Home
Mobile

മിലിട്ടറി ഗ്രേഡ് കരുത്തുമായി ഓപ്പോ K13x 5G ഇന്ത്യയിൽ; വെറും 10999 രൂപയ്ക്ക് വാങ്ങാം

ബജറ്റ് 5ജി സ്മാർട്ട്ഫോൺ തേടുന്നവർക്കായി ഓപ്പോ ഒരു കരുത്തൻ സ്മാർട്ട്ഫോണിനെക്കൂടി കളത്തിൽ ഇറക്കിയിരിക്കുന്നു. ഓപ്പോയുടെ K സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോണായി ഓപ്പോ K13x 5G (OPPO K13x 5G) ആണ് ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്. രണ്ട് ദിവസം മുൻപ് ഓപ്പോ തങ്ങളുടെ A സീരീസിലേക്കുള്ള ഏറ്റവും പുതിയ സ്മാർട്ട്ഫോണായി ഓപ്പോ A5 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തിരുന്നു. എന്നാൽ ഇതിനെക്കാൾ കുറഞ്ഞ വിലയിൽ വാങ്ങാൻ സാധിക്കുന്ന സ്മാർട്ട്ഫോൺ ആണ് പുതിയ K13x 5G. മികച്ച ഈട് ആണ് ഈ ഫോണിന്റെ പ്രത്യേകതയായി എടുത്തുകാട്ടപ്പെടുന്നത്.

മിലിട്ടറി ഗ്രേഡ് (MIL-STD-810H) സർട്ടിഫിക്കേഷൻ സഹിതമാണ് ഈ ബജറ്റ് ഫോൺ പോലും എത്തുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. കുറഞ്ഞ വിലയിലുള്ള സ്മാർട്ട്ഫോൺ പോലും ഏറ്റവും മികച്ച ഈട് വാഗ്ദാനം ചെയ്യുന്നു എന്നത് ശ്രദ്ധിക്കപ്പെടും എന്ന് ഓപ്പോ പ്രതീക്ഷിക്കുന്നുണ്ടാകാം. കഠിനമായ ചൂട്, ഈർപ്പം, ഷോക്ക് പ്രതിരോധം എന്നിവയുൾപ്പെടെ ഏറ്റവും കഠിനമായ പരിതസ്ഥിതികളിലും സാഹചര്യങ്ങളിലും തകരാറുണ്ടാകില്ല എന്ന് പരീക്ഷിച്ച് ഉറപ്പിച്ചാണ് ഇത് എത്തിയിരിക്കുന്നത്.

മിലിട്ടറി ഗ്രേഡ് കരുത്തുമായി ഓപ്പോ K13x 5G ഇന്ത്യയിൽ

പൊടി, ജല പ്രതിരോധം എന്നിവയ്‌ക്കായി ഇതിൽ IP65 റേറ്റിങ് അ‌ടക്കം ഉണ്ട് എന്നതും പ്രതീക്ഷകളുടെ ബലം കൂട്ടുന്നുണ്ട്. നനഞ്ഞ കൈകളുപയോഗിച്ചാലും സ്‌ക്രീൻ നനഞ്ഞിരുന്നാലും ടച്ച്‌സ്‌ക്രീൻ പ്രവർത്തിപ്പിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന സ്പ്ലാഷ് ടച്ച് ടെക്നോളജി സെഗ്മെന്റിൽ ആദ്യമായി അ‌വതരിപ്പിക്കുന്ന സ്മാർട്ട്ഫോൺ ആണ് ഇത് എന്ന് ഓപ്പോ പറയുന്നു.

ഓപ്പോ K13x 5ജിയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.67 ഇഞ്ച് (1604 x 720 പിക്സലുകൾ) HD+ സ്ക്രീൻ, 1000 nits വരെ പീക്ക് ബ്രൈറ്റ്നസ്, പാണ്ട ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്.

ARM Mali-G57 MC2@1072MHz ജിപിയു, 4GB / 6GB / 8GB LPDDR4X റാം, 8GB വരെ വെർച്വൽ റാം എക്സ്പാൻഷൻ സൗകര്യം, 128GB / 256GB UFS 2.2 സ്റ്റോറേജ് ഓപ്ഷനുകൾ, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഈ ഓപ്പോ 5ജി ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.

OV50D സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.88 അപ്പർച്ചർ), 2MP പോർട്രെയിറ്റ് സെൻസർ, SC201ACS/GC02M1B സെൻസർ( f/2.4 അപ്പർച്ചർ), LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്നതാണ് ഇതിലെ റിയർ ക്യാമറ സജ്ജീകരണം. ഇതിന് 1080p വരെ 60 fps വീഡിയോ റെക്കോർഡിംഗ് പിന്തുണയുമുണ്ട്.

സെൽഫിക്കും മറ്റുമായി f/2.05 അപ്പേർച്ചറുള്ള 8MP ഫ്രണ്ട് ക്യാമറയും GC08A8 സെൻസർ, 1080p വരെ 30fps വീഡിയോ റെക്കോർഡിംഗ് പിന്തുണ എന്നിവ സഹിതം ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള കളർ ഒഎസ് 15ൽ ആണ് ഈ ഫോൺ എത്തുന്നത്. 2 OS അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഓപ്പോ ഈ ഫോണിന് വാഗ്ദാനം ചെയ്യുന്നുണ്ട്.

മിലിട്ടറി ഗ്രേഡ് കരുത്തുമായി ഓപ്പോ K13x 5G ഇന്ത്യയിൽ

സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD-810H), IP65 റേറ്റിങ്, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G NA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS + GLONASS, USB ടൈപ്പ്-C എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

165.71×76.24×7.99mm വലിപ്പവും 194 ഗ്രാം ഭാരവുമാണ് ഈ ഫോണിനുള്ളത്. സുഗമവും സുഖകരവുമായ ഗ്രിപ്പിനായി പിൻഭാഗത്തും ഫ്രെയിമിനു ചുറ്റും മാറ്റ് ഫിനിഷുമുണ്ട്. 45W SuperVOOC ഫാസ്റ്റ് ചാർജിങ് പിന്തുണയോടെ 6000mAh ബാറ്ററിയാണ് ഓപ്പോ K13x 5ജിയിൽ ഉള്ളത്. മിഡ്‌നൈറ്റ് വയലറ്റ്, സൺസെറ്റ് പീച്ച് എന്നീ കളർ ഓപ്ഷനുകളിലാണ് ഇത് വാങ്ങാൻ ലഭ്യമാകുക.

മിലിട്ടറി ഗ്രേഡ് കരുത്തുമായി ഓപ്പോ K13x 5G ഇന്ത്യയിൽ

ഓപ്പോ K13x 5ജിയുടെ 4GB + 128GB മോഡലിന് 11,999 രൂപയും 6GB + 128GB മോഡലിന് 12,999 രൂപയും 8GB + 256GB മോഡലിന് 14,999 രൂപയുമാണ് വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭിക്കും.

ലോഞ്ച് ഓഫർ പ്രയോജനപ്പെടുത്തിയാൽ അ‌ടിസ്ഥാന മോഡൽ 10999 രൂപ വിലയിൽ തുടക്കത്തിൽ വാങ്ങാനാകും. കൂടാതെ 3 മാസ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുമുണ്ട്. ജൂൺ 27 ന് ഉച്ചയ്ക്ക് 12 മണി മുതൽ ആണ് വിൽപ്പന ആരംഭിക്കുക. ഫ്ലിപ്പ്കാർട്ട്, ഓപ്പോ ഇന്ത്യ ഓൺലൈൻ സ്റ്റോർ എന്നിവ വഴി ഇത് വാങ്ങാനാകും.

Best Mobiles in India

English summary
Oppo K13x 5G has been launched in India. Its 4GB + 128GB model is priced at Rs 11,999, 6GB + 128GB model is priced at Rs 12,999, and 8GB + 256GB model is priced at Rs 14,999. However, as part of the launch offer, you will get a bank discount of Rs 1000. So, the base model can be purchased at an initial price of Rs 10,999. The sale will start from 12 noon on June 27.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X