ഇനി 13 ന്റെ കളി! 7,000mAh ബാറ്ററി, 50MP ക്യാമറ സഹിതം താങ്ങാവുന്ന വിലയിൽ ഓപ്പോ K13 5G
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലെ ശക്തമായ സാന്നിധ്യമാണ് ഓപ്പോ. ഓപ്പോയുടെ വിവിധ സ്മാർട്ട്ഫോൺ സീരീസുകൾക്കെല്ലാം നിരവധി ആരാധകർ ഉണ്ട്. അക്കൂട്ടത്തിൽ ഏറ്റവും സാധാരണക്കാരായ സ്മാർട്ട്ഫോൺ പ്രേമികളുടെ ഇഷ്ട സീരീസാണ് ഓപ്പോ K സീരീസ്. കഴിഞ്ഞ വർഷത്തെ ഓപ്പോയുടെ K12 സ്മാർട്ട്ഫോൺ ആരാധകർക്കിടയിൽ ഏറെ സ്വീകരിക്കപ്പെട്ടു. അതിന്റെ പിൻഗാമിയായി അതിനെക്കാൾ മികച്ച ഫീച്ചറുകൾ സഹിതം ഇപ്പോൾ പുതിയ ഓപ്പോ കെ13 5ജി എത്താൻ പോകുന്നു. ഓപ്പോ K13 5ജി (OPPO K13 5G ) ഏപ്രിൽ 21 ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നു.
LPDDR4X റാമിന്റെയും UFS 3.1 സ്റ്റോറേജിന്റെയും അകമ്പടിയോടെ സ്‌നാപ്ഡ്രാഗൺ 6 ജെൻ 4 മൊബൈൽ പ്ലാറ്റ്‌ഫോം കരുത്താക്കിയാണ് ഓപ്പോ കെ13 5ജി എത്തുന്നത് എന്ന് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ ഈ ഫോൺ 790,000+ AnTuTu സ്‌കോർ നേടിയതായി കമ്പനി അവകാശപ്പെടുന്നു. മാത്രമല്ല, 5700mm² വേപ്പർ ചേമ്പറും കൂളിംഗിനായി 6000mm² ഗ്രാഫൈറ്റ് ഷീറ്റും ഇതിലുണ്ടെന്ന് ഓപ്പോ വ്യക്തമാക്കിയിട്ടുണ്ട്.

1200 നിറ്റ്‌സ് വരെ ഗ്ലോബൽ പീക്ക് ബ്രൈറ്റ്‌നസുള്ള 6.67 ഇഞ്ച് FHD+ 120Hz AMOLED ഫ്ലാറ്റ് സ്‌ക്രീൻ ആണ് ഓപ്പോ K13 5ജിയിൽ ഉണ്ടാകുക. വെള്ളമോ എണ്ണയോ ഉപരിതലത്തിൽ പോലും സ്‌ക്രീൻ പ്രതികരിക്കാൻ അനുവദിക്കുന്ന ഒരു വെറ്റ് ടച്ച് മോഡും ഫോണിൽ ഉണ്ട്. ഇത് ഇന്ത്യൻ സാഹചര്യത്തിൽ ഏറെ ഉപകാരപ്രദമാകും.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ColorOS 15 ൽ ആണ് ഈ ഓപ്പോ ഫോണിന്റെ പ്രവർത്തനം. കൂടാതെ സ്ക്രീൻ ട്രാൻസ്ലേറ്റർ, AI റൈറ്റർ, AI സമ്മറി ഉൾപ്പെടെ ഒട്ടനവധി എഐ ഫീച്ചറുകളും ഇതിലുണ്ട്. ക്യാമറ മികവ് മെച്ചപ്പെടുത്താൻ ക്യാമറയുമായി ബന്ധപ്പെട്ടും ഒരുപാട് എഐ ഫീച്ചറുകളുണ്ട്.

50MP മെയിൻ ക്യാമറ ഓപ്പോ K13 5ജിയിൽ ഉണ്ടാകും എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഡ്യുവർ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിൽ ഒരുക്കുക. AI ക്ലാരിറ്റി എൻഹാൻസർ, AI അൺബ്ലർ, AI റിഫ്ലക്ഷൻ റിമൂവർ, AI ഇറേസർ തുടങ്ങിയ AI ഫീച്ചറുകളും ക്യാമറ മികവിനായി ഇതിൽ ഒരുക്കിയിട്ടുണ്ട്.
80W SuperVOOC ചാർജിംഗുള്ള 7000mAh ബാറ്ററിയാണ് ഓപ്പോ K13 5ജിയിൽ ഉണ്ടാകുക എന്ന് ഉറപ്പിക്കപ്പെട്ടിട്ടുണ്ട്. ഇത് ഈ ഫോണിന്റെ പ്രധാന ഫീച്ചറുകളിലൊന്നാണ്. 30 മിനിറ്റിനുള്ളിൽ ഫോൺ 62% വരെ ചാർജ് ചെയ്യാൻ സാധിക്കുമെന്ന് ഓപ്പോ പറയുന്നു. കൂടാതെ ഇതിലെ ബാറ്ററി അഞ്ച് വർഷം വരെ മികച്ച പെർഫോമൻസ് നിലനിർത്തുമെന്നും കമ്പനി പറയുന്നുണ്ട്.
സ്റ്റീരിയോ സ്പീക്കറുകൾ, IR ബ്ലാസ്റ്റർ തുടങ്ങിയ ഫീച്ചറുകളും ഓപ്പോ K13 5ജിയിലുണ്ട്. ഐസി പർപ്പിൾ, പ്രിസം ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിൽ ഈ ഫോൺ വിപണിയിൽ എത്തും. ഫോൺ തിരശ്ചീനമായി പിടിക്കുമ്പോൾ സിഗ്നൽ ഡ്രോപ്പ് തടയാൻ രൂപകൽപ്പന ചെയ്ത ഗെയിം-എക്സ്ക്ലൂസീവ് ആന്റിന ലേഔട്ട് ഫോണിലുണ്ടെന്ന് കമ്പനി പറയുന്നു.

ലിഫ്റ്റുകൾ, ബേസ്മെന്റുകൾ, തിരക്കേറിയ പൊതു ഇടങ്ങൾ പോലെ സിഗ്നൽ ദുർബലമായ പ്രദേശങ്ങളിൽ പോലും ശക്തമായ കണക്റ്റിവിറ്റി നിലനിർത്തുന്നതിന് ഒപ്പോയുടെ AI ലിങ്ക്ബൂസ്റ്റ് 2.0 ഇതിലുണ്ട്. ലോഞ്ചിന് ശേഷം ഇത് ഫ്ലിപ്പ്കാർട്ടിലൂടെയും ലഭ്യമാകും. ഏകദേശം 17,000 രൂപ പ്രാരംഭ വിലയിൽ ഈ സ്മാർട്ട്ഫോൺ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതൽ ഡീറ്റെയിൽസ് വരുംദിവസങ്ങളിൽ വ്യക്തമാകും.


Click it and Unblock the Notifications








