സംശയിക്കേണ്ട, സംഗതി സത്യമാ! ഓപ്പോ K13 5G മുൻപത്തെക്കാൾ ബെസ്റ്റ് ഡിസ്കൗണ്ടിൽ ഇപ്പോൾ വിൽക്കുന്നു
അടുത്തിടെ നടന്ന വാലന്റൈൻസ് ഡേ സെയിൽ, അതിന് മുൻപ് നടന്ന റിപ്പബ്ലിക് ഡേ സെയിൽ എന്നിവയിൽ ലഭ്യമായതിനെക്കാൾ മികച്ച ഡിസ്കൗണ്ടിൽ ഇപ്പോൾ ഓപ്പോയുടെ K13 5ജി (OPPO K13 5G) വാങ്ങാൻ ലഭ്യമായിട്ടുണ്ട്. ഔദ്യോഗിക വെബ്സൈറ്റിൽ കാര്യമായ ഡിസ്കൗണ്ടുകൾ ലഭ്യമല്ലെങ്കിലും ഫ്ലിപ്പ്കാർട്ടിലും ആമസോണിലും ഇതിന് മികച്ച ഡിസ്കൗണ്ട് ഇപ്പോൾ കാണുന്നു. കഴിഞ്ഞ വർഷം ഏപ്രിലിലാണ് ഈ ഓപ്പോ സ്മാർട്ട്ഫോൺ മോഡൽ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. അന്ന് ഇതിന്റെ 8GB+ 128GB അടിസ്ഥാന വേരിയന്റിന് 17,999 രൂപയും 8GB + 256GB വേരിയന്റിന് 19,999 രൂപയുമായിരുന്നു വില.
എന്നാൽ അടുത്തിടെ രണ്ട് തവണ ഈ ഓപ്പോ ഫോണിന്റെ വില കൂടി. ജനുവരിയിൽ റിപ്പബ്ലിക് ഡേ സെയിൽ നടക്കുമ്പോൾ ഇതിന്റെ വേരിയന്റുകൾക്ക് 2000 രൂപ വീതം വില കൂടിയിരുന്നു. എങ്കിലും ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായതിനാൽ 17999 രൂപ വിലയിൽ വാങ്ങാൻ ലഭ്യമായി. എന്നാലിപ്പോൾ ഔദ്യോഗിക വെബ്സൈറ്റിൽ വില വീണ്ടും കൂടിയിട്ടുണ്ട്.

നിലവിൽ ഓപ്പോയുടെ വെബ്സൈറ്റിൽ K13 5ജി വേരിയന്റുകൾ 22999 രൂപ, 24999 രൂപ എന്നീ വിലകളിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. മാത്രമല്ല കാര്യമായ ബാങ്ക് ഡിസ്കൗണ്ടുകളും ഇല്ല. അതേസമയം ഫ്ലിപ്പ്കാർട്ടിൽ ഇതിന്റെ അടിസ്ഥാന മോഡൽ 17999 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. കൂടാതെ 900 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമായതിനാൽ 17099 രൂപ വിലയിൽ വാങ്ങാനാകും.
ഔദ്യോഗിക വെബ്സൈറ്റിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഫ്ലിപ്പ്കാർട്ടിലേത് മികച്ച ഡീൽ ആണ്. ആമസോണിലും ഓപ്പോ K13 5ജി ലിസ്റ്റ് ചെയ്തിട്ടുണ്ട്. 18,447രൂപ പ്രാരംഭ വിലയിൽ ഇത് ആമസോൺ ലിസ്റ്റ് ചെയ്തിരിക്കുന്നു. കൂടാതെ 1500 രൂപയുടെ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാക്കിയിട്ടുണ്ട്. അതിനാൽ, 16947 രൂപ വിലയിൽ വാങ്ങാനാകും. താൽപര്യമുള്ളവർക്ക് ഈ ഡീലുകളിലൊന്ന പരിഗണിക്കാവുന്നതാണ്.

പ്രധാന ഫീച്ചറുകൾ
2.3GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 6 Gen 4 4nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ ഓപ്പോ ഫോണിന്റെ കരുത്ത്. ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഓപ്പോ K13 5ജി വാഗ്ദാനം ചെയ്യുന്നത്. അതിൽ 1/2.88″ OV50D40 സെൻസറുള്ള 50MP മെയിൻ ക്യാമറ, f/1.85″ അപ്പർച്ചർ, OV02B1B സെൻസറുള്ള 2MP ഡെപ്ത് സെൻസർ, f/2.4 അപ്പർച്ചർ, LED ഫ്ലാഷ്, 4K വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്നു.
സെൽഫിക്കും മറ്റുമായി ഫ്രണ്ടിൽ സോണി IMX480 സെൻസർ, f/2.45 അപ്പർച്ചർ സഹിതം 16MP ക്യാമറയും ഓപ്പോ K13 5ജിയിലുണ്ട്. 80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററിയാണ് ഈ ഓപ്പോ ഫോണിന്റെ മറ്റൊരു ആകർഷണം. കൂളിങ്ങിനായി 5700mm² വേപ്പർ ചേമ്പറും 6000mm² ഗ്രാഫൈറ്റ് ഷീറ്റും ഫോണിലുണ്ട്.
6.67 ഇഞ്ച് (2400×1080 പിക്സലുകൾ) 120Hz റിഫ്രഷ് റേറ്റ് ഉള്ള ഫുൾ HD+ AMOLED സ്ക്രീൻ, 1200 nits വരെ പീക്ക് ബ്രൈറ്റ്നസ്, അഡ്രിനോ 810 ജിപിയു, 8GB LPDDR4X റാം, 128GB / 256GB UFS 3.1 സ്റ്റോറേജ് എന്നിവയും ഓപ്പോ K13 5ജിയിൽ ഉണ്ട്.

ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP65 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE എന്നീ ഫീച്ചറുകളും ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 15ൽ ആണ് ഈ ഫോൺ അവതരിപ്പിക്കപ്പെട്ടത്. രണ്ട് പ്രധാന ഒഎസ് അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഇതിന് ലഭിക്കും. പ്രിസം ബ്ലാക്ക്, ഐസി പർപ്പിൾ കളർ ഓപഷ്നുകളിൽ ലഭ്യമാണ്.


Click it and Unblock the Notifications








