Home
Mobile

ഞഞ്ഞാ പിഞ്ഞാ വേരിയന്റൊന്നും വേണ്ട, നേരേ ടോപ്! മിലിട്ടറി ഗ്രേഡ് കരുത്തുള്ള ഈ ഓപ്പോ മോഡലിന് ഡിസ്കൗണ്ട്

ഓപ്പോ തങ്ങളുടെ K സീരീസിൽ പുതിയൊരു ബജറ്റ് 5ജി ഫോൺ അ‌വതരിപ്പിക്കാൻ തയാറെടുത്തിരിക്കുകയാണ്, കഴിഞ്ഞ വർഷത്തെ ഓപ്പോ K13x (OPPO K14x) 5ജിയുടെ പിൻഗാമിയായി പുതിയ ഓപ്പോ K14x (OPPO K14x) 5ജി ആണ് ഇന്ത്യയിലേക്ക് എത്താൻ പോകുന്നത്. ഫെബ്രുവരി 10ന് ഈ പുതിയ മോഡൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിട്ടുണ്ട്. ഏകദേശം 15000 രൂപയോട് അ‌ടുത്ത വിലയിലാകും ഇതിന്റെ അ‌ടിസ്ഥാന മോഡൽ അ‌വതരിപ്പിക്കപ്പെടുക എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ മുൻ മോഡലിനെ അ‌പേക്ഷിച്ച് K14x 5ജിയുടെ വളരെ കുറഞ്ഞ വേരിയന്റാകും 15000 രൂപയോട് അ‌ടുത്ത വിലയിൽ എത്തുക.

കാരണം സ്മാർട്ട്ഫോണുകൾക്ക്​ പൊതുവിൽ ഇപ്പോൾ വില കൂടിയിട്ടുണ്ട്. മുൻ മോഡലിന്റെ അ‌തേ വിലയിൽ പുതിയ മോഡലുകൾ എത്തുന്ന രീതി ഇപ്പോൾ കുറവാണ്. ഓപ്പോ K14x 5ജിയുടെ മുൻഗാമിയായ ഓപ്പോ K13x 5ജിയുടെ 4GB + 128GB മോഡലിന് 11,999 രൂപയും 6GB + 128GB മോഡലിന് 12,999 രൂപയും 8GB + 256GB മോഡലിന് 14,999 രൂപയുമായിരുന്നു ലോഞ്ച് വില.

മിലിട്ടറി ഗ്രേഡ് കരുത്തുള്ള ഈ ഓപ്പോ മോഡലിന് ഡിസ്കൗണ്ട്

സ്മാർട്ട്ഫോൺ വില വർധന ഓപ്പോയുടെ K13x 5ജിയെയും ബാധിച്ചിട്ടുണ്ട്. നിലവിൽ ഇതിന്റെ വേരിയന്റുകൾ യഥാക്രമം 12499 രൂപ, 13999 രൂപ, 15999 രൂപ എന്നീ വിലകളിലാണ് ലഭ്യമാകുക. അ‌തായത് പുതിയ മോഡൽ എത്താറായിട്ടും ലോഞ്ച് വിലയെക്കാൾ കൂടിയ വില ഈ മോഡലിന് നൽകണം. വിപണിയിൽ ഈ ഓപ്പോ മോഡലിനുള്ള ഡിമാൻഡും ഈ വിലയ്ക്ക് ഒരു കാരണമാണ്.

സ്മാർട്ട്ഫോൺ വില വർധനയുടെ പശ്ചാത്തലത്തിൽ, ഓപ്പോ K14x 5ജി 15000 രൂപ വിലയിൽ എത്തിയാലും അ‌ത് വളരെ കുറഞ്ഞ റാം+ സ്റ്റോറേജ് ശേഷിയുള്ള വേരിയന്റ് ആകാനാണ് സാധ്യത. വരാൻ പോകുന്ന K14x 5ജിയായാലും നിലവിൽ ലഭ്യമായിട്ടുള്ള K13x 5ജി ആയാലും വാങ്ങുന്നെങ്കിൽ ഞഞ്ഞാ പിഞ്ഞാ വേരിയന്റുകൾ പരിഗണിക്കാതെ ഡയറക്ടായി ടോപ് വേരിയന്റ് തന്നെ പരിഗണിക്കുന്നതാണ് ഏറ്റവും നല്ലത്.

മിലിട്ടറി ഗ്രേഡ് കരുത്തുള്ള ഈ ഓപ്പോ മോഡലിന് ഡിസ്കൗണ്ട്

ഓപ്പോയുടെ K13x 5ജിയുടെ ടോപ് വേരിയന്റിന് നിലവിൽ 15999 രൂപയാണ് വില. ഔദ്യോഗിക വെബ്​സൈറ്റിൽ ഇതിന് 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്, അ‌തിനാൽ 14999 രൂപ വിലയിൽ വാങ്ങാനാകും. കുറച്ചുകൂടി മികച്ച ഡിസ്കൗണ്ടിൽ ഈ ടോപ് വേരിയന്റ് ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാണ്.

15999 രൂപ തന്നെയാണ് ഓപ്പോ K13x 5ജി ടോപ് വേരിയന്റിന് ഫ്ലിപ്പ്കാർട്ടിലും വില, എന്നാൽ 1750 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായതിനാൽ 14249 രൂപ വിലയിൽ ഇത് ഫ്ലിപ്പ്കാർട്ടിൽ നിന്ന് വാങ്ങാനാകും. താൽപര്യമുള്ളവർക്ക് ഈ ഡീൽ പരിഗണിക്കാം. അ‌ല്ലെങ്കിൽ പുതിയ മോഡലിന്റെ വരവിനായി കാത്തിരിക്കാം.

മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ ആണ് ഓപ്പോ K13x 5ജിയുടെ കരുത്ത്. OV50D സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.88 അപ്പർച്ചർ), 2MP പോർട്രെയിറ്റ് സെൻസർ, SC201ACS/GC02M1B സെൻസർ( f/2.4 അപ്പർച്ചർ), LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും f/2.05 അപ്പേർച്ചറുള്ള 8MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.

മിലിട്ടറി ഗ്രേഡ് കരുത്തുള്ള ഈ ഓപ്പോ മോഡലിന് ഡിസ്കൗണ്ട്

ARM Mali-G57 MC2@1072MHz ജിപിയു, LPDDR4X റാം, 8GB വരെ വെർച്വൽ റാം, UFS 2.2 സ്റ്റോറേജ്, 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.67 ഇഞ്ച് (1604 x 720 പിക്സലുകൾ) HD+ സ്ക്രീൻ, പാണ്ട ഗ്ലാസ് പ്രൊട്ടക്ഷൻ, സൈഡ്- മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ എന്നിവയും ഇതിലുണ്ട്.

45W SuperVOOC ഫാസ്റ്റ് ചാർജിങ് പിന്തുണയോടെ 6000mAh ബാറ്ററി, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD-810H), IP65 റേറ്റിങ്, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G NA/NSA, ഡ്യുവൽ 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള കളർ ഒഎസ് 15ൽ ആണ് ഈ ഫോൺ എത്തുന്നത്. 2 OS അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.

More from GizBot

Best Mobiles in India

English summary
The Oppo K13x 5G top variant is now available on Flipkart with a bank discount. Currently, its variants are priced at Rs 12,499, Rs 13,999, and Rs 15,999 respectively. The Oppo K13x 5G top variant is priced at Rs 15,999 on Flipkart, but with a bank discount of Rs 1,750, it can be purchased from Flipkart for Rs 14,249.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X