ഫ്രഷ് 5G ഫോൺ, ഡിസ്കൗണ്ട് ഉൾപ്പെടെ അതുപോലെ തന്നെ ഇപ്പോഴുമുണ്ട്! ബജറ്റ് വിലയിലെ കേമൻ ഓപ്പോ ഫോൺ
സാംസങ് ഉൾപ്പെടെ പ്രമുഖ ബ്രാൻഡുകളെല്ലാം 10000 രൂപയിൽ താഴെ വിലയിൽ 5ജി ഫോണുകൾ ലഭ്യമാക്കിയിട്ടുണ്ട്. അതിൽ ഓപ്പോ ആരാധകരെ സംബന്ധിച്ചിടത്തോളം ഇപ്പോൾ ബജറ്റ് വിലയിൽ വാങ്ങാൻ ഏറ്റവും അനുയോജ്യമായ ഓപ്ഷൻ ഈ വർഷം ജൂണിൽ ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ട ഓപ്പോ K13x 5G (OPPO K13x 5G) ആണ്. സാധാരണയായി ലോഞ്ച് ഓഫറുകൾ ആദ്യ ഒരാഴ്ചക്കാലയളവിലേക്ക് ആണ് ലഭ്യമാകുക. അതിന് ശേഷം യഥാർഥ വിലയിലാണ് പലപ്പോഴും വിൽക്കുക. എന്നാലിവിടെ ഈ പുതുപുത്തൻ ഓപ്പോ ഫോൺ ഇപ്പോഴും ലോഞ്ച് ഓഫറിന് സമാനമായ ഡിസ്കൗണ്ടുകളുമായി വിൽപ്പന തുടരുകയാണ്.
മറ്റ് കമ്പനികൾ ബജറ്റ് വിലയിൽ 5ജി ഫോണുകൾ അവതരിപ്പിക്കുമ്പോഴും അതിൽ ഈടിന് അത്ര പ്രാധാന്യം പലപ്പോഴും ലഭിക്കാറില്ല. എന്നാലിവിടെ മികച്ച ഈട് ആണ് ഓപ്പോ K13x 5G ഫോണിന്റെ പ്രത്യേകതയായി എടുത്തുകാട്ടപ്പെടുന്നത്. മിലിട്ടറി ഗ്രേഡ് (MIL-STD-810H) സർട്ടിഫിക്കേഷൻ സഹിതമാണ് ഈ ബജറ്റ് ഫോൺ എത്തുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്.

ഓപ്പോ K13x 5ജിയുടെ 4GB + 128GB മോഡലിന് 11,999 രൂപയും 6GB + 128GB മോഡലിന് 12,999 രൂപയും 8GB + 256GB മോഡലിന് 14,999 രൂപയുമാണ് യഥാർഥ വില. എന്നാൽ ലോഞ്ച് സമയത്ത് 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് ഇതിന് ലഭിച്ചിരുന്നു. ഇപ്പോൾ വിൽപ്പന ആരംഭിച്ച് ഒരു മാസത്തിനിപ്പുറവും ഇതിന് 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്.
അതിനാൽ ഓപ്പോ K13x 5ജിയുടെ 4GB + 128GB മോഡൽ 10,999 രൂപ വിലയിൽ വാങ്ങാം. വേരിയന്റ് മാറുന്നതിന് അനുസരിച്ച് ബാങ്ക് ഡിസ്കൗണ്ടിലും വ്യത്യാസമുണ്ട്. 8GB + 256GB ടോപ് വേരിയന്റിന് 1750 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് ആണ് ഓപ്പോയുടെ ഔദ്യോഗിക വെബ്സൈറ്റിൽ വാഗ്ദാനം ചെയ്യുന്നത്.

ഓപ്പോ ഇന്ത്യ ഓൺലൈൻ സ്റ്റോറിന് പുറമേ ഫ്ലിപ്പ്കാർട്ട് വഴിയും ഈ ഫോൺ വാങ്ങാൻ ലഭ്യമാണ്. 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.67 ഇഞ്ച് (1604 x 720 പിക്സലുകൾ) HD+ സ്ക്രീൻ ആണ് ഇതിലുള്ളത്. ഈ സ്ക്രീൻ 1000 nits വരെ പീക്ക് ബ്രൈറ്റ്നസ്, പാണ്ട ഗ്ലാസ് പ്രൊട്ടക്ഷൻ എന്നീ ഫീച്ചറുകളോടെ എത്തിയിരിക്കുന്നു.
ARM Mali-G57 MC2@1072MHz ജിപിയു സഹിതം മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ ആണ് ഈ ഫോണിന് കരുത്ത് പകരുന്നത്. LPDDR4X റാം, 8GB വരെ വെർച്വൽ റാം, UFS 2.2 സ്റ്റോറേജ് ഓപ്ഷനുകൾ, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയുമുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 15ൽ ആണ് പ്രവർത്തനം (2 OS അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും).
OV50D സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.88 അപ്പർച്ചർ), 2MP പോർട്രെയിറ്റ് സെൻസർ, SC201ACS/GC02M1B സെൻസർ( f/2.4 അപ്പർച്ചർ), LED ഫ്ലാഷ് എന്നിവ അടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും f/2.05 അപ്പേർച്ചറുള്ള 8MP ഫ്രണ്ട് ക്യാമറയും GC08A8 സെൻസർ, 1080p വരെ 30fps വീഡിയോ റെക്കോർഡിംഗ് പിന്തുണ എന്നിവ സഹിതം ഇതിലുണ്ട്.

45W SuperVOOC ഫാസ്റ്റ് ചാർജിങ് പിന്തുണയോടെ 6000mAh ബാറ്ററി, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD-810H), IP65 റേറ്റിങ്, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G NA/NSA, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








