വെറും 17999 രൂപയ്ക്ക് ഇത്രയും കിടിലൻ ഫീച്ചറുകളോ! 7000mAh ബാറ്ററി സഹിതം ഓപ്പോ K13 5G ഇന്ത്യയിൽ
ഓപ്പോ വാഗ്ദാനം ചെയ്തതുപോതെ തന്നെ ഉശിരൻ ബാറ്ററി ശേഷിയോടെ തങ്ങളുടെ പുതിയ K സീരീസ് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നു. കഴിഞ്ഞ വർഷത്തെ ഓപ്പോയുടെ ജനപ്രിയ സ്മാർട്ട്ഫോണുകളിൽ ഒന്നായ ഓപ്പോ കെ12 5ജിയുടെ പിൻഗാമിയായി പുതിയ ഓപ്പോ K13 5ജി (OPPO K13 5G) ആണ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. മികച്ച നിരവധി ഫീച്ചറുകൾ വാഗ്ദാനം ചെയ്തുകൊണ്ട് മാന്യമായ വിലയിൽ ആണ് ഈ ഫോൺ എത്തുന്നത്, എങ്കിലും ഇതിൽ ഏറ്റവും ശ്രദ്ധേയം 80W SuperVOOC ചാർജിംഗുള്ള ഒരു വലിയ, 7000mAh ഗ്രാഫൈറ്റ് ബാറ്ററിയാണ് ഇത് പായ്ക്ക് ചെയ്യുന്നു എന്നതാണ്.
അടുത്തകാലത്തായി സ്മാർട്ട്ഫോൺ ബ്രാൻഡുകൾ, പ്രത്യേകിച്ച് ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡുകൾ തങ്ങളുടെ സ്മാർട്ട്ഫോണുകളിൽ ഉയർന്ന ബാറ്ററി ശേഷി അവതരിപ്പിക്കുന്ന ഒരു ട്രെൻഡ് ആരംഭിച്ചിട്ടുണ്ട്. 7000mAh ബാറ്ററിയുള്ള സ്മാർട്ട്ഫോൺ അവതരിപ്പിച്ചുകൊണ്ട് ഈ ട്രെൻഡിനൊപ്പം ഓപ്പോയും ചേർന്നിരിക്കുന്നു. ഇതിലെ ബാറ്ററി അഞ്ച് വർഷം വരെ മികച്ച രീതിയിൽ പ്രവർത്തിക്കുമെന്ന് കമ്പനി ഉറപ്പ് പറയുന്നുണ്ട്.

പ്രിസം ബ്ലാക്ക് ഫ്രാഗ്മെന്റ് സൈബർ-സ്റ്റൈലിന്റെ ഒരു ഡിസൈൻ തീം ആണ് ഈ ഓപ്പോ ഫോൺ സ്വീകരിച്ചിരിക്കുന്നത്. കൂളിങ്ങിനായി 5700mm² വേപ്പർ ചേമ്പറും 6000mm² ഗ്രാഫൈറ്റ് ഷീറ്റും ഫോണിലുണ്ട്. AI ക്ലാരിറ്റി എൻഹാൻസർ, AI അൺബ്ലർ, AI റിഫ്ലക്ഷൻ റിമൂവർ, AI ഇറേസർ തുടങ്ങിയ AI ഫീച്ചറുകളുമായി ഫോട്ടോഗ്രാഫി മികവും ഈ ഓപ്പോ ഫോൺ വാഗ്ദാനം ചെയ്യുന്നു.
ഫോൺ തിരശ്ചീനമായി പിടിക്കുമ്പോൾ സിഗ്നൽ ഡ്രോപ്പ് തടയുന്നതിനായി ഗെയിം-എക്‌സ്‌ക്ലൂസീവ് ആന്റിന ലേഔട്ട് ഡിസൈൻ ഈ ഫോണിന് നൽകിയിരിക്കുന്നു. ഓപ്പോയുടെ AI LinkBoost 2.0 ഇന്റലിജന്റ് നെറ്റ്‌വർക്ക് സ്വിച്ചിംഗുമായി സംയോജിപ്പിച്ച് 360° ആനുവൽ-റിംഗ് ആന്റിന സിസ്റ്റം ഉപയോഗിക്കുന്നു, ഇത് ദുർബലമായ സിഗ്നൽ ഉള്ളയിടങ്ങളിൽപ്പോലും ശക്തമായ കണക്റ്റിവിറ്റി നിലനിർത്തുന്നു.

ഓപ്പോ K13 5ജിയുടെ പ്രധാന ഫീച്ചറുകൾ
6.67 ഇഞ്ച് (2400×1080 പിക്സലുകൾ) 120Hz റിഫ്രഷ് റേറ്റ് ഉള്ള ഫുൾ HD+ AMOLED സ്ക്രീൻ, 1200 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. 2.3GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 6 Gen 4 4nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ ഓപ്പോ ഫോണിന്റെ കരുത്ത്.
അഡ്രിനോ 810 ജിപിയു, 8GB LPDDR4X റാം, 128GB / 256GB UFS 3.1 സ്റ്റോറേജ് എന്നിവയും ഓപ്പോ K13 5ജിയിൽ ഉണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 15ൽ ആണ് ഇതിന്റെ പ്രവർത്തനം. രണ്ട് പ്രധാന ഒഎസ് അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ ഫോണിന് ലഭിക്കും.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഓപ്പോ K13 5ജി വാഗ്ദാനം ചെയ്യുന്നത്. അതിൽ 1/2.88″ OV50D40 സെൻസറുള്ള 50MP മെയിൻ ക്യാമറ, f/1.85″ അപ്പർച്ചർ, OV02B1B സെൻസറുള്ള 2MP ഡെപ്ത് സെൻസർ, f/2.4 അപ്പർച്ചർ, LED ഫ്ലാഷ്, 4K വീഡിയോ റെക്കോർഡിംഗ് എന്നിവയെല്ലാം ഉണ്ട്. ഫ്രണ്ടിൽ സോണി IMX480 സെൻസർ, f/2.45 അപ്പർച്ചർ സഹിതം 16MP ക്യാമറയും നൽകിയിരിക്കുന്നു.

ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP65 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C, 80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.
വിലയും ലഭ്യതയും
ഓപ്പോ K13 5Gയുടെ 8GB+ 128GB അടിസ്ഥാന വേരിയന്റിന് 17,999 രൂപയും 8GB + 256GB വേരിയന്റിന് 19,999 രൂപയുമാണ് വില. ഓപ്പോയുടെ ഔദ്യോഗിക വെബ്സൈറ്റ്, ഓഫ്ലൈൻ സ്റ്റോറുകൾ എന്നിവയ്ക്ക് പുറമേ ഫ്ലിപ്പ്കാർട്ട് വഴിയും ഈ ഫോൺ വാങ്ങാനാകും. ഏപ്രിൽ 25 മുതൽ ആണ് വിൽപ്പന ആരംഭിക്കുക.
ആകർഷകമായ ലോഞ്ച് ഓഫറുകൾ ഓപ്പോ കെ13 5ജിക്ക് ലഭ്യമാക്കിയിട്ടുണ്ട്. SBI, HDFC, ICICI ബാങ്ക് കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് നടത്തുമ്പോൾ 1000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭ്യമാണ്. അല്ലെങ്കിൽ 1000 രൂപ വരെ എക്സ്ചേഞ്ച് ബോണസ് നേടാം. കൂടാതെ 6 മാസത്തെ നോ കോസ്റ്റ് EMI ഓപ്ഷനും ലഭ്യമാണ്. പരിമിതമായ സമയത്തേക്ക് മാത്രമാണ് ഈ ഓഫറുകൾ ലഭ്യമാകുക.


Click it and Unblock the Notifications