 and the 8GB+256GB variant is priced at Rs 19,999. As part of the launch offer, there is an instant discount of Rs 1000 available using SBI, HDFC, and ICICI bank cards. So, you can buy it for Rs 16,999. Otherwise, there is an exchange bonus of up to Rs 1000 and no-cost EMI for up to 6 months.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X