Home
Mobile

ഇതിന് ഇങ്ങനെ ഒരു ഡിസ്കൗണ്ട് ഉണ്ടായിരുന്നോ! ഓപ്പോ K13 ടർബോ 5ജിക്ക് ആരും നൽകാത്ത വിലയുമായി ആമസോൺ

ഓപ്പോ നാല് മാസം മുൻപ് ഇന്ത്യയിൽ തങ്ങളുടെ K സീരീസിൽ ഓപ്പോ K13 ടർബോ മോഡലുകൾ ലോഞ്ച് ചെയ്തു. അ‌തിൽ ​ഓപ്പോ K 13 ടർബോ പ്രോ മോഡൽ ഇപ്പോൾ ഔദ്യോഗിക വെബ്​സൈറ്റിൽ ഡിസ്കൗണ്ട് സഹിതം ലഭ്യമാണ്. എന്നാൽ സ്റ്റാന്റേർഡ് മോഡലായ ഓപ്പോ K13 ടർബോ 5ജി (OPPO K13 Turbo 5G) യഥാർഥ വിലയിൽ തന്നെയാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്, മാത്രമല്ല ബാങ്ക് ഡിസ്കൗണ്ടും ലഭ്യമല്ല. ഫ്ലിപ്പ്കാർട്ടിലും യഥാർഥ വിലയിലാണ് ഈ മോഡൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ മറ്റാരും നൽകാത്ത കുറഞ്ഞ വിലയിലാണ് ആമസോൺ ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ഓപ്പോ K13 ടർബോയുടെ 8GB + 128GB വേരിയന്റിന് 27,999 രൂപയും 8GB + 256GB വേരിയന്റിന് 29,999 രൂപയുമാണ് യഥാർഥ വില. ഫ്ലിപ്പ്കാർട്ടിലും ഇതേ വിലയിലാണ് K13 ടർബോ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇടക്കാലത്ത് ചില ഓഫർ സെയിലുകളിൽ ഫ്ലിപ്പ്കാർട്ടിൽ ഈ ഫോൺ ഡിസ്കൗണ്ടിന് ശേഷം 22,999 രൂപ വരെ വിലയിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

ഓപ്പോ K13 ടർബോ 5ജിക്ക് ആരും നൽകാത്ത വിലയുമായി ആമസോൺ

എന്നാൽ സ്മാർട്ട്ഫോൺ ബ്രാൻഡുകൾ പ്രമുഖ മോഡലുകളുടെ വില വർധിപ്പിച്ചുകൊണ്ടിരിക്കുന്നതിനാൽ ഈ ഓപ്പോ K13 ടർബോയുടെ വിലയും ഇപ്പോൾ കുറഞ്ഞിടത്തുനിന്ന് പഴയ നിലയിലേക്ക് എത്തിയിരിക്കുന്നു. വില ലോഞ്ച് വിലയെക്കാൾ കൂടിയില്ല എന്നകാര്യത്തിൽ ഉപയോക്താക്കൾക്ക് ആശ്വസിക്കാം. അ‌തേസമയം ആമസോണിൽ ഓപ്പോ K13 ടർബോ 25,660 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

ഡയറക്ട് വിലക്കുറവിന് പുറമേ 1500 രൂപ ബാങ്ക് ഡിസ്കൗണ്ടും ​ഓപ്പോ K13 ടർബോയ്ക്ക് ആമസോണിൽ ലഭ്യമാണ്. അ‌തിനാൽ വില 24,160 രൂപയായി കുറയ്ക്കാൻ സാധിക്കും. ടർബോ മിഡ്‌നൈറ്റ് മാവെറിക്, വൈറ്റ് നൈറ്റ്, പർപ്പിൾ ഫാന്റം കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ലഭ്യമാകുക.

ഓപ്പോ K13 ടർബോ 5ജിക്ക് ആരും നൽകാത്ത വിലയുമായി ആമസോൺ

പ്രധാന ഫീച്ചറുകൾ

80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററിയാണ് ഈ ഓപ്പോ ഫോണിന്റെ മുഖ്യ ആകർഷണം. 7,000 ചതുരശ്ര mm VC കൂളിംഗ് യൂണിറ്റ്, ഇൻബിൽറ്റ് ഫാൻ യൂണിറ്റ്, ആക്ടീവ് കൂളിംഗിനായി എയർ ഡക്റ്റുകൾ എന്നിവയും ഈ ഫോണിനെ ശ്രദ്ധേയമാക്കുന്ന ഫീച്ചറുകളാണ്. 3.25GHz ഒക്ട കോർ ഡൈമെൻസിറ്റി 8450 4nm പ്രൊസസർ ആണ് K13 ടർബോയുടെ കരുത്ത്.

6.8-ഇഞ്ച് (2800 × 1280 പിക്സൽസ്) 1.5K ഫ്ലാറ്റ് OLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാമ്പിൾ റേറ്റ്, 1600 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. Mali-G720 MC7 GPU @1300MHz, 8GB / 12GB LPDDR5X റാം, 128GB (UFS 3.1) / 256GB / (UFS 4.0) സ്റ്റോറേജ് എന്നിവയും കെ13 ടർബോ വാഗ്ദാനം ചെയ്യുന്നു.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് കെ13 ടർബോ 5ജിയിൽ ഉള്ളത്. 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ), 2MP ഡെപ്ത് സെൻസർ (f/2.4 അപ്പേർച്ചർ) എന്നിവ ഇതിലുണ്ട്. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 16MP ഫ്രണ്ട് ക്യാമറയും (f/2.4 അപ്പേർച്ചർ) ഉണ്ട്. സുരക്ഷയ്ക്കായി ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ നൽകിയിരിക്കുന്നു.

ഓപ്പോ K13 ടർബോ 5ജിക്ക് ആരും നൽകാത്ത വിലയുമായി ആമസോൺ

ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള കളർഒഎസ് 15ൽ ആണ് പ്രവർത്തനം. IPX6/IPX8/IPX9 റേറ്റിങ്, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/ NSA, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, Beidou, GPS, GLONASS, ഗലീലിയോ, QZSS, USB ടൈപ്പ്-C, NFC എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

More from GizBot

Best Mobiles in India

English summary
Oppo K13 Turbo 5G is available at a discounted price on Amazon. The original price of Oppo K13 Turbo is Rs 27,999 for the 8GB + 128GB variant and Rs 29,999 for the 8GB + 256GB variant. The K13 Turbo is also listed at the same price on Flipkart. However, it is listed at Rs 25,660 on Amazon. There is also a bank discount of Rs 1,500 available, so the price can be reduced to Rs 24,160.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X