ഡിസ്കൗണ്ടിൽ മുങ്ങി ഓപ്പോ K13 ടർബോ 5ജി; വിലക്കുറവിൽ മുന്നിൽ ഫ്ലിപ്പ്കാർട്ട്
ഓപ്പോ രണ്ട് മാസം മുൻപ്, കൃത്യമായി പറഞ്ഞാൽ ഈ വർഷം ഓഗസ്റ്റിൽ ഇന്ത്യയിൽ തങ്ങളുടെ K13 ടർബോ സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്യുകയുണ്ടായി. രണ്ട് സ്മാർട്ട്ഫോണുകളാണ് അതിൽ ഉണ്ടായിരുന്നത്. ഓപ്പോ കെ13 ടർബോ (OPPO K13), ഓപ്പോ കെ13 ടർബോ പ്രോ എന്നിവയായിരുന്നു അവ. ഇതിൽ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമായ മോഡൽ K13 ടർബോ ആയിരുന്നു. ഇതിന്റെ 8GB + 128GB വേരിയന്റിന് 27,999 രൂപയും 8GB + 256GB വേരിയന്റിന് 29,999 രൂപയുമായിരുന്നു വില.
ഓപ്പോ വെബ്സൈറ്റ് വില
ഓപ്പോയുടെ ഔദ്യോഗിക വെബ്സൈറ്റിൽ യഥാർഥ വിലയിൽ തന്നെയാണ് K13 ടർബോ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണെങ്കിലും 1500 രൂപ മാത്രമാണ് ഡിസ്കൗണ്ട്, അതിനാൽ പരമാവധി 26,499 രൂപ വരെ മാത്രമേ വില കുറയൂ. എന്നാൽ ഇതിനെക്കാൾ കുറഞ്ഞ വിലയിലാണ് ആമസോണിലും ഫ്ലിപ്പ്കാർട്ടിലും ഈ ഓപ്പോ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ഫ്ലിപ്പ്കാർട്ട് വില
ഓപ്പോ കെ13 ടർബോ 5ജി ഇപ്പോൾ ഏറ്റവും വിലക്കുറവിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് ഫ്ലിപ്പ്കാർട്ടിൽ ആണ്. ബിഗ് ബാങ് ദീപാവലി സെയിൽ നടക്കുന്ന ഫ്ലിപ്പ്കാർട്ടിൽ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം വെറും 22,999 രൂപ വിലയിലാണ് ഇതിന്റെ അടിസ്ഥാന മോഡൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ബാങ്ക് ക്യാഷ്ബാക്ക് ഓഫർ വേറെയുമുണ്ട്.
ആമസോൺ വില
മറുവശത്ത് ആമസോൺ 24,999 രൂപ വിലയിൽ ആണ് ഓപ്പോ K13 ടർബോ 5ജി ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതും ഓപ്പോ വെബ്സൈറ്റിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭകരമാണ്. 1250 രൂപയുടെ ബാങ്ക് ഡിസ്കൗണ്ടും ആമസോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനാൽ 23,749 രൂപ വിലയിൽ ആമസോണിൽ നിന്ന് ഈ ഫോൺ സ്വന്തമാക്കാനാകും. ഉപയോക്താക്കൾക്ക് ഇതിൽ തങ്ങൾക്ക് താൽപര്യമുള്ള പ്ലാറ്റ്ഫോമും ഡിസ്കൗണ്ടും തെരഞ്ഞെടുക്കാവുന്നതാണ്.

പ്രധാന ഫീച്ചറുകൾ
ഓപ്പോ K13 ടർബോ 5ജിയുടെ കരുത്ത് 3.25GHz ഒക്ട കോർ ഡൈമെൻസിറ്റി 8450 4nm പ്രൊസസർ ആണ്. 120Hz റിഫ്രഷ് റേറ്റുള്ള 6.8-ഇഞ്ച് (2800 × 1280 പിക്സൽസ്) 1.5K ഫ്ലാറ്റ് OLED ഡിസ്പ്ലേ, 240Hz ടച്ച് സാമ്പിൾ റേറ്റ്, 1600 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 15ൽ ആണ് ഇതിന്റെ പ്രവർത്തനം. f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, f/2.4 അപ്പേർച്ചറുള്ള 2MP ഡെപ്ത് സെൻസർ എന്നിവ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 16MP ഫ്രണ്ട് ക്യാമറയും (f/2.4 അപ്പേർച്ചർ) ഇതിൽ ഉണ്ട്.
Mali-G720 MC7 GPU @1300MHz, 8GB / 12GB LPDDR5X റാം, 128GB (UFS 3.1) / 256GB / (UFS 4.0) സ്റ്റോറേജ് എന്നിവയും ഓപ്പോ കെ13 ടർബോ വാഗ്ദാനം ചെയ്യുന്നു. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, IPX6/IPX8/IPX9 റേറ്റിങ്, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ എന്നിവയും ഇതിലുണ്ട്.

80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററി, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/ NSA, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, Beidou, GPS, GLONASS, ഗലീലിയോ, QZSS, USB ടൈപ്പ്-C, NFC എന്നീ ഫീച്ചറുകളും ഇതിലുണ്ട്. 162.78×77.22×8.31mm വലിപ്പവും 207g ഭാരവും കെ13 ടർബോ 5ജിക്ക് ഉണ്ട്.


Click it and Unblock the Notifications








