Home
Mobile

7000mAh ബാറ്ററിയുള്ള പുതുപുത്തൻ ഓപ്പോ 5G ഫോണിന് ഇപ്പോൾ ലോഞ്ച് ഓഫറിനെക്കാൾ വലിയ ഡിസ്കൗണ്ട്

പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ഓപ്പോ തങ്ങളുടെ ഏറെ പ്രശസ്തവും ജനകീയവുമായ K സീരീസിൽ ഏറ്റവും പുതിയതായി അ‌വതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് ഓപ്പോ K13 5ജി (Oppo K13 5G). കഴിഞ്ഞ മാസം ലോഞ്ച് ചെയ്യുകയും വിൽപ്പനയ്ക്ക് എത്തുകയും ചെയ്ത ഈ സ്മാർട്ട്ഫോൺ ഇപ്പോൾ വിൽപ്പന ആരംഭിച്ച് ഒരു മാസം തികയും മുൻപേ ലോഞ്ച് ഓഫറിനെക്കാൾ ഡിസ്കൗണ്ടിൽ വാങ്ങാൻ അ‌വസരം ഒരുങ്ങിയിരിക്കുന്നു. 15000 രൂപയോട് അ‌ടുത്ത വിലയിൽ ഒരു പുതിയ 5ജി സ്മാർട്ട്ഫോൺ തേടുന്നവർക്ക് പരിഗണിക്കാൻ അ‌നുയോജ്യമായ വിധത്തിലാണ് ഈ ഫോൺ ഇപ്പോൾ ലഭ്യമായിരിക്കുന്നത്.

ഓപ്പോയുടെ ഔദ്യോഗിക വെബ്​സൈറ്റ് വഴിയും ഫ്ലിപ്പ്കാർട്ട് വഴിയും ഓപ്പോ K13 5ജി വാങ്ങാനാകും. എങ്കിലും നിലവിൽ ഏറ്റവും മികച്ച ഡിസ്കൗണ്ട് ലഭ്യമായിരിക്കുന്നത് ഓപ്പോയുടെ ഔദ്യോഗിക വെബ്​സൈറ്റിൽ തന്നെയാണ്. കഴിഞ്ഞ മാസം ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് ഓപ്പോ K13 5Gയുടെ 8GB+ 128GB അ‌ടിസ്ഥാന വേരിയന്റിന് 17,999 രൂപയും 8GB + 256GB വേരിയന്റിന് 19,999 രൂപയുമായിരുന്നു വില.

പുതുപുത്തൻ ഓപ്പോ 5G ഫോണിന് ലോഞ്ച് ഓഫറിനെക്കാൾ വലിയ ഡിസ്കൗണ്ട്

ഇപ്പോഴും ഇതേ വിലയിൽ തന്നെയാണ് ഇരുപ്ലാറ്റ്ഫോമുകളിലും ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഓപ്പോയുടെ വെബ്​സൈറ്റിൽ 2000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭ്യമാക്കിയിട്ടുണ്ട്. അ‌തിനാൽ 15999 രൂപ വിലയിൽ ഈ ഫോൺ വാങ്ങാനാകും. ഇത് ലോഞ്ച് ഓഫറിനെക്കാൾ ലാഭകരമാണ്. ലോഞ്ച് ഓഫറിന്റെ ഭാഗമായി 1000 രൂപ ഡിസ്കൗണ്ട് മാത്രമേ ലഭ്യമായിരുന്നുള്ളൂ.

80W SuperVOOC ചാർജിംഗുള്ള 7000mAh ഗ്രാഫൈറ്റ് ബാറ്ററിയാണ് ഓപ്പോ K13 5Gയുടെ ഏറ്റവും ശ്രദ്ധേയമായ ഫീച്ചറുകളിലൊന്ന്. 15000 രൂപയോട് അ‌ടുത്ത വിലയിൽ ഇത്ര മികച്ച ഫീച്ചറുകൾ ഉള്ള മറ്റ് അ‌ധികം ഓപ്ഷനുകൾ കാണാനാകില്ല. പ്രിസം ബ്ലാക്ക്, ഐസി പർപ്പിൾ കളർ ഓപ്ഷനുകളിൽ ഇത് വാങ്ങാനാകും. ഈ ഫോണിന്റെ ഡിസ്കൗണ്ട് കാണാനും സ്വന്തമാക്കാനും 'OPPO K13 5G' എന്നതിൽ ക്ലിക്ക് ചെയ്യുക.

പുതുപുത്തൻ ഓപ്പോ 5G ഫോണിന് ലോഞ്ച് ഓഫറിനെക്കാൾ വലിയ ഡിസ്കൗണ്ട്

ഓപ്പോ K13 5ജിയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.67 ഇഞ്ച് (2400×1080 പിക്സലുകൾ) ഫുൾ HD+ AMOLED സ്ക്രീൻ, 1200 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. 2.3GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 6 Gen 4 4nm പ്രോസസർ കരുത്തിലാണ് ഈ ഫോൺ എത്തുന്നത്.

അഡ്രിനോ 810 ജിപിയു, 8GB LPDDR4X റാം, 128GB / 256GB UFS 3.1 സ്റ്റോറേജ്, ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള കളർഒഎസ് 15 (രണ്ട് പ്രധാന ഒഎസ് അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും), ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം (50MP മെയിൻ ക്യാമറ, 2MP ഡെപ്ത് സെൻസർ), 16MP ഫ്രണ്ട് ക്യാമറ തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്.

ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP65 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C, 80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

പുതുപുത്തൻ ഓപ്പോ 5G ഫോണിന് ലോഞ്ച് ഓഫറിനെക്കാൾ വലിയ ഡിസ്കൗണ്ട്

അഫിലിയേറ്റ് വെളിപ്പെടുത്തൽ

ഈ വെബ്സൈറ്റിലെ അഫിലിയേറ്റ് ലിങ്കുകൾ വഴി നടത്തുന്ന പർച്ചേസുകളിൽ നിന്ന് ഗിസ്ബോട്ട് കമ്മീഷൻ നേടുന്നു. പ്രോഡക്ടുകൾ സത്യസന്ധമായ അഭിപ്രായങ്ങളുടെയും വ്യക്തിപരമായ അനുഭവത്തിന്റെയും അടിസ്ഥാനത്തിൽ, യാതൊരു അധിക ചെലവുമില്ലാതെ നിങ്ങൾക്ക് ശുപാർശ ചെയ്യുന്നു.

More from GizBot

Best Mobiles in India

English summary
The Oppo K13 5G, which was launched in India in April 2025, is now available at an instant discount of Rs 2,000. At the time of its launch in India, the Oppo K13 5G was priced at Rs 17,999 for the 8GB + 128GB base variant and Rs 19,999 for the 8GB + 256GB variant. With the Rs 2,000 discount available on the Oppo website, it can now be purchased at a price of Rs 15,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X