Home
Mobile

കുറഞ്ഞ വിലയിൽ വാങ്ങാം! ഓപ്പോ K14x 5G പുതിയ വേരിയന്റ് പുറത്തിറക്കി, 12349 രൂപയ്ക്ക് കിട്ടും

ഓപ്പോ തങ്ങളുടെ K സീരീസിൽ കഴിഞ്ഞ മാസം പുറത്തിറക്കിയ സ്മാർട്ട്ഫോൺ ആണ് ഓപ്പോ K14x 5G (OPPO K14x 5G). ഓപ്പോയുടെ K14 സീരീസിന് തുടക്കം കുറിച്ചുകൊണ്ടാണ് ഈ ബജറ്റ് ഓപ്ഷൻ എത്തിയത്. ലോഞ്ച് ചെയ്യുന്ന ഘട്ടത്തിൽ 4GB + 128GB, 6GB + 128GB എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ആണ് ഈ ഓപ്പോ ഫോൺ ലഭ്യമായിരുന്നത്. എന്നാലിപ്പോൾ കുറഞ്ഞ വിലയിൽ ഈ ഫോൺ ലഭ്യമാക്കുന്നതിന്റെ ഭാഗമായി 4GB+ 64GB എന്ന ഒരു കുറഞ്ഞ വേരിയന്റിൽ കൂടി ഈ ഫോൺ അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നു.

ചിപ് വില വർധനയെ തുടർന്ന് സ്മാർട്ട്ഫോൺ മോഡലുകൾക്ക് പൊതുവിൽ വില ഉയർന്ന നിലയിലാണ്. അ‌തിനാൽ ഓപ്പോ K14x 5ജിയുടെ പ്രാരംഭ മോഡലായ 4GB + 128GB ​കോൺഫിഗറേഷന് 14,999 രൂപയും 6GB + 128GB കോൺഫിഗറേഷന് 16,999 രൂപയുമായിരുന്നു വില. കുറച്ചുകൂടി കുറഞ്ഞ വിലയിൽ ഈ ഫോൺ സാധാരണക്കാർക്ക് ലഭ്യമാക്കുക എന്ന ഉദ്ദേശത്തിലാണ് ഇപ്പോൾ 4GB + 64GB എന്ന വേരിയന്റും അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

കുറഞ്ഞ വിലയിൽ വാങ്ങാം! ഓപ്പോ K14x 5G പുതിയ വേരിയന്റ് പുറത്തിറക്കി

ഫ്ലിപ്പ്കാർട്ടിൽ ഓപ്പോ K14x 5ജിയുടെ പുതിയ 4GB + 64GB വേരിയന്റ് വാങ്ങാൻ ലഭ്യമായിട്ടുണ്ട്, ഇതിന് 12999 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഒപ്പം 650 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമായതിനാൽ 12349 രൂപ വിലയിൽ വാങ്ങാനാകും. ഇന്ന് (മാർച്ച് 9) മുതൽ ആണ് ഈ പുതിയ വേരിയന്റിന്റെ വിൽപ്പന ആരംഭിച്ചിരിക്കുന്നത്.

നിലവിൽ ഫ്ലിപ്പ്കാർട്ടിൽ മാത്രമാണ് ഓപ്പോ K14x 5ജിയുടെ 64GB വേരിയന്റ് ലഭ്യമായിരിക്കുന്നത്, ഓപ്പോ സ്റ്റോറിൽ ലോഞ്ച് സമയത്ത് ഇറങ്ങിയ രണ്ട് വേരിയന്റുകൾ മാത്രമാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. പുതിയ സ്റ്റോറേജ് ശേഷിയിൽ അ‌വതരിപ്പിക്കപ്പെട്ടു എന്നത് മാറ്റി നിർത്തിയാൽ മറ്റ് ഫീച്ചറുകൾ എല്ലാം ലോഞ്ച് സമയത്ത് ഉണ്ടായിരുന്നത് തന്നെയാണ്.

കുറഞ്ഞ വിലയിൽ വാങ്ങാം! ഓപ്പോ K14x 5G പുതിയ വേരിയന്റ് പുറത്തിറക്കി

ഓപ്പോ സ്റ്റോറിൽ 4+128GB വേരിയന്റ് 14999 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത് എങ്കിലും 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായതിനാൽ 12999 രൂപ വിലയിൽ വാങ്ങാനാകും. പുതിയ 4+64GB വേരിയന്റ് കുറഞ്ഞ വിലയിൽ വാങ്ങാനാകുമെങ്കിലും ഭാവി ഉപയോഗം കൂടി കണക്കിലെടുക്കുമ്പോൾ ലഭ്യമായ ഏറ്റവും ഉയർന്ന കോൺഫിഗറേഷൻ തന്നെ സ്വന്തമാക്കുന്നതാണ് നല്ലത്.

പ്രധാന ഫീച്ചറുകൾ

മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രൊസസർ ആണ് ഓപ്പോ K14x 5ജിയുടെ കരുത്ത്. 45W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 6500mAh ബാറ്ററി ഇതിലുണ്ട്. 6.75-ഇഞ്ച് (1604 x 720 പിക്സലുകൾ) HD+ സ്ക്രീൻ ആണ് ഓപ്പോ K14x 5ജിയിലുള്ളത്. ഇത് 1125 nits വരെ പീക്ക് ബ്രൈറ്റ്നസ്, 120Hz റിഫ്രഷ് റേറ്റ് എന്നിവ സഹിതം എത്തുന്നു.

50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ), 2MP പോർട്രെയിറ്റ് സെൻസർ (f/2.4 അപ്പേർച്ചർ), LED ഫ്ലാഷ്, 1080p വരെ 60 fps വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും 5MP ഫ്രണ്ട് ക്യാമറയും (​f/2.2 അപ്പേർച്ചർ) 1080p വരെ 30fps വീഡിയോ റെക്കോർഡിംഗ് സഹിതം ഈ ബജറ്റ് 5ജി ഫോണിലുണ്ട്.

കുറഞ്ഞ വിലയിൽ വാങ്ങാം! ഓപ്പോ K14x 5G പുതിയ വേരിയന്റ് പുറത്തിറക്കി

ARM Mali-G57 MC2@1072MHz GPU, LPDDR4X റാം (8GB വരെ വെർച്വൽ റാം എക്സ്പാൻഷൻ), UFS 2.2 സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, IP64 റേറ്റിങ്, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G NA/NSA, ഡ്യുവൽ 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

More from GizBot

Best Mobiles in India

English summary
The Oppo K14x 5G 64GB storage variant has gone on sale on Flipkart from today. It is priced at Rs 12,999. With the discount, it will be available for Rs 12,349. At launch, its 4GB + 128GB variant was available for Rs 14,999 and the 6GB + 128GB variant for Rs 16,999. The new 4GB + 64GB storage variant is available only on Flipkart.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X