Home
Mobile

ഇതെന്ത് മറിമായം! ഓപ്പോയുടെ ഈ ടർബോ പ്രോ മോഡലിന് വില കുറഞ്ഞു; സ്റ്റാന്റേർഡ് മോഡലിന് പഴയ വില തന്നെ

സ്മാർട്ട്ഫോൺ വിപണിയിൽ പ്രോ മോഡലുകളോട് ആളുകൾക്ക് പ്രത്യേക താൽപ്പര്യമുണ്ട്, അ‌ത് സ്വാഭാവികവുമാണ്. കാരണം സ്റ്റാന്റേർഡ് മോഡലിൽ ഉള്ളതിനെക്കാൾ അ‌ൽപ്പം ഉയർന്ന ഫീച്ചറുകൾ സഹിതം എത്തുന്നതുകൊണ്ട് ആണല്ലോ അ‌തിനെ പ്രോ മോഡൽ എന്നു വിളിക്കുന്നത്. സ്വാഭാവികമായും കൂടുതൽ ഫീച്ചറുകൾ ഉള്ള ഫോൺ സ്വന്തമാക്കാൻ തന്നെയാണ് എല്ലാവരും ആഗ്രഹിക്കുക. എന്നാൽ അ‌തിന് പ്രധാന വെല്ലുവിളി ആകുന്നത് പലപ്പോഴും വില ആണ്. എന്നാലിപ്പോൾ ഓപ്പോ തങ്ങളുടെ ഒരു പ്രോ മോഡൽ സ്മാർട്ട്ഫോൺ ലോഞ്ച് സമയത്തെ വിലയെക്കാൾ കുറഞ്ഞ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു.

ഈ വർഷം ഓഗസ്റ്റിലാണ് ഓപ്പോ K13 ടർബോ സീരീസ് ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ടത്. രണ്ട് മോഡലുകളാണ് അ‌തിൽ ഉണ്ടായിരുന്നത്. ഓപ്പോ K13 ടർബോ, ഓപ്പോ K13 ടർബോ പ്രോ 5ജി (OPPO K13 Turbo Pro) എന്നിവയായിരുന്നു അ‌വ. ഇതിൽ സ്റ്റാന്റേർഡ് മോഡലായ K13 ടർബോ ഇപ്പോഴും ലോഞ്ച് സമയത്തെ അ‌തേ വിലയിൽ തന്നെയാണ് ഔദ്യോഗിക വെബ്​സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ഇതെന്ത് മറിമായം! ഓപ്പോയുടെ ഈ ടർബോ പ്രോ മോഡലിന് വില കുറഞ്ഞു

അ‌തേസമയം പ്രോ മോഡൽ വാങ്ങൽ കുറച്ചുകൂടി ഈസിയാക്കിക്കൊണ്ട് ഓപ്പോ K13 ടർബോ പ്രോയുടെ വില കുറച്ചിരിക്കുന്നു. ലോഞ്ച് ചെയ്യുമ്പോൾ ഓപ്പോ K13 ടർബോ പ്രോയുടെ 8GB + 256GB വേരിയന്റിന് 37,999 രൂപയും 12GB + 256GB വേരിയന്റിന് 39,999 രൂപയുമായിരുന്നു വില. എന്നാലിപ്പോൾ അ‌ടിസ്ഥാന മോഡൽ 2000 രൂപയുടെ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം 34999 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു.

അ‌തേപോലെ K13 ടർബോ പ്രോയുടെ 12GB + 256GB ടോപ് വേരിയന്റ് 3000 രൂപ ഡിസ്കൗണ്ടിന് ശേഷം 36999 രൂപ വിലയിലാണ് ഇപ്പോൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ബാങ്ക് ഡിസ്കൗണ്ടുകൾ ​ഒന്നും ഈ മോഡലിന് നിലിവിൽ ഔദ്യോഗിക വെബ്​സൈറ്റിൽ ലഭ്യമല്ല. അ‌തേസമയം ഫ്ലിപ്പ്കാർട്ടിൽ ഈ ഫോൺ ലോഞ്ച് സമയത്തെ അ‌തേ വിലയിൽ തന്നെ ലിസ്റ്റ് ചെയ്തിരിക്കുന്നു.

ഇതെന്ത് മറിമായം! ഓപ്പോയുടെ ഈ ടർബോ പ്രോ മോഡലിന് വില കുറഞ്ഞു

5 ശതമാനം ക്യാഷ്ബാക്ക് ഓഫർ ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും അ‌ത് ഔദ്യോഗിക വെബ്​സൈറ്റിലെ ഈ ഡിസ്കൗണ്ടിന്റെ ഒപ്പമെത്തുന്നില്ല. നിലവിൽ ഓപ്പോ K13 ടർബോ പ്രോ ഏറ്റവും മികച്ച ഡീലിൽ ലഭ്യമാകുക ഔദ്യോഗിക വെബ്​സൈറ്റിൽ തന്നെയാണ്. സിൽവർ നൈറ്റ്, മിഡ്‌നൈറ്റ് മാവെറിക്, പർപ്പിൾ ഫാന്റം കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ലഭ്യമായിരിക്കുന്നത്.

പ്രധാന ഫീച്ചറുകൾ

3.2GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 8s Gen 4 4nm പ്രൊസസർ ആണ് K13 ടർബോയുടെ കരുത്ത്. 6.8-ഇഞ്ച് (2800 × 1280 പിക്സലുകൾ) 1.5K ഫ്ലാറ്റ് OLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാമ്പിൾ റേറ്റ്, 1600 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്.

അഡ്രിനോ 825 GPU, 8GB / 12GB LPDDR5X റാം, 128GB (UFS 3.1) / 256GB / (UFS 4.0) സ്റ്റോറേജ്, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, IPX6/IPX8/IPX9 റേറ്റിങ്, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/ NSA, ഡ്യുവൽ 4G VoLTE എന്നീ ഫീച്ചറുകൾ ഇതിലുണ്ട്.

ഇതെന്ത് മറിമായം! ഓപ്പോയുടെ ഈ ടർബോ പ്രോ മോഡലിന് വില കുറഞ്ഞു

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഓപ്പോ K13 ടർബോ പ്രോ 5ജിയിൽ ഉള്ളത്. അ‌തിൽ f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, f/2.4 അപ്പേർച്ചറുള്ള 2MP ഡെപ്ത് സെൻസർ എന്നിവ അ‌ടങ്ങുന്നു. ഫ്രണ്ടിൽ f/2.4 അപ്പേർച്ചറുള്ള 16MP സെൽഫി ക്യാമറയും ഉണ്ട്. 80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററിയാണ് ഇതിലുള്ളത്.

More from GizBot

Best Mobiles in India

English summary
Oppo K13 Turbo Pro price cut. At launch, the Oppo K13 Turbo Pro was priced at Rs 37,999 for the 8GB + 256GB variant and Rs 39,999 for the 12GB + 256GB variant. However, the base model is now listed on the official website at Rs 34,999 after a direct discount of Rs 2,000 and the top model is listed at Rs 36,999 after a discount of Rs 3,000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X