Home
Mobile

ഇന്ന് മുതൽ വിൽപ്പന തുടങ്ങിയിട്ടുണ്ട്, 1500 രൂപ ഡിസ്കൗണ്ടും ഉണ്ട്! തരംഗമാകാൻ പുത്തൻ ഓപ്പോ K14x 5G

ഓപ്പോ കഴിഞ്ഞ ആഴ്ച തങ്ങളുടെ K സീരീസിലെ ബജറ്റ് 5ജി ഫോൺ മോഡലായ ഓപ്പോ K14x 5G (OPPO K14x 5G) ഇന്ത്യയിൽ ലോഞ്ച് ചെയ്യുകയുണ്ടായി. ഇത് ഇന്ന് മുതൽ (16-2-2026) ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചിരിക്കുന്നു. ഫ്ലിപ്പ്കാർട്ട്, ഓപ്പോ ഇന്ത്യ ഓൺലൈൻ സ്റ്റോർ എന്നിവ വഴി ഓൺലൈനായും ഓഫ്‌ലൈൻ സ്റ്റോറുകൾ വഴിയും ഈ 5ജി ഫോൺ ഇപ്പോൾ വാങ്ങാനാകും. തുടക്കത്തിൽ പരിമിത കാലത്തേക്ക് ലോഞ്ച് ഓഫറുകൾ ലഭ്യമായതിനാൽ യഥാർഥ വിലയിലും കുറഞ്ഞ വിലയിൽ ഈ ഓപ്പോ ഫോൺ സ്വന്തമാക്കാനാകും.

ഓപ്പോ K14x 5ജിയുടെ 4GB + 128GB മോഡലിന് 14,999 രൂപയും 6GB + 128GB മോഡലിന് 16,999 രൂപയുമാണ് വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി 1500 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. അ‌തിനാൽ 13499 രൂപ പ്രാരംഭ വിലയിൽ ഇത് വാങ്ങാനാകും. ബാങ്ക് ഡിസ്കൗണ്ടിന് പുറമേ 3 മാസത്തെ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാണ്.

ഇന്ന് മുതൽ വിൽപ്പന തുടങ്ങിയിട്ടുണ്ട്, 1500 രൂപ ഡിസ്കൗണ്ടും ഉണ്ട്!

166.6×78.5×8.61mm വലിപ്പവും 212 ഗ്രാം ഭാരവും ഓപ്പോ K14x 5ജിക്ക് ഉണ്ട്. പ്രിസം വയലറ്റ്, ഐസി ബ്ലൂ കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാണ്. കഴിഞ്ഞ വർഷം ഇറങ്ങിയ ഓപ്പോ K13x 5ജിയുടെ പിൻഗാമിയായാണ് ഈ പുതിയ മോഡൽ എത്തിയിരിക്കുന്നത്. കുറഞ്ഞ വിലയിൽ ലഭ്യമായതിനാൽ മുൻ മോഡലിന് മികച്ച സ്വീകാര്യത വിപണിയിൽ ലഭിച്ചിരുന്നു.

മുൻ മോഡലിനെക്കാൾ ഒട്ടേറെ നവീകരിച്ച ഫീച്ചറുകളോടെ എത്തിയിരിക്കുന്ന ഓപ്പോ K14x 5ജിക്ക് വിപണിയിൽ ബജറ്റ് 5ജി ഫോൺ പ്രേമികളുടെ ഇഷ്ടം പിടിച്ചുപറ്റാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സുഗമവും സുഖകരവുമായ ഗ്രിപ്പിനായി പിന്നിലും ഫ്രെയിമിലും മാറ്റ് ഫിനിഷ് സഹിതമാണ് ഈ ഓപ്പോ ഫോൺ എത്തിയിരിക്കുന്നത്.

ഇന്ന് മുതൽ വിൽപ്പന തുടങ്ങിയിട്ടുണ്ട്, 1500 രൂപ ഡിസ്കൗണ്ടും ഉണ്ട്!

പ്രധാന ഫീച്ചറുകൾ

മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രൊസസർ ആണ് ഈ ഫോണിന്റെ പ്രവർത്തനങ്ങളുടെ ശക്തികേന്ദ്രം. f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, f/2.4 അപ്പേർച്ചറുള്ള 2MP പോർട്രെയിറ്റ് സെൻസർ, LED ഫ്ലാഷ്, 1080p വരെ 60 fps വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം ഇതിലുണ്ട്.

സെൽഫിക്കും മറ്റുമായി f/2.2 അപ്പേർച്ചറുള്ള 5MP ഫ്രണ്ട്ക്യാമറയും 1080p വരെ 30fps വീഡിയോ റെക്കോർഡിംഗ് സഹിതം ഓപ്പോ K14x 5ജിയിൽ സജ്ജീകരിച്ചിരിക്കുന്നു. 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.75-ഇഞ്ച് (1604 x 720 പിക്സലുകൾ) HD+ സ്ക്രീൻ, 1125 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവയും ഇതിലുണ്ട്.

സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, പൊടിയും തെറിയും പ്രതിരോധിക്കുന്ന IP64 റേറ്റിങ്, ARM Mali-G57 MC2@1072MHz GPU, 4GB / 6GB LPDDR4X റാം (8GB വരെ വെർച്വൽ റാം എക്സ്പാൻഷൻ), 128GB UFS 2.2 സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഇതിലുണ്ട്.

ഇന്ന് മുതൽ വിൽപ്പന തുടങ്ങിയിട്ടുണ്ട്, 1500 രൂപ ഡിസ്കൗണ്ടും ഉണ്ട്!

45W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 6500mAh ബാറ്ററിയാണ് ഈ ബജറ്റ് 5ജി ഫോണിൽ ഓപ്പോ നൽകിയിരിക്കുന്നത്. ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G NA/NSA, ഡ്യുവൽ 4G VoLTE എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള കളർ OS 16 -ൽ ആണ് പ്രവർത്തനം.

Best Mobiles in India

English summary
Oppo K14x 5G has gone on sale in India from today. This 5G phone can now be purchased online and offline via Flipkart and Oppo India Online Store. The 4GB + 128GB model of Oppo K14x 5G is priced at Rs 14,999 and the 6GB + 128GB model is priced at Rs 16,999. However, as part of the launch offer, a bank discount of Rs 1500 is available. Therefore, it can be purchased at a starting price of Rs 13,499.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X