മൊത്തത്തിൽ ഒന്ന് മുഖം മിനുക്കിയിട്ടുണ്ട്, കൂടെ വിലയും! ഓപ്പോ K14x 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
ഓപ്പോ തങ്ങളുടെ K സീരീസിലെ ബജറ്റ് ഓപ്ഷനായി പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിച്ചിരിക്കുന്നു. കഴിഞ്ഞ വർഷത്തെ K13x 5ജിയുടെ പിൻഗാമിയായി ഓപ്പോ K14x 5G (OPPO K14x 5G) എന്ന പുതിയ മോഡൽ ആണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. മുൻ മോഡലിന്റെ മുഖം മിനുക്കി ഒട്ടേറെ അപ്ഗ്രേഡുകളുമായാണ് പുതിയ മോഡൽ എത്തിയിരിക്കുന്നത്, ഫീച്ചറുകൾ മാത്രമല്ല വിലയും മിനുക്കിയിട്ടുണ്ട് എന്നതാണ് ഏറ്റവും ശ്രദ്ധേയം. ഡൈമെൻസിറ്റി 6300 ചിപ്സെറ്റ് കരുത്താക്കിയാണ് ഈ ഓപ്പോ ഫോൺ എത്തിയിരിക്കുന്നത്. 15000 രൂപയിൽ താഴെ വിലയിൽ പുതിയ 5ജി ഫോൺ തേടുന്നവരെയാണ് ഈ മോഡൽ ലക്ഷ്യമിടുന്നത്.
ഫോണിന് 8.61mm ആണ് ഓപ്പോ K14x 5ജിയുടെ വലിപ്പം സുഗമവും സുഖകരവുമായ ഗ്രിപ്പിനായി പിന്നിലും ഫ്രെയിമിലും മാറ്റ് ഫിനിഷ് ഉണ്ട്. പൊടി, സ്പ്ലാഷ് പ്രതിരോധത്തിന് IP64 റേറ്റിങ് സഹിതമാണ് ഇത് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. 120Hz റിഫ്രഷ് റേറ്റുള്ള 6.75 ഇഞ്ച് HD+ ഡിസ്‌പ്ലേ, 50MP മെയിൻ ക്യാമറ ഉൾപ്പെടെയുള്ള ഫീച്ചറുകളും ഇതിലുണ്ട്.

പ്രധാന ഫീച്ചറുകൾ
120Hz റിഫ്രഷ് റേറ്റ് ഉള്ള 6.75-ഇഞ്ച് (1604 x 720 പിക്സലുകൾ) HD+ സ്ക്രീൻ ആണ് ഓപ്പോ K14x 5ജിയിലുള്ളത്. ഇത് 1125 nits വരെ പീക്ക് ബ്രൈറ്റ്നസ് സഹിതം എത്തുന്നു. മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രൊസസർ ആണ് ഈ ഫോണിന്റെ പ്രവർത്തനങ്ങളുടെ ശക്തികേന്ദ്രം.
ARM Mali-G57 MC2@1072MHz GPU, 4GB / 6GB LPDDR4X റാം (8GB വരെ വെർച്വൽ റാം എക്സ്പാൻഷൻ), 128GB UFS 2.2 സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഓപ്പോ K14x 5ജിയിൽ ഉണ്ട്.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഈ ഓപ്പോ ഫോണിലുള്ളത്. അതിൽ f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, f/2.4 അപ്പേർച്ചറുള്ള 2MP പോർട്രെയിറ്റ് സെൻസർ, LED ഫ്ലാഷ്, 1080p വരെ 60 fps വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്നു. സെൽഫിക്കും മറ്റുമായി f/2.2 അപ്പേർച്ചറുള്ള 5MP ഫ്രണ്ട് ക്യാമറയും 1080p വരെ 30fps വീഡിയോ റെക്കോർഡിംഗ് സഹിതം ഇതിലുണ്ട്.
സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, പൊടിയും തെറിയും പ്രതിരോധിക്കുന്ന IP64 റേറ്റിങ്, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G NA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS + GLONASS, USB ടൈപ്പ്-C എന്നിവയും ഇതിലുണ്ട്.
ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള കളർ OS 16 -ൽ ആണ് പ്രവർത്തനം. 45W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 6500mAh ബാറ്ററിയാണ് ഈ ബജറ്റ് 5ജി ഫോണിൽ ഓപ്പോ നൽകിയിരിക്കുന്നത്. 166.6×78.5×8.61mm വലിപ്പവും 212 ഗ്രാം ഭാരവും ഓപ്പോ K14x 5ജിക്ക് ഉണ്ട്. പ്രിസം വയലറ്റ്, ഐസി ബ്ലൂ കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാണ്.

വിലയും ലഭ്യതയും
ഓപ്പോ K14x 5ജിയുടെ 4GB + 128GB മോഡലിന് 14,999 രൂപയും 6GB + 128GB മോഡലിന് 16,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി 1500 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. അതിനാൽ തുടക്കത്തിൽ 13499 രൂപ പ്രാരംഭ വിലയിൽ ഇത് വാങ്ങാനാകും.
ബാങ്ക് ഡിസ്കൗണ്ടിന് പുറമേ 3 മാസത്തെ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും ലോഞ്ച് ഓഫറിന്റെ ഭാഗമായി ലഭ്യമാണ്. ഫെബ്രുവരി 16 മുതൽ ആണ് ഇന്ത്യയിൽ ഓപ്പോ K14x 5ജിയുടെ വിൽപ്പന ആരംഭിക്കുക. ഫ്ലിപ്പ്കാർട്ട്, ഓപ്പോ ഇന്ത്യ ഓൺലൈൻ സ്റ്റോർ എന്നിവ വഴി ഓൺലൈനായും ഓഫ്‌ലൈൻ സ്റ്റോറുകൾ വഴിയും ഈ ബജറ്റ് 5ജി ഫോൺ വാങ്ങാനാകും.


Click it and Unblock the Notifications








