Home
Mobile

7,000mAh ബാറ്ററി, ബിൽറ്റ് ഇൻ കൂളിങ് ഫാൻ സഹിതം ഓപ്പോ K13 ടർബോ സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണി ഇതുവരെ അ‌ധികം കണ്ടിട്ടില്ലാത്ത കരുത്തൻ ഫീച്ചറുകളുമായി ഓപ്പോയുടെ കെ13 ടർബോ സീരീസ് ഫോണുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഓപ്പോ കെ13 ടർബോ (OPPO K13), ഓപ്പോ കെ13 ടർബോ പ്രോ (OPPO K13 രണ്ട് മോഡലുകളാണ് ഈ സീരീസിൽ എത്തിയിരിക്കുന്നത്. 80W ഫാസ്റ്റ് ചാർജിംഗുള്ള 7,000mAh ബാറ്ററി, 7,000 ചതുരശ്ര mm VC കൂളിംഗ് യൂണിറ്റ് എന്നിവയ്ക്ക് പുറമേ ഇൻബിൽറ്റ് ഫാൻ യൂണിറ്റുകളും സജീവ കൂളിംഗിനായി എയർ ഡക്റ്റുകളും സഹിതം എത്തുന്നു എന്നതാണ് ഈ ഫോണുകളെ ശ്രദ്ധേയമാക്കുന്നത്.

റിയർ പാനലിൽ ​ഫാൻ ഉള്ളപ്പോൾ പോലും IPX9, IPX8, IPX6 വാട്ടർപ്രൂഫ് റേറ്റിംഗുകൾക്കുള്ള പിന്തുണയും ഇതിലുണ്ട് എന്നതാണ് ഏറെ ശ്രദ്ധേയം. ഇത് ആദ്യത്തെ പൂർണ്ണ വാട്ടർപ്രൂഫ് മൊബൈൽ ഫോൺ എയർ-കൂളിംഗ് ടെക്നോളജി അ‌വതരിപ്പിക്കുന്നു എന്ന് ഓപ്പോ പറയുന്നു. അൾട്രാ-ലോ എയർ ഫ്ലോ റെസിസ്റ്റൻസുള്ള L-ആകൃതിയിലുള്ള ഡക്റ്റ് 3mm അൾട്രാ-ഷോർട്ട് ഡിസൈൻ എയർ ഫ്ലോ റെസിസ്റ്റൻസ് കുറയ്ക്കുകയും പീക്ക് പെർഫോമൻസിനായി കൂളിംഗ് കാര്യക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് കമ്പനി പറയുന്നു.

7000mAh ബാറ്ററി, ബിൽറ്റ് ഇൻ കൂളിങ് ഫാൻ; ഓപ്പോ K13 ടർബോ സീരീസ് എത്തി

ഓപ്പോ K13 ടർബോ, K13 ടർബോ പ്രോ എന്നിവയുടെ പ്രധാന ഫീച്ചറുകൾ: 6.8-ഇഞ്ച് (2800 × 1280 പിക്സലുകൾ) 1.5K ഫ്ലാറ്റ് OLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാമ്പിൾ റേറ്റ്, 1600 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇവയിലുണ്ട്.

3.25GHz ഒക്ട കോർ ഡൈമെൻസിറ്റി 8450 4nm പ്രൊസസർ ആണ് K13 ടർബോയുടെ കരുത്ത്. ഇത് Mali-G720 MC7 GPU @1300MHz സഹിതം എത്തുന്നു. K13 ടർബോ പ്രോ മോഡൽ 3.2GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 8s Gen 4 4nm മൊബൈൽ പ്ലാറ്റ്ഫോം കരുത്തിൽ അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നു. ഈ ചിപ്സെറ്റുള്ള ആദ്യ ഓപ്പോ ഫോൺ ആണ് ഇത്. ഇതിൽ അഡ്രിനോ 825 GPU ആണ് ഉള്ളത്.

7000mAh ബാറ്ററി, ബിൽറ്റ് ഇൻ കൂളിങ് ഫാൻ; ഓപ്പോ K13 ടർബോ സീരീസ് എത്തി

8GB / 12GB LPDDR5X റാം, 128GB (UFS 3.1) / 256GB / (UFS 4.0) സ്റ്റോറേജ് എന്നിവ ഇരുമോഡലുകളിലും ഉണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള കളർഒഎസ് 15ൽ ആണ് ഇതിന്റെ പ്രവർത്തനം. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ എന്നീ ഫീച്ചറുകളും ഇവയിലുണ്ട്.

ക്യാമറകളുടെ കാര്യമെടുത്താൽ, ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇവയിലുള്ളത്. അ‌തിൽ f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, f/2.4 അപ്പേർച്ചറുള്ള 2MP ഡെപ്ത് സെൻസർ എന്നിവ അ‌ടങ്ങുന്നു. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.4 അപ്പേർച്ചറുള്ള 16MP ഫ്രണ്ട് ക്യാമറയും ഓപ്പോ നൽകിയിട്ടുണ്ട്.

IPX6/IPX8/IPX9 റേറ്റിങ്, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/ NSA, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, Beidou, GPS, GLONASS, ഗലീലിയോ, QZSS, USB ടൈപ്പ്-C, NFC എന്നീ ഫീച്ചറുകളും ഇവയിലുണ്ട്.

7000mAh ബാറ്ററി, ബിൽറ്റ് ഇൻ കൂളിങ് ഫാൻ; ഓപ്പോ K13 ടർബോ സീരീസ് എത്തി

80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററിയാണ് ഇവയുടെ മറ്റൊരു മുഖ്യ ആകർഷണം. 162.78×77.22×8.31mm വലിപ്പവും 207g ഭാരവും കെ13 ടർബോ സീരീസിന് ഉണ്ട്. സ്റ്റാന്റേർഡ് മോഡൽ ടർബോ മിഡ്‌നൈറ്റ് മാവെറിക്, വൈറ്റ് നൈറ്റ്, പർപ്പിൾ ഫാന്റം നിറങ്ങളിലും പ്രോ മോഡൽ സിൽവർ നൈറ്റ്, മിഡ്‌നൈറ്റ് മാവെറിക്, പർപ്പിൾ ഫാന്റം നിറങ്ങളിലും എത്തിയിരിക്കുന്നു.

ഓപ്പോ K13 ടർബോയുടെ 8GB + 128GB വേരിയന്റിന് 27,999 രൂപയും 8GB + 256GB വേരിയന്റിന് 29,999 രൂപയുമാണ് വില. ഓപ്പോ K13 ടർബോ പ്രോയുടെ 8GB + 256GB വേരിയന്റിന് 37,999 രൂപയും 12GB + 256GB വേരിയന്റിന് 39,999 രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഓപ്പോ ടർബോ ബാക്ക് ക്ലിപ്പിന് 3999 രൂപ നൽകണം.

ലോഞ്ച് ഓഫറിന്റെ ഭാഗമായി ​തിരഞ്ഞെടുത്ത ബാങ്ക് കാർഡുകളിൽ 3000 രൂപ ഡിസ്കൗണ്ട് ലഭ്യമാകും. കൂടാതെ 9 മാസം വരെ നോ-കോസ്റ്റ് EMI ഓപ്ഷനും ലഭ്യമാകും. ഇരുഫോണുകളുടെയും പ്രീ ബുക്കിങ് ഇന്ന് ആരംഭിക്കും. സ്റ്റാന്റേർഡ് മോഡൽ ഈ മാസം 18 മുതലും പ്രോ മോഡൽ 15 മുതലും വിൽപ്പനയ്ക്ക് എത്തും. ഫ്‌ലിപ്പ്കാർട്ട്, OPPO ഇന്ത്യ ഓൺലൈൻ സ്റ്റോർ, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഇവ വാങ്ങാം.

More from GizBot

Best Mobiles in India

English summary
OPPO K13 Turbo and K13 Turbo Pro launched in India. The 8GB + 128GB variant of the Oppo K13 Turbo is priced at Rs 27,999 and the 8GB + 256GB variant is priced at Rs 29,999. The 8GB + 256GB variant of the Oppo K13 Turbo Pro is priced at Rs 37,999 and the 12GB + 256GB variant is priced at Rs 39,999. As part of the launch offer, a discount of Rs 3000 will be available on select bank cards
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X