3000 രൂപ ഡിസ്കൗണ്ട്! 7,000mAh ബാറ്ററിയുള്ള ഫോൺ: ലോഞ്ച് ഓഫർ സഹിതം ഓപ്പോ K13 ടർബോ 5ജി വിൽപ്പന ആരംഭിച്ചു
ഓപ്പോ കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ അവതരിപ്പിച്ച കെ13 ടർബോ സീരീസിലെ വില കുറഞ്ഞ മോഡലായ ഓപ്പോ കെ13 ടർബോ 5ജി (OPPO K13 Turbo 5G) ഇന്ന് മുതൽ ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചിരിക്കുന്നു. ഓപ്പോ ഇന്ത്യ ഓൺലൈൻ സ്റ്റോർ, ഓഫ്‌ലൈൻ സ്റ്റോർ, ഫ്ലിപ്പ്കാർട്ട് എന്നിവ വഴി ഈ സ്മാർട്ട്ഫോൺ ഇപ്പോൾ ലോഞ്ച് ഓഫറുകൾ സഹിതം വാങ്ങാം. ഓപ്പോ K13 ടർബോയുടെ 8GB + 128GB അടിസ്ഥാന വേരിയന്റിന് 27,999 രൂപയും 8GB + 256GB ടോപ് വേരിയന്റിന് 29,999 രൂപയുമാണ് വില.
ലോഞ്ച് ഓഫർ
ലോഞ്ച് ഓഫറിന്റെ ഭാഗമായി തിരഞ്ഞെടുത്ത ബാങ്ക് കാർഡുകളിൽ 3000 രൂപ ഡിസ്കൗണ്ട് ഈ സ്മാർട്ട്ഫോണിന് ലഭ്യമാകും. കൂടാതെ 9 മാസം വരെ നോ-കോസ്റ്റ് EMI ഓപ്ഷനും ലഭ്യമാകും. ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ ഓപ്പോ കെ13 ടർബോ 5ജിയുടെ അടിസ്ഥാന വേരിയന്റ് 24999 രൂപ വിലയിലും ടോപ് മോഡൽ 26999 രൂപ വിലയിലും വാങ്ങാനാകും.

ടർബോ മിഡ്‌നൈറ്റ് മാവെറിക്, വൈറ്റ് നൈറ്റ്, പർപ്പിൾ ഫാന്റം എന്നീ കളർ ഓപ്ഷനുകളിലാണ് ഓപ്പോ കെ13 ടർബോ 5ജി വാങ്ങാനാകുക. പരിമിത കാലയളവിലേക്ക് മാത്രമാകും ലോഞ്ച് ഓഫറുകൾ ലഭ്യമാകുക എന്നകാര്യം ശ്രദ്ധിക്കുക. 30000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിൽപ്പെടുത്താവുന്ന ഈ ഫോൺ 25000 രൂപയിൽ താഴെ വിലയിൽ വാങ്ങാനാകുക എന്നത് ഒരു മികച്ച ഡീൽ ആണ്.
ഓപ്പോ K13 ടർബോ 5ജിയുടെ പ്രധാന ഫീച്ചറുകൾ
3.25GHz ഒക്ട കോർ ഡൈമെൻസിറ്റി 8450 4nm പ്രൊസസർ ആണ് K13 ടർബോയുടെ കരുത്ത്. 6.8-ഇഞ്ച് (2800 × 1280 പിക്സൽസ്) 1.5K ഫ്ലാറ്റ് OLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാമ്പിൾ റേറ്റ്, 1600 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് കെ13 ടർബോ 5ജിയിൽ ഓപ്പോ നൽകിയിരിക്കുന്നത്. അതിൽ f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, f/2.4 അപ്പേർച്ചറുള്ള 2MP ഡെപ്ത് സെൻസർ എന്നിവ അടങ്ങുന്നു. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 16MP ഫ്രണ്ട് ക്യാമറയും (f/2.4 അപ്പേർച്ചർ) ഉണ്ട്.
Mali-G720 MC7 GPU @1300MHz, 8GB / 12GB LPDDR5X റാം, 128GB (UFS 3.1) / 256GB / (UFS 4.0) സ്റ്റോറേജ് എന്നിവയും കെ13 ടർബോ വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 15ൽ ആണ് ഇതിന്റെ പ്രവർത്തനം.
ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, IPX6/IPX8/IPX9 റേറ്റിങ്, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/ NSA, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, Beidou, GPS, GLONASS, ഗലീലിയോ, QZSS, USB ടൈപ്പ്-C, NFC എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററിയാണ് ഈ ഓപ്പോ ഫോണിന്റെ മുഖ്യ ആകർഷണങ്ങളിലൊന്ന്. 162.78×77.22×8.31mm വലിപ്പവും 207g ഭാരവും കെ13 ടർബോ 5ജിക്ക് ഉണ്ട്. 7,000 ചതുരശ്ര mm VC കൂളിംഗ് യൂണിറ്റ്, ഇൻബിൽറ്റ് ഫാൻ യൂണിറ്റ്, ആക്ടീവ് കൂളിംഗിനായി എയർ ഡക്റ്റുകൾ എന്നിവ സഹിതം എത്തുന്നു എന്നതാണ് ഈ ഫോണിനെ ശ്രദ്ധേയമാക്കുന്നത്.


Click it and Unblock the Notifications








