ദേ ഒരു K ഫോൺ! ഓപ്പോ K13s ലോഞ്ച് ചെയ്തു, 32MP ഫ്രണ്ട് ക്യാമറ, 7000mAh ബാറ്ററി
ഓപ്പോ തങ്ങളുടെ K സീരീസിലേക്ക് ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി അവതരിപ്പിച്ചു. K13 സീരീസിൽ ഉൾപ്പെടുത്താവുന്ന പുതിയ ഓപ്പോ K13s 5ജി (OPPO K13s) ആണ് ചൈനയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ ഓപ്പോയ്ക്ക് K13 സീരീസിൽ നാല് മോഡലുകൾ ഉണ്ട്. അതിൽ K13, K13 ടർബോ, K13 ടർബോ പ്രോ, K13x എന്നിവയാണ് അടങ്ങുന്നത്. ഇതിൽ അടുത്തിടെ പുറത്തിറങ്ങിയ K13x 5ജിയുടേതിന് സമാനമായ ഫീച്ചറുകൾ പുതിയ K13s 5ജിയിൽ ഉണ്ട്. എന്നാൽ ചില കാര്യങ്ങളിൽ വ്യത്യാസവും ഉണ്ട്. പ്രധാനമായും പിൻഭാഗം ഡിസൈൻ വ്യത്യസ്തമാണ്. കൂടാതെ 5800mAh ബാറ്ററിയാണ് K13xൽ ഉണ്ടായിരുന്നത്.
പുതിയ ഓപ്പോ K13s 5ജി 80W ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററി സഹിതമാണ് ലോഞ്ച് ചെയ്യപ്പെട്ടിരിക്കുന്നത്. പൊടി, ജല പ്രതിരോധം എന്നിവയ്ക്കായി IP66 + IP68 + IP69 റേറ്റിങ് ഈ ഫോണിനുണ്ട്. 5,219 mm² വേപ്പർ ചേമ്പർ ഉൾപ്പെടെയുള്ള ഫീച്ചറുകളും ഇതിൽ ഉണ്ട്.

ഓപ്പോ K13s ഫീച്ചറുകൾ
120Hz റിഫ്രഷ് റേറ്റുള്ള 6.8-ഇഞ്ച് (2800 × 1280 പിക്സലുകൾ) FHD+ OLED ഡിസ്പ്ലേ, 1600 nits വരെ പീക്ക് ബ്രൈറ്റ്നസ്, 100% DCI-P3 കളർ ഗാമട്ട്, 2160Hz വരെ ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, AGC DT-സ്റ്റാർ D+ ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.
ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7 ജെൻ 3 (4nm) മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ ഫോണിന്റെ കരുത്ത്. അഡ്രിനോ 720 ജിപിയു സഹിതമാണ് ഇത് എത്തുന്നത്. 8GB / 12GB LPDDR4X റാം, 256GB UFS 3.1 സ്റ്റോറേജ് എന്നിവയും ഇതിൽ ഉണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 15.0ൽ ആണ് പ്രവർത്തനം.

ക്യാമറകളുടെ കാര്യമെടുത്താൽ, OV50D40 സെൻസറുള്ള 50MP മെയിൻ ക്യാമറ ( f/1.8 അപ്പേർച്ചർ, OIS), ഗാലക്സി കോർ 02M1B സെൻസറുള്ള 2MP ഡെപ്ത് ക്യാമറ ( f/2.4 അപ്പേർച്ചർ) എന്നിവ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി Galaxy Core 32E2 സെൻസറുള്ള 32MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും (f/2.4 അപ്പേർച്ചർ) ഉണ്ട്.
ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, മിലിട്ടറി ഗ്രേഡ് ഈട് (MIL-STD-810H), പൊടിയും വെള്ളവും പ്രതിരോധിക്കുന്ന IP66 + IP68 + IP69 റേറ്റിങ്സ്, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ എന്നിവയും ഓപ്പോ K13s 5ജിയിൽ ഉണ്ട്.
ഡ്യുവൽ സിം (നാനോ + നാനോ), 5G SA/ NSA, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.5GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS/ GLONASS/ Beidou, USB ടൈപ്പ്-C 2.0, NFC, 80W ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

വില
ഓപ്പോ K13s 5ജിയുടെ 8GB + 256GB അടിസ്ഥാന വേരിയന്റിന് 1499 യുവാൻ (ഏകദേശം 18,515 രൂപ) ആണ് വില. കൂടാതെ 12GB + 256GB വേരിയന്റും ലഭ്യമാണ്, ഇതിന് 1599 യുവാൻ (ഏകദേശം 19,750 രൂപ) ആണ് വില. 163.13×77.58×7.7mm (നീല) / 7.86mm (വെള്ള) വലിപ്പവും 195g (നീല) / 204g (വെള്ള) ഭാരവും ഈ ഫോണിന് ഉണ്ട്.


Click it and Unblock the Notifications








