Home
Mobile

സാധാരണക്കാർക്കായുള്ള ഓപ്പോയുടെ 5G ഫോൺ; ഇപ്പോൾ പുതിയ ഡിസ്കൗണ്ടിൽ വാങ്ങാം

കുറഞ്ഞ വിലയിൽ ഒരു 5ജി സ്മാർട്ട്ഫാൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന സാധാരണക്കാർക്കായി ഓപ്പോ അ‌ടുത്തിടെ അ‌വതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് ഓപ്പോ K14x 5G (OPPO K14x 5G). കഴിഞ്ഞ വർഷത്തെ ഓപ്പോ K13x 5ജിയുടെ പിൻഗാമിയായി എത്തിയ ഈ സ്മാർട്ട്ഫോണിന്റെ 4GB + 128GB മോഡലിന് 14,999 രൂപയും 6GB + 128GB മോഡലിന് 16,999 രൂപയുമാണ് വില. ദിവസങ്ങൾക്ക് മുൻപ് വിൽപ്പന ആരംഭിച്ച ഈ ഫോണിന് ലോഞ്ച് ഓഫറിന്റെ ഭാഗമായി 1500 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായിരുന്നു. അ‌തിനാൽ, 13499 രൂപ പ്രാരംഭ വിലയിൽ ഇത് വാങ്ങാൻ അ‌വസരം ഉണ്ടായിരുന്നു.

എന്നാൽ പരിമിത കാലത്തേക്ക് മാത്രമാണ് ലോഞ്ച് ഓഫറുകൾ ലഭ്യമാകുക. അ‌ത് കഴിഞ്ഞാൽ അ‌വ പിൻവലിക്കപ്പെടും. ഇവിടെയും ഓപ്പോ K14x 5ജിയുടെ ലോഞ്ച് ഓഫറിന്റെ ഭാഗമായുള്ള ഡിസ്കൗണ്ടുകൾ ഇപ്പോൾ പിൻവലിക്കപ്പെട്ടിരിക്കുന്നു. നിലവിൽ യഥാർഥ വിലയിൽ തന്നെ ലിസ്റ്റ് ചെയ്തിരിക്കുന്ന ഈ ഫോണിന് പുതിയ ബാങ്ക് ഡിസ്കൗണ്ടാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്.

സാധാരണക്കാർക്കായുള്ള ഓപ്പോയുടെ 5G ഫോൺ; ഇപ്പോൾ പുതിയ ഡിസ്കൗണ്ടിൽ!

ഫ്ലിപ്പ്കാർട്ട്, ഓപ്പോ ഇന്ത്യ ഓൺലൈൻ സ്റ്റോർ എന്നിവ വഴി ഓൺലൈനായും ഓഫ്‌ലൈൻ സ്റ്റോറുകൾ വഴിയുമാണ് ഈ ബജറ്റ് 5ജി ഫോൺ വിൽപ്പനയ്ക്ക് എത്തിയത്. നിലവിൽ ഓപ്പോ സ്റ്റോറിലും ഫ്ലിപ്പ്കാർട്ടിലും 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് ആണ് ഇതിന് ലഭ്യമായിട്ടുള്ളത്. ഇത് പ്രയോജനപ്പെടുത്തിയാൽ 13999 രൂപ എന്ന പ്രാരംഭ വിലയിൽ ഇത് സ്വന്തമാക്കാനാകും.

15000 രൂപയിൽ താഴെ വിലയിൽ പുതിയ 5ജി ഫോൺ തേടുന്നവർക്ക് ഈ ഓപ്പോ ഫോൺ പരിഗണിക്കാവുന്നതാണ്. പ്രിസം വയലറ്റ്, ഐസി ബ്ലൂ കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാണ്. 166.6×78.5×8.61mm വലിപ്പവും 212 ഗ്രാം ഭാരവും ഓപ്പോ K14x 5ജിക്ക് ഉണ്ട്.

സാധാരണക്കാർക്കായുള്ള ഓപ്പോയുടെ 5G ഫോൺ; ഇപ്പോൾ പുതിയ ഡിസ്കൗണ്ടിൽ!

പ്രധാന ഫീച്ചറുകൾ

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഈ ഓപ്പോ K14x 5ജിയിലുള്ളത്. അ‌തിൽ f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, f/2.4 അപ്പേർച്ചറുള്ള 2MP പോർട്രെയിറ്റ് സെൻസർ, LED ഫ്ലാഷ്, 1080p വരെ 60 fps വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്നു. ​f/2.2 അപ്പേർച്ചറുള്ള 5MP ഫ്രണ്ട് ക്യാമറയും 1080p വരെ 30fps വീഡിയോ റെക്കോർഡിംഗ് സഹിതം ഇതിലുണ്ട്.

മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രൊസസർ ആണ് ഓപ്പോ K14x 5ജിയുടെ കരുത്ത്. 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.75-ഇഞ്ച് (1604 x 720 പിക്സലുകൾ) HD+ സ്ക്രീൻ ആണ് ഓപ്പോ K14x 5ജിയിലുള്ളത്. ഇത് 1125 nits വരെ പീക്ക് ബ്രൈറ്റ്നസ് സഹിതം എത്തുന്നു.

ARM Mali-G57 MC2@1072MHz GPU, 4GB / 6GB LPDDR4X റാം (8GB വരെ വെർച്വൽ റാം എക്സ്പാൻഷൻ), 128GB UFS 2.2 സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള കളർ OS 16 -ൽ ആണ് പ്രവർത്തനം.

സാധാരണക്കാർക്കായുള്ള ഓപ്പോയുടെ 5G ഫോൺ; ഇപ്പോൾ പുതിയ ഡിസ്കൗണ്ടിൽ!

45W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 6500mAh ബാറ്ററി, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, IP64 റേറ്റിങ്, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G NA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS + GLONASS, USB ടൈപ്പ്-C എന്നിവയും ഇതിലുണ്ട്.

More from GizBot

Best Mobiles in India

English summary
The launch offers of Oppo K14x 5G have ended. Now this phone is available for purchase with a new discount. Its 4GB + 128GB model is priced at Rs 14,999 and the 6GB + 128GB model is priced at Rs 16,999. Earlier, as part of the launch offer, there was an opportunity to buy it at a starting price of Rs 13,499. Currently, it is available with a bank discount of Rs 1,000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X