Home
Mobile

ഇതൊക്കെ സത്യമോ! വില 15000 രൂപയിൽ താഴെ, ഓപ്പോ K14x ഫെബ്രുവരി 10ന് ലോഞ്ച് ചെയ്യും

ഓപ്പോ തങ്ങളുടെ K സീരീസിൽ പുതിയ സ്മാർട്ട്ഫോൺ പുറത്തിറക്കാൻ പോകുന്നതായി കഴിഞ്ഞ ആഴ്ച ടീസറിലൂടെ വെളിപ്പെടുത്തിയിരുന്നു. വരുന്നത് K സീരീസ് ഫോൺ ആണ് എന്നതിനപ്പുറം മറ്റൊരു വിവരവും കമ്പനി പങ്കുവച്ചിരുന്നില്ല. എന്നാൽ വരാൻ പോകുന്ന ഈ ഓപ്പോ ഫോണിനായി ഫ്ലിപ്കാർട്ടിൽ ഒരു പ്രത്യേക മൈക്രോസൈറ്റ് ഇതിനകം ആരംഭിച്ചിട്ടുണ്ട്, എന്നാലിവിടെയും പേര് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഈ ഓപ്പോഫോൺ ഏതാണ് എന്ന സൂചന ഇപ്പോൾ ഫ്ലിപ്പ്കാർട്ടിലെ ​മൈക്രോ ​സൈറ്റ് വഴി തന്നെ പുറത്തുവന്നിരിക്കുന്നു. ഓപ്പോ K14x (OPPO K14x) എന്ന മോഡലാണ് അ‌ടുത്തതായി ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ പോകുന്നത്.

ഫ്ലിപ്പ്കാർട്ടിലെ ഓപ്പോയുടെ പുതിയ K സീരീസ് ഫോണിനായുള്ള മൈക്രോസൈറ്റിന്റെ URL -ൽ നിന്നാണ് വരുന്നത് ഓപ്പോ K14x എന്ന മോഡലാണ് എന്ന സൂചന പുറത്തുവന്നിരിക്കുന്നത്. ഇപ്പോൾ ഇതിന്റെ ലോഞ്ച് തിയിൽ 91മൊ​ബൈൽസ് എക്സ്ക്ലൂസീവായി വെളിപ്പെടുത്തിയിട്ടുമുണ്ട്. ഫെബ്രുവരി 10-ന് ഓപ്പോ K14x ഇന്ത്യയിൽ പുറത്തിറക്കുമെന്ന് ചില സ്രോതസ്സുകളിൽ നിന്ന് മനസ്സിലാക്കിയതായി 91മൊ​ബൈൽസ് റിപ്പോർട്ട് ചെയ്തിരിക്കുന്നു.

ഇതൊക്കെ സത്യമോ! ഓപ്പോ K14x  ഫെബ്രുവരി 10ന് ലോഞ്ച് ചെയ്യും

ചുരുക്കിപ്പറഞ്ഞാൽ ഓപ്പോ ഔദ്യോഗികമായി വെളിപ്പെടുത്തുംമുമ്പ് രണ്ട് കാര്യങ്ങൾ വരാൻ പോകുന്ന K സീരീസ് ഫോണിനെപ്പറ്റി ഇപ്പോൾ പുറത്തുവന്നിരിക്കുന്നു. ഒന്ന്, വരാൻ പോകുന്ന മോഡലിന്റെ പേര്, രണ്ട് ലോഞ്ച് തിയതി. കഴിഞ്ഞ വർഷത്തെ K13x-ന്റെ പിൻഗാമിയായിട്ടാണ് ഓപ്പോ K14x ഈ മാസം ഇന്ത്യയിൽ എത്തുന്നത്.

ഓപ്പോ K14x ന്റെ ഫീച്ചറുകളൊന്നും നിലവിൽ കമ്പനി പുറത്തുവിട്ടിട്ടില്ല. അ‌വ്യക്തമായ ഒരു ഡി​സൈൻ ടീസറാണ് ആകെ പങ്കുവച്ചിട്ടുള്ളത്. ഇത് ഫോൺ നിലവിലുള്ള കെ-സീരീസ് ഡിസൈൻ തന്നെ അ‌ടുത്ത മോഡലിലും പിന്തുടരുന്നെന്ന് സൂചിപ്പിക്കുന്നു. ഫ്ലാറ്റ് എഡ്ജുകൾ, ഫ്ലാറ്റ് ബാക്ക് വശം, വൃത്താകൃതിയിലുള്ള കോണുകളുള്ള ഒരു ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ എന്നിവ വരാൻ പോകുന്ന ഈ ഓപ്പോ ഫോണിൽ ഉള്ളതായാണ് ചിത്രത്തിൽ നിന്ന് ഊഹിക്കാനാകുന്നത്.

ഓപ്പോ K14x ന്റെ ക്യാമറ ലേഔട്ടിൽ രണ്ട് റിയർ ക്യാമറ സെൻസറുകളും ഒരു LED ഫ്ലാഷും ഉൾപ്പെടുന്നതായി തോന്നുന്നു. കാഴ്ചയിൽ പരിചിതമായ ക്യാമറ മൊഡ്യൂൾ തന്നെയാണ് ഈ മോഡലിനും ​ഉള്ളത്, എന്നാൽ ക്യാമറ ഫീച്ചറുകൾ നിലവിൽ വ്യക്തമല്ല. ഇന്ത്യയിൽ ഏകദേശം 15,000 രൂപ വിലയിൽ ഓപ്പോ K14x എത്തിയേക്കാം എന്നാണ് ലീക്ക് റിപ്പോർട്ടുകൾ പറയുന്നത്.

ഓപ്പോ K14x ഫീച്ചറുകൾ സംബന്ധിച്ച ചില റിപ്പോർട്ടുകൾ ഇതിനകം ഓൺ​ലൈനുകളിൽ വന്നിട്ടുണ്ട്. അ‌തിൽ പറയുന്നത് പ്രകാരം, മീഡിയടെക് ​ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റ് ആയിരിക്കും ഈ ഓപ്പോഫോണിലുണ്ടാകുക. കഴിഞ്ഞ വർഷം ജൂണിൽ പുറത്തിറക്കിയ K13x-ൽ ഉപയോഗിച്ചിരുന്ന അതേ പ്രോസസ്സറാണിത്. പ്രോസസറിൽ മാറ്റമില്ലെങ്കിലും ബാറ്ററി ശേഷി, ക്യാമറ തുടങ്ങിയ മറ്റ് ഫീച്ചറുകളിൽ ഓപ്പോ കാര്യമായ അപ്‌ഗ്രേഡുകൾ നൽകുമെന്നാണ് റിപ്പോർട്ട്.

കമ്പനി ഔദ്യോഗികമായി സ്ഥിരീകരിക്കാത്തതിനാൽ പുറത്തുവന്ന വിവരങ്ങൾ പൂർണ്ണമായി വിശ്വസിക്കാൻ കഴിയില്ല. എങ്കിലും വരാൻ പോകുന്ന ഫോണിനെക്കുറിച്ച് ഒരു ഏകദേശ ധാരണ ഈ ലീക്ക് റിപ്പോർട്ടുകൾ നൽകുന്നു. 15000 രൂപ സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിൽ റെഡ്മി 15, പോക്കോ M7 പ്ലസ്, ലാവ പ്ലേ അ‌ൾട്ര തുടങ്ങിയ മോഡലുകളാകും ഓപ്പോ K14x ന്റെ പ്രധാന എതിരാളികൾ എന്ന് കരുതപ്പെടുന്നു.

ഇതൊക്കെ സത്യമോ! ഓപ്പോ K14x  ഫെബ്രുവരി 10ന് ലോഞ്ച് ചെയ്യും

റിപ്പോർട്ടിൽ പറയുന്നത് പ്രകാരം ഫെബ്രുവരി 10 ആണ് ഈ ഓപ്പോ ഫോണിന്റെ ലോഞ്ച് എങ്കിൽ അ‌ധികം ​വൈകാതെ തന്നെ കമ്പനി ഔദ്യോഗികമായി ഈ K സീരീസ് ഫോണിന്റെ പേരും ലോഞ്ച് തിയതിയും അ‌ടക്കമുള്ള വിവരങ്ങൾ വെളിപ്പെടുത്തും. കൂടാതെ ലോഞ്ചിന് മുമ്പ് ഫീച്ചറുകൾ സംബന്ധിച്ച വിവരങ്ങളും കൂടുതലായി പുറത്തുവരും എന്ന് പ്രതീക്ഷിക്കുന്നു.

Best Mobiles in India

English summary
Oppo K14x is the next model in the Oppo K series that is likely to be launched in India. The microsite URL for Oppo's new K series phone on Flipkart points to the Oppo K14x. 91Mobiles has reported that some sources have said that the Oppo K14x will be launched in India on February 10. The Oppo K14x may be priced around Rs 15,000 in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X