Home
Mobile

കൈയ്യോടെ വാങ്ങുന്നോ! ബാങ്ക് ഡിസ്കൗണ്ടുമായി പുത്തൻ ഓപ്പോ K14 5ജി കളത്തിൽ

ആദ്യം നിശ്ചയിച്ച തിയതിയിൽ നിന്ന് ലോഞ്ച് മാറ്റി വച്ച ശേഷം അ‌പ്രതീക്ഷിതമായി രണ്ട് ദിവസം മുമ്പ് ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ട ഓപ്പോയുടെ K സീരീസിലെ ഏറ്റവും പുതിയ മോഡലായ ഓപ്പോ K14 5ജി (Oppo K14 5G) ഇന്ന് (മാർച്ച് 20ന് ഉച്ചയ്ക്ക് 12) മുതൽ ഇന്ത്യയിൽ വിൽപ്പന ആരംഭിക്കുന്നു. ഫ്ലിപ്കാർട്ട്, ഓപ്പോ ഇന്ത്യ ഓൺലൈൻ സ്റ്റോർ, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ​ഉപയോക്താക്കൾക്ക് ഈ ഫോൺ ലഭ്യമാണ്. 20000 രൂപയിൽ താഴെ ബജറ്റിൽ അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്ന ഈ ഓപ്പോ ഫോണിന് വിൽപ്പന ആരംഭിക്കുന്നതിനോട് അ‌നുബന്ധിച്ച് ആകർഷകമായ ലോഞ്ച് ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്.

മൂന്ന് വേരിയന്റുകളിൽ ഓപ്പോ K14 5ജി ഇന്ത്യയിൽ വാങ്ങാൻ ലഭ്യമാണ്. അ‌തിൽ 6GB +128GB അ‌ടിസ്ഥാന വേരിയന്റിന് 17,999 രൂപയും 6GB + 256GB വേരിയന്റിന് 19,999 രൂപയും, ടോപ്പ് എൻഡ് 8GB + 256GB വേരിയന്റിന് 21,999 രൂപയുമാണ് വില.

കൈയ്യോടെ വാങ്ങുന്നോ! ബാങ്ക് ഡിസ്കൗണ്ടുമായി ഓപ്പോ K14 5ജി കളത്തിൽ
Also Read

ലോഞ്ച് ഓഫറിന്റെ ഭാഗമായി HDFC ബാങ്ക്, ICICI ബാങ്ക്, SBI തുടങ്ങിയ തെരഞ്ഞെടുക്കപ്പെട്ട ബാങ്ക് കാർഡുകൾ ഉപയോഗിച്ചുള്ള പർച്ചേസുകൾക്ക് 1000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാൽ അ‌ടിസ്ഥാന മോഡൽ 16999 രൂപ വിലയിൽ വാങ്ങാനാകും. ഇത് കൂടാതെ 3 മാസം വരെ നോ-കോസ്റ്റ് EMI ഓപ്ഷനും ലഭ്യമാണ്.

പ്രിസം വൈറ്റ്, പ്രിസം വയലറ്റ്, ഐസി ബ്ലൂ കളർ ഓപ്ഷനുകളിലാണ് ഓപ്പോ K14 5ജി വാങ്ങാനാകുക. കഴിഞ്ഞ വർഷത്തെ ഓപ്പോ K13 5ജിയുടെ പിൻഗാമിയായിട്ടാണ് ഈ പുതിയ മോഡൽ എത്തിയിരിക്കുന്നത്. മുൻ മോഡലിനെ മറികടക്കുന്ന നിരവധി മികച്ച ഫീച്ചറുകൾ ഈ പുതിയ മോഡലിൽ ഉണ്ട്.

കൈയ്യോടെ വാങ്ങുന്നോ! ബാങ്ക് ഡിസ്കൗണ്ടുമായി ഓപ്പോ K14 5ജി കളത്തിൽ
Also Read

പ്രധാന ഫീച്ചറുകൾ

മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രൊസസർ ആണ് ഈ ഓപ്പോ ഫോണിന്റെ കരുത്ത്. 3900 എംഎം² വിസി കൂളിങ് ഇതിൽ ഉണ്ട്. 45W SuperVOOC ഫാസ്റ്റ് ചാർജിങ് പിന്തുണയോടെ 7000mAh ബാറ്ററിയാണ് K14 5ജിയിൽ ഓപ്പോ നൽകിയിരിക്കുന്നത്, ബോക്സിൽ ചാർജറും ലഭ്യമാണ്.

6.75-ഇഞ്ച് (1604 x 720 പിക്സലുകൾ) HD+ സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 1125 nits വരെ പീക്ക് ബ്രൈറ്റ്നസ്, ആം മാലി -G57 MC2@1072MHz ജിപിയു, 6GB / 8GB LPDDR4X റാം, 8 ജിബി വരെ വെർച്വൽ റാം, 128GB UFS 2.2 സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഇതിലുണ്ട്.

50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ), 2MP പോർട്രെയിറ്റ് സെൻസർ (f/2.4 അപ്പേർച്ചർ), LED ഫ്ലാഷ്, 1080p വരെ 60 fps വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. സെൽഫിക്കും മറ്റുമായി 8MP ഫ്രണ്ട് ക്യാമറയും (f/2.2 അപ്പേർച്ചർ) 1080p വരെ 30fps വീഡിയോ റെക്കോർഡിംഗ് സഹിതം ഇതിലുണ്ട്.

Also Read
കൈയ്യോടെ വാങ്ങുന്നോ! ബാങ്ക് ഡിസ്കൗണ്ടുമായി ഓപ്പോ K14 5ജി കളത്തിൽ

ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള കളർ OS 16-ൽ ആണ് പ്രവർത്തനം. സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G NA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS + GLONASS, USB ടൈപ്പ്-C എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

More from GizBot

Best Mobiles in India

English summary
Oppo K14 5G goes on sale in India starting today. The phone is available to customers via Flipkart, Oppo India online store, and offline stores. Its 6GB + 128GB base variant is priced at Rs 17,999, the 6GB + 256GB variant is priced at Rs 19,999, and the top-end 8GB + 256GB variant is priced at Rs 21,999. It can be purchased at a starting price of Rs 16,999 with launch offers.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X