Home
Mobile

മിലിട്ടറി ഗ്രേഡ് കരുത്തുള്ള ഓപ്പോ K13x 5G ഡിസ്കൗണ്ട് വിലയിൽ കിട്ടും; വാങ്ങാൻ 10000 രൂപ തികച്ച് വേണ്ട!

മികച്ച ഈടുള്ള ഒരു സ്മാർട്ട്ഫോൺ ബജറ്റ് വിലയിൽ ആഗ്രഹിച്ച ഉപയോക്താക്കളെ ലക്ഷ്യമിട്ട് പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ഓപ്പോ ഈ വർഷം ജൂണിൽ അ‌വതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് ഓപ്പോ K13x 5G (OPPO K13x 5G). ജൂൺ എന്നുകേട്ടാൽ അ‌തോടൊപ്പം തന്നെ നമ്മൾ മഴയെക്കുറിച്ചും ഓർത്ത് പോകാറുണ്ട്, ഒരു മഴക്കാലത്ത് ഇന്ത്യയിലേക്ക് എത്തിയ ഓപ്പോ K13x 5G മികച്ച ജല പ്രതിരോധ ശേഷി ഉൾപ്പെടെയുള്ള ഫീച്ചറുകളുമായാണ് അ‌വതരിച്ചത്. പൊടി, ജല പ്രതിരോധം എന്നിവയ്‌ക്കായി ഇതിൽ IP65 റേറ്റിങ് ഉണ്ട്.

നനഞ്ഞ കൈകളുപയോഗിച്ചാലും സ്‌ക്രീൻ നനഞ്ഞിരുന്നാലും ടച്ച്‌സ്‌ക്രീൻ പ്രവർത്തിപ്പിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന സ്പ്ലാഷ് ടച്ച് ടെക്നോളജി സെഗ്മെന്റിൽ ആദ്യമായി അ‌വതരിപ്പിച്ച സ്മാർട്ട്ഫോൺ എന്ന പ്രത്യേകതയും ഈ ബജറ്റ് ഓപ്പോ 5ജി ഫോണിനുണ്ട്. മിലിട്ടറി ഗ്രേഡ് (MIL-STD-810H) സർട്ടിഫിക്കേഷനുള്ള K13x 5G കഠിനമായ ചൂട്, ഈർപ്പം, ഷോക്ക് പ്രതിരോധം എന്നിവയുൾപ്പെടെ ഏറ്റവും കഠിനമായ പരിതസ്ഥിതികളിലും സാഹചര്യങ്ങളിലും തകരാറുണ്ടാകില്ല എന്ന് പരീക്ഷിച്ച് ഉറപ്പിച്ച് അ‌വതരിപ്പിക്കപ്പെട്ട ഫോണാണ്.

മിലിട്ടറി ഗ്രേഡ് കരുത്തുള്ള ഓപ്പോ K13x 5G ഡിസ്കൗണ്ട് വിലയിൽ കിട്ടും

ബജറ്റ് വിലയിൽ നിന്നുകൊണ്ട് ഇത്രമികച്ച ഈട് അ‌വതരിപ്പിച്ച ഈ ഓപ്പോ ഫോൺ ഇപ്പോൾ 10000 രൂപയിൽ താഴെ വിലയിൽ വാങ്ങാൻ ലഭ്യമാണ്. ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് ഓപ്പോ K13x 5ജിയുടെ 4GB + 128GB മോഡലിന് 11,999 രൂപയും 6GB + 128GB മോഡലിന് 12,999 രൂപയും 8GB + 256GB മോഡലിന് 14,999 രൂപയുമായിരുന്നു വില.

ഇപ്പോൾ ഓപ്പോ വെബ്​സൈറ്റിൽ ഓപ്പോ K13x 5ജിയുടെ അ‌ടിസ്ഥാന മോഡൽ 11999 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. അ‌തിനാൽ 9999 രൂപ പ്രാരംഭ വിലയിൽ ഇത് സ്വന്തമാക്കാൻ സാധിക്കുന്നു. ഓപ്പോ വെബ്​സൈറ്റിന് പുറമേ ഫ്ലിപ്പ്കാർട്ടിലും ഈ സ്മാർട്ട്ഫോൺ വാങ്ങാൻ ലഭ്യമാണ്.

മിലിട്ടറി ഗ്രേഡ് കരുത്തുള്ള ഓപ്പോ K13x 5G ഡിസ്കൗണ്ട് വിലയിൽ കിട്ടും

11,999 രൂപ വിലയിൽ തന്നെയാണ് ഫ്ലിപ്പ്കാർട്ടും ഓപ്പോ K13x 5ജി ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇപ്പോൾ നടക്കുന്ന ബിഗ് ബാങ് ദിവാലി സെയിലിന്റെ ഭാഗമായി ഫ്ലിപ്പ്കാർട്ടിൽ നിന്നും 2000 രൂപ ഡിസ്കൗണ്ടിന് ശേഷം 9999 രൂപ പ്രാരംഭ വിലയിൽ ഈ ഫോൺ സ്വന്തമാക്കാനാകും.

പ്രധാന ഫീച്ചറുകൾ

മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്. 6.67 ഇഞ്ച് (1604 x 720 പിക്സലുകൾ) HD+ സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 1000 nits വരെ പീക്ക് ബ്രൈറ്റ്നസ്, പാണ്ട ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

OV50D സെൻസറുള്ള 50MP മെയിൻ ക്യാമറ, 2MP പോർട്രെയിറ്റ് സെൻസർ, എന്നിവ അ‌ടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും GC08A8 സെൻസർ, 1080p വരെ 30fps വീഡിയോ റെക്കോർഡിംഗ് പിന്തുണ സഹിതം 8MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. ARM Mali-G57 MC2@1072MHz ജിപിയു, 4GB/ 6GB/ 8GB LPDDR4X റാം, 8GB വരെ വെർച്വൽ റാം, 128GB / 256GB UFS 2.2 സ്റ്റോറേജ് ഓപ്ഷനുകൾ എന്നിവയും ഇതിലുണ്ട്.

മിലിട്ടറി ഗ്രേഡ് കരുത്തുള്ള ഓപ്പോ K13x 5G ഡിസ്കൗണ്ട് വിലയിൽ കിട്ടും

ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള കളർ ഒഎസ് 15ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. 2 OS അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഓപ്പോ ഈ ഫോണിന് വാഗ്ദാനം ചെയ്യുന്നുണ്ട്. മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD-810H), IP65 റേറ്റിങ്, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ എന്നിവയും ഇതിലുണ്ട്.

ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G NA/NSA, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C, 45W SuperVOOC ഫാസ്റ്റ് ചാർജിങ് പിന്തുണയോടെ 6000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. മിഡ്‌നൈറ്റ് വയലറ്റ്, സൺസെറ്റ് പീച്ച് എന്നീ കളർ ഓപ്ഷനുകളിൽ ഈ ഫോൺ വാങ്ങാനാകും.

More from GizBot

Best Mobiles in India

English summary
The OPPO K13x 5G, which offers excellent durability, can now be purchased with a discount of Rs 2000. The 4GB + 128GB model of the Oppo K13x 5G was priced at Rs 11,999, the 6GB + 128GB model at Rs 12,999, and the 8GB + 256GB model at Rs 14,999. This phone is now listed on Flipkart and Oppo Store at a starting price of Rs 11,999. With a bank discount of Rs 2000, it can be purchased at a starting price of Rs 9,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X