റാപ്പിഡ് കൂളിംഗ് എഞ്ചിൻ കരുത്തുള്ള ഇരട്ടകൾ! ഓപ്പോ കെ13 ടർബോയും കെ13 ടർബോ പ്രോയും ലോഞ്ച് ചെയ്തു
ഓപ്പോ തങ്ങളുടെ കെ സീരീസിലേക്ക് പുതിയ രണ്ട് കരുത്തൻ സ്മാർട്ട്ഫോണുകൾ കൂടി അവതരിപ്പിച്ചിരിക്കുന്നു. ഓപ്പോയുടെ കെ13 സീരീസിലേക്കുള്ള ഏറ്റവും പുതിയ കൂട്ടിച്ചേർക്കലുകളായി ഓപ്പോ കെ13 ടർബോ (OPPO K13 Turbo), ഓപ്പോ കെ13 ടർബോ പ്രോ (OPPO K13 Turbo Pro ) സ്മാർട്ട്‌ഫോണുകൾ ആണ് ചൈനയിൽ അവതരിപ്പിച്ചിരിക്കുന്നത്. റാപ്പിഡ് കൂളിംഗ് എഞ്ചിൻ കരുത്തുമായി എത്തുന്നു എന്നതാണ് ഈ ഓപ്പോ ഫോണുകളുടെ പ്രധാന ഹൈലൈറ്റ്. ഓപ്പോയുടെ ചരിത്രത്തിലെ ഏറ്റവും ശക്തമായ മൊബൈൽ ഫോൺ എയർ-കൂളിംഗ് സാങ്കേതികവിദ്യയാണ് ഇതിലുള്ളത് എന്ന് കമ്പനി പറയുന്നു.
IPX9, IPX8, IPX6 വാട്ടർപ്രൂഫ് റേറ്റിംഗുകൾക്കുള്ള പിന്തുണയും ഈ ഓപ്പോ ഫോണുകൾക്കുണ്ട്. ചൂടുവെള്ളം, വെള്ളത്തിൽ മുങ്ങിപ്പോകൽ, സ്പ്രേയിംഗ് വെള്ളം എന്നിവയെ പ്രതിരോധിക്കുന്ന വ്യവസായത്തിലെ ആദ്യത്തെ പൂർണ്ണ വാട്ടർപ്രൂഫ് മൊബൈൽ ഫോൺ എയർ-കൂളിംഗ് സാങ്കേതികവിദ്യയാണ് ഇവയിലുള്ളത് എന്ന് ഓപ്പോ വിശദീകരിച്ചു. ഇവയിലെ ഫീച്ചറുകൾ വിശദമായി പരിചയപ്പെടാം.

ഓപ്പോ K13 ടർബോ, K13 ടർബോ പ്രോ എന്നിവയുടെ പ്രധാന ഫീച്ചറുകൾ: 6.8-ഇഞ്ച് (2800 × 1280 പിക്സൽസ്) 1.5K ഫ്ലാറ്റ് OLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാമ്പിൾ റേറ്റ്, 1600 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇവയിലുണ്ട്. 3.25GHz ഒക്ട കോർ ഡൈമെൻസിറ്റി 8450 4nm പ്രൊസസർ കരുത്തും മാലി G720 MC7 @1300MHz ജിപിയുവുമായാണ് K13 ടർബോ എത്തിയിരിക്കുന്നത്.
3.2GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 8s Gen 4 4nm മൊബൈൽ പ്ലാറ്റ്ഫോം കരുത്തും അഡ്രിനോ 825 ജിപിയുവുമായാണ് K13 ടർബോ പ്രോ 5ജി എത്തിയിരിക്കുന്നത്. 12GB / 16GB LPDDR5X റാം, 256GB / 512GB / 1TB (UFS 3.1 ടർബോ) / (UFS 4.0 ടർബോ പ്രോ) സ്റ്റോറേജ് എന്നിവയും ഇവയിലുണ്ട്.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഈ രണ്ട് മോഡലുകളിലും ഉള്ളത്. അതിൽ 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ), 2MP ഡെപ്ത് സെൻസർ (f/2.4 അപ്പേർച്ചർ) എന്നിവയും ഇവയിലുണ്ട്. സെൽഫിക്കും മറ്റുമായി f/2.4 അപ്പേർച്ചറോട് കൂടിയ 16MP ഫ്രണ്ട് ക്യാമറയും ഇവയിൽ നൽകിയിരിക്കുന്നു.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 15ൽ ആണ് ഇവയുടെ പ്രവർത്തനം. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, IPX6/IPX8/IPX9 വാട്ടർ റെസിസ്റ്റന്റ്, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/ NSA, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C, NFC എന്നിവയും ഇതിലുണ്ട്.
80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററിയാണ് ഓപ്പോ K13 ടർബോ, ടർബോ പ്രോ മോഡലുകളിലുള്ളത്. K13 ടർബോ ബ്ലാക്ക്, വൈറ്റ്, പർപ്പിൾ നിറങ്ങളിലും K13 ടർബോ പ്രോ വെള്ളി, പർപ്പിൾ, ബ്ലാക്ക് നിറങ്ങളിലുമാണ് എത്തിയിരിക്കുന്നത്. ഈ ഫോണുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നത് സംബന്ധിച്ച് കമ്പനി നിലവിൽ പ്രതികരണം നടത്തിയിട്ടില്ല.

ഓപ്പോ K13 ടർബോ 5ജിയുടെ 12GB + 256GB വേരിയന്റിന് 1799 യുവാൻ (ഏകദേശം 21,610 രൂപ) ആണ് വില. 16GB + 256GB വേരിയന്റിന് 1999 യുവാൻ (ഏകദേശം 24,020 രൂപ), 12GB + 512GB വേരിയന്റിന് 2299 യുവാൻ (ഏകദേശം 27,625 രൂപ) എന്നിങ്ങനെ വില നിശ്ചയിച്ചിരിക്കുന്നു.
ഓപ്പോ K13 ടർബോ പ്രോ 5ജിയുടെ 12GB + 256GB വേരിയന്റിന് 1999 യുവാൻ (ഏകദേശം 24,020 രൂപ) ആണ് വില. 16GB + 256GB വേരിയന്റിന് 2199 യുവാനും (ഏകദേശം 26,420 രൂപ), 12GB + 512GB വേരിയന്റിന് 2399 യുവാനും (ഏകദേശം 28,820 രൂപ) ആണ് വില.


Click it and Unblock the Notifications








