Home
Mobile

സ്വാതന്ത്ര്യദിനത്തിന് മുമ്പ് ഇങ്ങെത്തും! ഇന്ത്യയിലാദ്യമായി ഇൻ-ബിൽറ്റ് കൂളിംഗ് ഫാനുമായി ഓപ്പോ K13 ടർബോ സീരീസ്

ഓപ്പോ ആരാധകർ കൊതിയോടെയും ആകാംക്ഷയോടെ കാത്തിരുന്ന ആ പ്രഖ്യാപനം എത്തിയിരിക്കുന്നു, ഓപ്പോ K13 ടർബോ സീരീസ് (OPPO K13 Turbo Series) സ്വാതന്ത്ര്യദിനത്തിന് മുൻപ്, കൃത്യമായി പറഞ്ഞാൽ, ഓഗസ്റ്റ് 11 ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. കഴിഞ്ഞ മാസം അ‌വസാനം ഈ ഫോൺ സീരീസ് ​ചൈനയിൽ ലോഞ്ച് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഇന്ത്യൻ ലോഞ്ചും സ്ഥിരീകരിച്ചിരിക്കുന്നത്. ഓപ്പോ കെ13 ടർബോ (OPPO K13 Turbo), ഓപ്പോ കെ13 ടർബോ പ്രോ (OPPO K13 Turbo Pro) എന്നിങ്ങനെ രണ്ട് കിടിലൻ സ്മാർട്ട്ഫോണുകളാണ് ഈ സീരീസിൽ ഓഗസ്റ്റ് 11ന് എത്തുക.

ഇൻ-ബിൽറ്റ് കൂളിംഗ് ഫാൻ ഉള്ള ഇന്ത്യയിലെ ഏക സ്മാർട്ട്‌ഫോണായിരിക്കും ഇവയെന്ന് ഓപ്പോ അ‌ടുത്തിടെ വിശദമാക്കിയിരുന്നു. മൊബൈൽ ഗെയിമർമാർ, ക്രിയേറ്റർമാർ, മികച്ച പെർഫോമൻസ് ആവശ്യമുള്ള ഉപയോക്താക്കൾ എന്നിവർക്കായി തയാറാക്കിയിരിക്കുന്ന ശക്തൻ സ്മാർട്ട്ഫോണുകൾ ആണ് ഇവ എന്നാണ് ഓപ്പോ അ‌വകാശപ്പെടുന്നത്. 40,000 രൂപയിൽ താഴെയുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്‌മെന്റിനെ പൊളിച്ചെഴുതുന്ന മോഡലുകളായിരിക്കും ഇവയെന്നും ഓപ്പോ പറയുന്നു.

ഇന്ത്യയിലാദ്യമായി ഇൻ-ബിൽറ്റ് കൂളിംഗ് ഫാനുമായി ഓപ്പോ K13 ടർബോ സീരീസ്

റാപ്പിഡ് കൂളിംഗ് എഞ്ചിൻ കരുത്തുമായി എത്തുന്നു എന്നതാണ് ഈ ഓപ്പോ ഫോണുകളുടെ പ്രധാന ​പ്രത്യേകത. ഓപ്പോയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ മൊബൈൽ ഫോൺ എയർ-കൂളിംഗ് സാങ്കേതികവിദ്യയാണ് ഇതിലുള്ളത് എന്നാണ് ​ചൈനയിലെ ലോഞ്ചിന് ശേഷം ഓപ്പോ പറഞ്ഞത്. സ്മാർട്ട്ഫോണുകളിൽ സാധാരണയായി കാണാത്ത ബിൽറ്റ്-ഇൻ, വേരിയബിൾ-സ്പീഡ് ഫാൻ ആണ് ഇതിലെ കൂളിങ് സിസ്റ്റത്തിന്റെ മുഖ്യ സവിശേഷത.

7000mm² വിസ്തീർണ്ണമുള്ള ഒരു അൾട്രാ-ലാർജ് വേപ്പർ ചേമ്പറും (VC) പ്രത്യേകം രൂപകൽപ്പന ചെയ്ത ഡക്റ്റ് സിസ്റ്റവും സ്റ്റോം എഞ്ചിനിൽ ഉണ്ട്. എത്ര കഠിനമായ ടാസ്ക് ആയാലും കൂളായി പ്രവർത്തിക്കാൻ കഴിയണം എന്ന ലക്ഷ്യത്തോടെയാണ് ഓപ്പോ ഈ കെ13 ടർബോ സീരീസ് തയാറാക്കിയിരിക്കുന്നത്.

ഇന്ത്യയിലാദ്യമായി ഇൻ-ബിൽറ്റ് കൂളിംഗ് ഫാനുമായി ഓപ്പോ K13 ടർബോ സീരീസ്

ഓപ്പോ കെ13 ടർബോ സീരീസ് ഫോണുകളുടെ കൂളിംഗ് സാങ്കേതികവിദ്യയുടെ പ്രധാന ഹൈലൈറ്റുകൾ: ബിൽറ്റ്-ഇൻ ഫാൻ- ഇത് സജീവമായ താപ വിസർജ്ജനത്തിനായി നൽകിയിരിക്കുന്നു. ടെമ്പറേച്ചർ റിഡക്ഷൻ- ഇത് സ്ഥിരമായ ലോഡുകളിൽ കുറഞ്ഞ താപനിലയിൽ പ്രവർത്തിക്കാൻ ഡി​സൈൻ ചെയ്‌തിരിക്കുന്നു. പെർഫോമൻസ് കൺസിസ്റ്റൻസി-തെർമൽ ത്രോട്ടിലിംഗ് തടയുന്നതിനും സ്ഥിരമായ പെർഫോമൻസ് ഉറപ്പാക്കുന്നതിനും ലക്ഷ്യമിടുന്നു.

ഓപ്പോ K13 ടർബോ പ്രോ സ്‌നാപ്ഡ്രാഗൺ 8s ജെൻ 4 ചിപ്സെറ്റ് കരുത്തിൽ ആണ് ഇന്ത്യയിൽ എത്തുക. ഇതിന്റെ പിന്നിലുള്ള ഫാനിന് ചുറ്റും 2 മിസ്റ്റ് ഷാഡോ ബ്രീത്തിംഗ് LED-കൾ ഉണ്ടാകും. സിൽവർ നൈറ്റ്, പർപ്പിൾ ഫാന്റം, മിഡ്‌നൈറ്റ് മാവെറിക് നിറങ്ങളിൽ ഈ പ്രോ മോഡൽ വാങ്ങാൻ ലഭ്യമാകും.

​ചൈനയിൽ ലോഞ്ച് ചെയ്ത K13 ടർബോ സ്മാർട്ട്ഫോണുകളിലേ അ‌തേ ഫീച്ചറുകൾ തന്നെയാണോ ഇന്ത്യയിൽ അ‌വതരിപ്പിക്കുന്ന മോഡലുകളിലും ഉണ്ടാകുക എന്ന് ഇപ്പോൾ വ്യക്തമല്ല. എന്തായാലും ഓപ്പോ ഇന്ത്യ ഓൺലൈൻ സ്റ്റോറുകളിൽ K13 ടർബോ സീരീസ് ഗിഫ്റ്റ് ബോക്സ് ഓർഡർ ചെയ്യാനുള്ള സൗകര്യം ഇപ്പോൾ ഒരുക്കിയിട്ടുണ്ട്.

ഇന്ത്യയിലാദ്യമായി ഇൻ-ബിൽറ്റ് കൂളിംഗ് ഫാനുമായി ഓപ്പോ K13 ടർബോ സീരീസ്

K13 ടർബോ പ്രോയുടെ 129 രൂപയുടെ ഗിഫ്റ്റ് ബോക്സിൽ സൗജന്യ ബ്ലൂടൂത്ത് വയർലെസ് ഇയർബഡുകൾ, 6 മാസത്തെ സൗജന്യ ആക്സിഡന്റൽ, ലിക്വിഡ് ഡാമേജ് പ്രൊട്ടക്ഷൻ, സൗജന്യ MH1137 ടൈപ്പ്-സി വയർഡ് ഇയർബഡുകൾ എന്നിവ അ‌ടങ്ങിയിരിക്കുന്നു. K13 ടർബോയുടെ 99 രൂപയുടെ ഗിഫ്റ്റ് ബോക്സിൽ 6 മാസത്തെ സൗജന്യ ആക്സിഡന്റൽ, ലിക്വിഡ് ഡാമേജ് പ്രൊട്ടക്ഷൻ എന്നിവ ക്ലെയിം ചെയ്യാം.

More from GizBot

Best Mobiles in India

English summary
The Oppo K13 Turbo series, the only smartphone in India with an in-built cooling fan, will be launched in India on August 11. The series will feature two powerful smartphones, the Oppo K13 Turbo and the Oppo K13 Turbo Pro. The main feature of these Oppo phones is that they come with a powerful Rapid Cooling Engine.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X