5,390 രൂപ വിലക്കുറവ് ഉണ്ട്! ഓപ്പോ K13 ടർബോ 5G ഇപ്പോൾ വൻ ഡിസ്കൗണ്ടിൽ കിട്ടും
ഓപ്പോ തങ്ങളുടെ തെരഞ്ഞെടുത്ത മോഡലുകൾക്ക് മാർച്ച് 16 മുതൽ വില വർധിപ്പിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഒരു വശത്ത് വില വർധന നടപ്പാക്കുമ്പോൾ തന്നെ മറുവശത്ത് ചില ഓപ്പോ ഫോണുകളുടെ വില കുറയുന്നുമുണ്ട്. അത്തരത്തിൽ ഇപ്പോൾ കുറഞ്ഞ വിലയിൽ വാങ്ങാൻ ലഭ്യമായിരിക്കുന്ന ഒരു മോഡലാണ് ഓപ്പോയുടെ K സീരീസിലെ ഓപ്പോ K13 ടർബോ 5ജി (OPPO K13 Turbo 5G). കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ഓപ്പോ K13 ടർബോ സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടത്. അതായത് ഇത് താരതമ്യേന ഒരു പുതിയ ഫോൺ തന്നെയാണ്.
ഇന്ത്യയിൽ വിൽപ്പന ആരംഭിക്കുമ്പോൾ ഓപ്പോ K13 ടർബോയുടെ 8GB + 128GB അടിസ്ഥാന വേരിയന്റിന് 27,999 രൂപയും 8GB + 256GB ടോപ് വേരിയന്റിന് 29,999 രൂപയുമായിരുന്നു വില. ഓപ്പോയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഇതേ വിലയിൽ തന്നെയാണ് ഇപ്പോൾ ലിസ്റ്റ് ചെയ്തിട്ടുള്ളത്.

ആമസോണിൽ 26,899 രൂപ വിലയിൽ ഈ ഓപ്പോ ഫോൺ ലിസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ഓപ്പോ K13 ടർബോ 5ജിയുടെ യഥാർഥ ഇ-കൊമേഴ്സ് പങ്കാളി ഫ്ലിപ്പ്കാർട്ട് ആണ്. ഓപ്പോ ഇ- സ്റ്റോറിൽ ലഭ്യമാകുന്നതിനെക്കാൾ 5,390 രൂപയോളം വിലക്കുറവിൽ ഫ്ലിപ്പ്കാർട്ടിൽ നിന്ന് ഇപ്പോൾ ഇത് വാങ്ങാനാകും എന്നതാണ് ശ്രദ്ധേയം.
ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം യഥാക്രമം 23799 രൂപ, 25799 എന്നീ വിലകളിലാണ് ഫ്ലിപ്പ്കാർട്ടിൽ ഓപ്പോ k13 ടർബോ 5ജി ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ ബാങ്ക് ഡിസ്കൗണ്ടും ഉണ്ട്. 1190 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് ആണ് ഈ മോഡലിന് ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാക്കിയിരിക്കുന്നത്. ഇത് പ്രയോജനപ്പെടുത്തിയാൽ 22609 രൂപ വിലയിൽ അടിസ്ഥാന മോഡൽ വാങ്ങാനാകും.

25000 രൂപയിൽ താഴെ വിലയിൽ ഒരു സ്മാർട്ട്ഫോൺ തേടുന്നവർക്ക് ഈ ഡീൽ പരിഗണിക്കാവുന്നതാണ്. മിഡ്‌നൈറ്റ് മാവെറിക്, വൈറ്റ് നൈറ്റ്, പർപ്പിൾ ഫാന്റം എന്നീ കളർ ഓപ്ഷനുകളിലാണ് ഓപ്പോ കെ13 ടർബോ 5ജി വാങ്ങാനാകുക. 7,000 ചതുരശ്ര mm VC കൂളിംഗ് യൂണിറ്റ്, ഇൻബിൽറ്റ് ഫാൻ യൂണിറ്റ്, ആക്ടീവ് കൂളിംഗിനായി എയർ ഡക്റ്റുകൾ എന്നിവ സഹിതമാണ് ഈ ഓപ്പോ ഫോൺ എത്തുന്നത്.
പ്രധാന ഫീച്ചറുകൾ
3.25GHz ഒക്ട കോർ ഡൈമെൻസിറ്റി 8450 4nm പ്രൊസസർ ആണ് K13 ടർബോയുടെ കരുത്ത്. 80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററിയാണ് ഈ ഓപ്പോ ഫോണിന്റെ മുഖ്യ ആകർഷണങ്ങളിലൊന്ന്. Mali-G720 MC7 GPU @1300MHz, 8GB / 12GB LPDDR5X റാം, 128GB (UFS 3.1) / 256GB / (UFS 4.0) സ്റ്റോറേജ് എന്നിവയും കെ13 ടർബോ 5ജിയിലുണ്ട്.
f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, f/2.4 അപ്പേർച്ചറുള്ള 2MP ഡെപ്ത് സെൻസർ എന്നിവ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി 16MP ഫ്രണ്ട് ക്യാമറയും (f/2.4 അപ്പേർച്ചർ) ഇതിൽ ഉണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 15ൽ ആണ് ഇതിന്റെ പ്രവർത്തനം.

6.8-ഇഞ്ച് (2800 × 1280 പിക്സൽസ്) 1.5K ഫ്ലാറ്റ് OLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാമ്പിൾ റേറ്റ്, 1600 nits വരെ പീക്ക് ബ്രൈറ്റ്നസ്, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, IPX6/IPX8/IPX9 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/ NSA, ഡ്യുവൽ 4G VoLTE എന്നീ ഫീച്ചറുകളും ഇതിലുണ്ട്.


Click it and Unblock the Notifications








