Home
Mobile

ഓപ്പോയുടെ പുത്തൻ K ഫോൺ! ഓപ്പോ K14 5G മാർച്ച് 9ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും

ഓപ്പോ തങ്ങളുടെ K സീരീസിലെ അ‌ടുത്ത സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ പോകുന്നു. കഴിഞ്ഞ വർഷത്തെ ഓപ്പോ K13 5ജിയുടെ പിൻഗാമിയായി പുതിയ ഓപ്പോ K14 5ജി (OPPO K14 5G) മാർച്ച് 9ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. "എൻഡ്യൂറൻസ് പവർഹൗസ്" എന്ന വിശേഷണവുമായി ഓപ്പോ അ‌വതരിപ്പിക്കുന്ന ഈ സ്മാർട്ട്ഫോണിന്റെ മുഖ്യ ആകർഷണം മികച്ച ബാറ്ററി ലൈഫാണ് എന്ന് ടീസറിൽ കമ്പനി വ്യക്തമാക്കിയിരിക്കുന്നു. 45W ഫാസ്റ്റ് ചാർജിങ് പിന്തുണയോടെ 7000mAh ബാറ്ററിയാണ് ഈ സ്മാർട്ട്‌ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്.

ഓപ്പോ പുറത്തുവിട്ടിരിക്കുന്ന K14 5ജിയുടെ ഔദ്യോഗി ടീസറിൽ ദീർഘചതുരാകൃതിയിലുള്ള മൊഡ്യൂളിൽ സ്ഥാപിച്ചിരിക്കുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമുള്ള ഒരു സ്മാർട്ട്ഫോൺ ആണ് കാണുന്നത്. റിയർ പാനലിന്റെ താഴത്തെ പകുതിയിൽ ഒരു പ്രത്യേക ജ്യാമിതീയ, ടെക്സ്ചർ ചെയ്ത പാറ്റേൺ ഉണ്ട്, ഇത് ഒരു സവിശേഷ വിഷ്വൽ പ്രൊഫൈൽ ഈ ഫോണിന് നൽകുന്നു.

ഓപ്പോയുടെ പുത്തൻ K ഫോൺ! ഓപ്പോ K14 5G മാർച്ച് 9ന് ഇന്ത്യയിൽ

ക്ലാസിക് ​വൈറ്റ്, കടും പർപ്പിൾ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാണ് ഓപ്പോ K14 5ജി എത്തുന്നത് എന്നാണ് ടീസറിൽ നിന്ന് മനസിലാക്കാനാകുന്നത്. മുൻ മോഡലിനെ അ‌പേക്ഷിച്ച് കൂടുതൽ കരുത്തോടെയാണ് K14 5ജി എത്തുക. K13 5ജിയിൽ സ്‌നാപ്ഡ്രാഗൺ 6 Gen 4 ചിപ്സെറ്റാണ് ഉണ്ടായിരുന്നത്, എന്നാൽ പുതിയ മോഡലിൽ സ്നാപ്ഡ്രാഗൺ 7s ജെൻ 4 ചിപ്സെറ്റാണ് ഉണ്ടാകുക എന്നാണ് സൂചന.

നിലവിൽ ലോഞ്ച് തിയതിയും ബാറ്ററിയുടെ ചില ഡീറ്റെയിൽസും പങ്ക് വച്ചിട്ടുണ്ട് എന്നത് മാറ്റി നിർത്തിയാൽ ഓപ്പോ K14 5ജിയെക്കുറിച്ച് കമ്പനി കൂടുതൽ ഡീറ്റെയിൽസ് വെളിപ്പെടുത്തിയിട്ടില്ല. ലോഞ്ചിന് മുന്നോടിയായി കൂടുതൽ ഡീറ്റെയിൽസ് വരും ദിവസങ്ങളിൽ അ‌റിയാൻ കഴിയും. ലോഞ്ചിന് ശേഷം ഓപ്പോ ഇന്ത്യ ഓൺലൈൻ സ്റ്റോർ, ഓഫ്‌ലൈൻ സ്റ്റോറുകൾ, ഫ്ലിപ്കാർട്ട് എന്നിവ വഴി ഇത് വിൽപ്പനയ്‌ക്കെത്തും.

ഓപ്പോ K14 സീരീസിന് തുടക്കം കുറിച്ചുകൊണ്ട് ഓപ്പോ K14x 5ജി ഇതിനകം ഇന്ത്യയിൽ ലോഞ്ച് ചെയ്തിട്ടുണ്ട്. K14 സീരീസിലെ ഏറ്റവും വില കുറഞ്ഞ മോഡലാണ് ഇത്. ഓപ്പോ K14x 5ജിയുടെ 4GB + 128GB മോഡലിന് 14,999 രൂപയും 6GB + 128GB മോഡലിന് 16,999 രൂപയുമാണ് വില.

15000 രൂപയിൽ താഴെ വിലയിൽ ഒരു പുതിയ 5ജി ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് നിലവിൽ പരിഗണിക്കാവുന്ന ഓപ്ഷനാണ് ഓപ്പോ K14x 5ജി. മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രൊസസർ ആണ് ഈ ഫോണിന്റെ പ്രവർത്തനങ്ങളുടെ ശക്തികേന്ദ്രം. 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.75-ഇഞ്ച് (1604 x 720 പിക്സലുകൾ) HD+ സ്ക്രീൻ, 1125 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവയും ഇതിലുണ്ട്.

50MP മെയിൻ ക്യാമറ, 2MP പോർട്രെയിറ്റ് സെൻസർ, LED ഫ്ലാഷ്, 1080p വരെ 60 fps വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി 5MP ഫ്രണ്ട്ക്യാമറയും 1080p വരെ 30fps വീഡിയോ റെക്കോർഡിംഗ് സഹിതം ഓപ്പോ K14x 5ജിയിൽ സജ്ജീകരിച്ചിരിക്കുന്നു.

45W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 6500mAh ബാറ്ററിയാണ് K14x 5ജിയിലുള്ളത്. സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, IP64 റേറ്റിങ്, ARM Mali-G57 MC2@1072MHz GPU, 4GB / 6GB LPDDR4X റാം (8GB വരെ വെർച്വൽ റാം എക്സ്പാൻഷൻ), 128GB UFS 2.2 സ്റ്റോറേജ്, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G NA/NSA, ഡ്യുവൽ 4G VoLTE എന്നിവയും ഈ ഓപ്പോ ബജറ്റ് ഓപ്ഷനിലുണ്ട്.

More from GizBot

Best Mobiles in India

English summary
Oppo K14 5G will be launched in India on March 9. The smartphone is equipped with a 7000mAh battery with 45W fast charging support. The Oppo K14 5G comes in two color options - Classic White and Deep Purple. After the launch, it will go on sale via the Oppo India online store, offline stores, and Flipkart.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X