Home
Mobile

എന്തൊരു വരവാണിത്! 7000mAh ബാറ്ററി സഹിതം ഓപ്പോ K14 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

ഓപ്പോ K സീരീസിൽ ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നു, പുതിയ ഓപ്പോ K14 സീരീസിലെ രണ്ടാമത്തെ മോഡലായി ഓപ്പോ K14 5ജി (OPPO K14 5G) ആണ് എത്തിയിരിക്കുന്നത്. ​ഈ സീരീസിലെ ആദ്യ മോഡലായി ഓപ്പോ K14x 5ജി അ‌ടുത്തിടെ ലോഞ്ച് ചെയ്തിരുന്നു. തികച്ചും അ‌പ്രതീക്ഷിതമായാണ് ഓപ്പോ K15 5ജി ഇപ്പോൾ കടന്നുവന്നിരിക്കുന്നത്. ഈ ഫോൺ മാർച്ച് 9ന് ലോഞ്ച് ചെയ്യുമെന്നാണ് കമ്പനി നേരത്തെ അ‌റിയിച്ചിരുന്നത്. എന്നാൽ പിന്നീട് ലോഞ്ച് തിയതി മാറ്റി, പുതിയ തിയതി അ‌റിയിച്ചിരുന്നുമില്ല. ഇതിനിടയിലാണ് ഇപ്പോൾ അ‌പ്രതീക്ഷിതമായി K14 5ജി ലോഞ്ച് ചെയ്തിരിക്കുന്നത്.

ഡൈമെൻസിറ്റി 6300 ചിപ്സെറ്റ് കരുത്തിലാണ് ഓപ്പോ K14 5ജി എത്തിയിരിക്കുന്നത്. ഇതിൽ 3900 എംഎം² വിസി കൂളിങ്, 8 ജിബി വരെ വെർച്വൽ റാം, 7000 എംഎഎച്ച് ബാറ്ററി ഉൾപ്പെടെയുള്ള ഫീച്ചറുകൾ ഉണ്ട്. ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഈ ഓപ്പോ ഫോണിലുള്ളത്.

7000mAh ബാറ്ററി സഹിതം ഓപ്പോ K14 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
Also Read

പൊടി, ജല പ്രതിരോധത്തിന് IP69 റേറ്റിങ് സഹിതമാണ് ഓപ്പോ K14 5ജി എത്തിയിരിക്കുന്നത്. 120Hz റിഫ്രഷ് റേറ്റുള്ള 6.75 ഇഞ്ച് HD+ ഡിസ്‌പ്ലേയും 1125 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസും ഫോണിനുണ്ട്. സുഗമവും സുഖകരവുമായ ഗ്രിപ്പിനായി പിന്നിലും ഫ്രെയിമിലും മാറ്റ് ഫിനിഷ് ഉള്ള ഡി​സൈൻ ആണ് നൽകിയിരിക്കുന്നത്.

പ്രധാന ഫീച്ചറുകൾ

6.75-ഇഞ്ച് (1604 x 720 പിക്സലുകൾ) HD+ സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 1125 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രൊസസർ ആണ് ഈ ഓപ്പോ ഫോണിന്റെ കരുത്ത്. ആം മാലി -G57 MC2@1072MHz ജിപിയുവും ഇതോടൊപ്പം നൽകിയിരിക്കുന്നു.

7000mAh ബാറ്ററി സഹിതം ഓപ്പോ K14 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
Also Read

6GB / 8GB LPDDR4X റാം, 8 ജിബി വരെ വെർച്വൽ റാം, 128GB UFS 2.2 സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള കളർ OS 16-ൽ ആണ് പ്രവർത്തനം.

ഓപ്പോ K14 5ജിയിലെ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണത്തിൽ, f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, f/2.4 അപ്പേർച്ചറുള്ള 2MP പോർട്രെയിറ്റ് സെൻസർ, LED ഫ്ലാഷ്, 1080p വരെ 60 fps വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്നു. സെൽഫിക്കും മറ്റുമായി f/2.2 അപ്പേർച്ചറുള്ള 8MP ഫ്രണ്ട് ക്യാമറയും 1080p വരെ 30fps വീഡിയോ റെക്കോർഡിംഗ് സഹിതം ഇതിലുണ്ട്.

സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, IP69 റേറ്റിങ്, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G NA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS + GLONASS, USB ടൈപ്പ്-C എന്നീ ഫീച്ചറുകളും ഓപ്പോ K14 5ജിയിലുണ്ട്.

Also Read
7000mAh ബാറ്ററി സഹിതം ഓപ്പോ K14 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

45W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററിയാണ് K14 5ജിയിൽ ഓപ്പോ നൽകിയിരിക്കുന്നത്, ബോക്സിൽ ചാർജറും ലഭ്യമാണ്. പ്രിസം വൈറ്റ്, പ്രിസം വയലറ്റ്, ഐസി ബ്ലൂ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ വാങ്ങാനാകുക. 166.61×78.51×8.61mm വലിപ്പവും 212 ഗ്രാം ഭാരവും ഇതിനുണ്ട്.

വിലയും ലഭ്യതയും

ഓപ്പോ K14 5ജിയുടെ 6GB+128GB വേരിയന്റിന് 17,999 രൂപയും 6GB+256GB വേരിയന്റിന് 19,999 രൂപയും, ടോപ്പ്-എൻഡ് 8GB+256GB വേരിയന്റിന് 21,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി HDFC ബാങ്ക്, ICICI ബാങ്ക്, SBI കാർഡുകൾ ഉപയോഗിച്ചുള്ള പർച്ചേസുകൾക്ക് 1500 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭ്യമാണ്.

3 മാസം വരെ നോ-കോസ്റ്റ് EMI ഓപ്ഷനും ഓപ്പോ K14 5ജി വാങ്ങാൻ ലഭ്യമാകും. മാർച്ച് 20 ന് ഉച്ചയ്ക്ക് 12 മണി മുതൽ ഇന്ത്യയിൽ ഇതിന്റെ വിൽപ്പന ആരംഭിക്കും. ഫ്ലിപ്കാർട്ട്, ഓപ്പോ ഇന്ത്യ ഓൺലൈൻ സ്റ്റോർ, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ​ഉപയോക്താക്കൾക്ക് ഈ ഫോൺ വാങ്ങാനാകും.

More from GizBot

Best Mobiles in India

English summary
Oppo K14 5G has been launched in India. It is priced at Rs 17,999 for the 6GB+128GB variant, Rs 19,999 for the 6GB+256GB variant, and Rs 21,999 for the top-end 8GB+256GB variant. There is an instant bank discount of Rs 1,500 as part of the launch offer. The sale will start on March 20. It can be purchased via Flipkart, Oppo India online store, and offline stores.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X