ഓപ്പോ K13x 5G ഇന്ന് മുതൽ അങ്കം തുടങ്ങുന്നു; എതിരാളികൾ ഏറെയുണ്ടെങ്കിലും ഇത് കുറച്ച് സ്പെഷൽ ആണ്
ഇന്ത്യയിൽ കഴിഞ്ഞ ദിവസങ്ങളിലായി നിരവധി സ്മാർട്ട്ഫോണുകൾ ലോഞ്ച് ചെയ്യപ്പെട്ടു. അതിനാൽത്തന്നെ വിപണിയിൽ മത്സരം അൽപ്പം കടുപ്പമാണ്. എന്നാൽ മറ്റുള്ളവരിൽ നിന്ന് വേറിട്ട് നിൽക്കുന്നതിലൂടെ എപ്പോഴും ഒരു ശ്രദ്ധ പിടിച്ചുപറ്റാൻ എന്തിനും സാധിക്കും. സ്മാർട്ട്ഫോണുകളുടെ കാര്യവും അങ്ങനെ തന്നെ. പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ഓപ്പോ കഴിഞ്ഞ ആഴ്ച ബജറ്റ് സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായി ഒരു പുതിയ 5ജി ഫോൺ പുറത്തിറക്കുകയുണ്ടായി. ഓപ്പോയുടെ K സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോൺ എന്ന നിലയിൽ ഓപ്പോ K13x 5G (OPPO K13x 5G) ആണ് ലോഞ്ച് ചെയ്തത്.
ബജറ്റ് വിലയിൽ നിരവധി 5ജി സ്മാർട്ട്ഫോണുകൾ ഇതിനകം വിപണിയിലുണ്ട്. അതിൽ ചിലത് ഈ മാസം ഇറങ്ങിയതുമാണ്. എന്നാൽ ഇവയോടൊക്കെ മത്സരിക്കാൻ തക്ക ഫീച്ചറുകളുമായിട്ടാണ് ഓപ്പോ K13x 5G ഇന്ത്യയിൽ എത്തിയത്. ഇന്ന് മുതൽ (ജൂൺ 27 ഉച്ചയ്ക്ക് 12 മുതൽ) ഈ സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട്, ഓപ്പോ ഇന്ത്യ ഓൺലൈൻ സ്റ്റോർ എന്നിവ വഴി ഇന്ത്യയിൽ വിൽപ്പന ആരംഭിക്കുന്നു എന്നതാണ് ഏറ്റവും പുതിയ സന്തോഷവാർത്ത.

സ്ക്രീൻ നനഞ്ഞിരുന്നാലും ടച്ച്‌സ്‌ക്രീൻ പ്രവർത്തിപ്പിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന സ്പ്ലാഷ് ടച്ച് ടെക്നോളജി സെഗ്മെന്റിൽ ആദ്യമായി അവതരിപ്പിക്കുന്ന സ്മാർട്ട്ഫോൺ, മിലിട്ടറി ഗ്രേഡ് (MIL-STD-810H) സർട്ടിഫിക്കേഷൻ എന്നിവയൊക്കെ ഓപ്പോ K13x 5ജിയുടെ ആകർഷണങ്ങളാണ്. ബജറ്റ് വിലയിൽ ലഭ്യമാകുന്ന സ്മാർട്ട്ഫോൺ ആണെങ്കിലും ഇതിൽ മികച്ച ഈട് ഉറപ്പാക്കിയിരിക്കുന്നു എന്നത് ഉപയോക്താക്കൾക്ക് ഏറെ മുതൽക്കൂട്ടാകും.
വിലയും ലോഞ്ച് ഓഫറും
ഓപ്പോ K13x 5ജിയുടെ 4GB + 128GB മോഡലിന് 11,999 രൂപയും 6GB + 128GB മോഡലിന് 12,999 രൂപയും 8GB + 256GB മോഡലിന് 14,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭിക്കുന്നതിനാൽ അടിസ്ഥാന മോഡൽ 10999 രൂപ വിലയിൽ വാങ്ങാനാകും. കൂടാതെ 3 മാസ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുമുണ്ട്.

കുറഞ്ഞ വിലയിൽ 5ജി ഫോൺ വാങ്ങുന്ന ആളുകളിൽ ഭൂരിഭാഗം പേരും അതിന് എന്തെങ്കിലും തകർച്ച നേരിട്ടാൽ മാനസികമായി തകർന്നുപോകുന്നവരാകും. കാരണം വളരെ കഷ്ടപ്പെട്ടാകും ആ ഫോൺ വാങ്ങാൻ പണം കണ്ടെത്തിയിട്ടുണ്ടാകുക. അങ്ങനെ വാങ്ങുന്ന ഫോൺ അബദ്ധത്തിൽ കൈയിൽ നിന്ന് താഴെ തറയിയോ വെള്ളത്തിലോ ഒക്കെ വീണ് തകരാറുണ്ടാകുക എന്നത് ഉപയോക്താവിന് സഹിക്കാനാകില്ല.
വിലകൂടിയ ഫോണുകളിലും മറ്റും മികച്ച ഈട് പലപ്പോഴും കമ്പനികൾ സജ്ജീകരിക്കാറുണ്ട്. ഇവിടെ വിലക്കുറഞ്ഞ 5ജി ഫോണിലേക്കും ആ കരുതൽ കൊണ്ടുവരുന്നു എന്നതാണ് ഓപ്പോയുടെ മിടുക്ക്. കഠിനമായ ചൂട്, ഈർപ്പം, ഷോക്ക് പ്രതിരോധം എന്നിവയുൾപ്പെടെ ഏറ്റവും കഠിനമായ പരിതസ്ഥിതികളിലും സാഹചര്യങ്ങളിലും തകരാറുണ്ടാകില്ല എന്ന് പരീക്ഷിച്ച് ഉറപ്പിച്ചാണ് ഓപ്പോ K13x 5ജി എത്തിയിരിക്കുന്നത്.
MIL-STD-810H സർട്ടിഫിക്കേഷന് പുറമേ IP65 റേറ്റിങ് അടക്കം ഇതിൽ ഉണ്ട്. ഡിസ്പ്ലേ സുരക്ഷയ്ക്കായി പാണ്ട ഗ്ലാസ് പ്രൊട്ടക്ഷൻ സജ്ജീകരിച്ചിരിക്കുന്നു. മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്. 120Hz റിഫ്രഷ് റേറ്റ്, 1000 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ സഹിതം 6.67 ഇഞ്ച് (1604 x 720 പിക്സലുകൾ) HD+ സ്ക്രീൻ ആണ് ഇതിലുള്ളത്.

ഓപ്പോ K13x 5ജിയുടെ മറ്റ് പ്രധാന ഫീച്ചറുകൾ: ARM Mali-G57 MC2@1072MHz ജിപിയു, 4GB / 6GB / 8GB LPDDR4X റാം, 8GB വരെ വെർച്വൽ റാം എക്സ്പാൻഷൻ സൗകര്യം, 128GB/ 256GB UFS 2.2 സ്റ്റോറേജ് ഓപ്ഷനുകൾ, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ.
ഡ്യുവൽ റിയർ ക്യാമറ (OV50D സെൻസറുള്ള 50MP മെയിൻ ക്യാമറ+, 2MP പോർട്രെയിറ്റ് സെൻസർ), LED ഫ്ലാഷ്, 8MP ഫ്രണ്ട് ക്യാമറ, ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള കളർ ഒഎസ് 15 (2 OS അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും), ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി).
5G NA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS + GLONASS, USB ടൈപ്പ്-C, 45W SuperVOOC ഫാസ്റ്റ് ചാർജിങ് പിന്തുണയോടെ 6000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 165.71×76.24×7.99mm വലിപ്പവും 194 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്. മിഡ്‌നൈറ്റ് വയലറ്റ്, സൺസെറ്റ് പീച്ച് എന്നീ കളർ ഓപ്ഷനുകളിൽ ലഭ്യമാണ്.


Click it and Unblock the Notifications








