5 ജി സപ്പോർട്ടുമായി ഓപ്പോ കെ 7 എക്‌സ് നവംബർ 4 ന് അവതരിപ്പിക്കും: വില, സവിശേഷതകൾ

|

കെ സീരീസിലെ പുതിയ സ്മാർട്ട്‌ഫോണായ ഓപ്പോ കെ 7 എക്‌സ് (Oppo K7x) നവംബർ 4ന് വിപണിയിലെത്തുമെന്ന് ചൈനീസ് കമ്പനി വ്യാഴാഴ്ച വെയ്‌ബോയിൽ പോസ്റ്റ് ചെയ്ത ടീസറിലൂടെ വെളിപ്പെടുത്തി. ഔദ്യോഗിക ടീസർ ഇമേജും പുതിയ ഓപ്പോ ഫോൺ 5 ജി പിന്തുണയോടെ വരുമെന്ന് എടുത്തുകാണിക്കുന്നു. ക്വാഡ് റിയർ ക്യാമറകളുമായി ഓഗസ്റ്റിൽ അവതരിപ്പിച്ച ഓപ്പോ കെ7 ന് സമാനമായി ഓപ്പോ കെ 7 എക്‌സ് വരുവാൻ സാധ്യതയുണ്ട്. തുടക്കത്തിൽ ഈ ഹാൻഡ്സെറ്റിൻറെ ലഭ്യത ചൈനയിൽ മാത്രമായി പരിമിതപ്പെടുമെങ്കിലും, ആദ്യഘട്ടത്തിൽ ഈ സ്മാർട്ട്ഫോൺ ചില ആഗോള വിപണികളിൽ ലഭ്യമായേക്കാം.

ഓപ്പോ കെ 7 എക്‌സ്: റിലീസ് തീയതി വിശദാംശങ്ങൾ

വെയ്‌ബോയിൽ പോസ്റ്റ് ചെയ്ത ടീസർ അനുസരിച്ച്, ഓപ്പോ കെ 7 എക്‌സ് നവംബർ 4 ന് വിപണിയിലെത്തുമെന്ന് കാണിക്കുന്നു. നവംബർ 11ന് ചൈനയിൽ നടക്കുന്ന പ്രാദേശിക ഷോപ്പിംഗ് ഫെസ്റ്റിവൽ 'സിംഗിൾസ് ഡേ' യിൽ ഈ ഹാൻഡ്‌സെറ്റ് ലഭ്യമാകും. ഓപ്പോ കെ 7 എക്‌സ് ടീസർ അതിന്റെ രൂപകൽപ്പനയെക്കുറിച്ച് കൂടുതൽ സൂചനകൾ നൽകുന്നു. സ്മാർട്ട്‌ഫോണിന് പിന്നിൽ ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ ഉണ്ടെന്നും പിന്നിൽ ഫിംഗർപ്രിന്റ് സെൻസർ വരുന്നില്ലെന്നും കാണിക്കുന്നു. പിന്നീടുള്ള ഭാഗം സൂചിപ്പിക്കുന്നത് ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ അല്ലെങ്കിൽ സൈഡ് മൗണ്ടുമായി വരുമെന്നാണ്. കൂടാതെ, ഒരു ഗ്രേഡിയന്റ് ബാക്ക് ഫിനിഷും ഈ ഹാൻഡ്‌സെറ്റിന് ലഭിക്കും.

ഓപ്പോ കെ 7 എക്‌സ്: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ഓപ്പോ കെ 7 എക്‌സ്: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ഓപ്പോ കെ 7 എക്‌സ് സവിശേഷതകൾ ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, ടെക്നോളജി ബ്ലോഗ് ഗിസ്മോചിന റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഈ മാസം ആദ്യം ചൈനയുടെ ടെന സൈറ്റിൽ പ്രത്യക്ഷപ്പെട്ട ഇതുവരെ പ്രഖ്യാപിക്കാത്ത ഒരു പുതിയ മോഡൽ സ്മാർട്ട്ഫോണാണ് ഇത്. ഈ സ്മാർട്ട്ഫോൺ Oppo PERM00 എന്ന മോഡൽ നമ്പറിൽ വരികയും ഒരു ബാക്ക് പാനലുമായി കാണുകയും ചെയ്തു. ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നുവെന്നും 6.5 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) ഡിസ്‌പ്ലേ അവതരിപ്പിക്കണമെന്നും ടെന ലിസ്റ്റിംഗ് നിർദ്ദേശിച്ചു. 6 ജിബി, 8 ജിബി റാം ഓപ്ഷനുകളുമായി ജോടിയാക്കിയ ഒക്ടാകോർ SoC പ്രോസസർ ഈ സ്മാർട്ഫോണിൽ വരുന്നുണ്ടെന്നും കണ്ടെത്തി.

ഫ്ലിപ്പ്കാർട്ട് ബിഗ് ദീപാവലി സെയിലിൽ സ്മാർട്ട്‌ഫോണുകൾക്ക് മികച്ച ഓഫറുകളും വിലകിഴിവുകളുംഫ്ലിപ്പ്കാർട്ട് ബിഗ് ദീപാവലി സെയിലിൽ സ്മാർട്ട്‌ഫോണുകൾക്ക് മികച്ച ഓഫറുകളും വിലകിഴിവുകളും

ഓപ്പോ കെ 7 എക്‌സ്: ക്യാമറ സവിശേഷതകൾ

ഓപ്പോ കെ 7 എക്‌സ്: ക്യാമറ സവിശേഷതകൾ

5 ജി സപ്പോർട്ട് ചെയ്യുന്ന ഓപ്പോ സ്മാർട്ട്ഫോണിൽ 64 ജിബി, 128 ജിബി, 256 ജിബി ഓൺബോർഡ് സ്റ്റോറേജ് ഓപ്ഷനുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 48 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ സെക്കൻഡറി സെൻസർ, രണ്ട് 2 മെഗാപിക്സൽ സെൻസറുകൾ എന്നിവയുള്ള ചതുരാകൃതിയിലുള്ള മൊഡ്യൂളിന് മുകളിൽ ഒരു ക്വാഡ് റിയർ ക്യാമറ സെറ്റപ്പ് ഈ സ്മാർട്ട്ഫോണിൽ ഉൾപ്പെടുന്നുവെന്ന് ടെന ലിസ്റ്റിംഗ് കാണിച്ചു. മുൻവശത്ത് 16 മെഗാപിക്സൽ ക്യാമറ സെൻസറും വരുന്നുണ്ട്.

 4,910mAh ബാറ്ററി

ഓപ്പോ പുതിയ സ്മാർട്ട്‌ഫോണിൽ 4,910mAh ബാറ്ററിയാണ് വരുന്നത്. എന്നാൽ, ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ഇതിൽ ഉൾപ്പെടുമോ എന്ന കാര്യം ഇതുവരെ വ്യക്തമല്ല. കൂടാതെ, ഈ സ്മാർട്ട്ഫോൺ 162.2x75.1x9.1 മില്ലിമീറ്റർ അളവും 194 ഗ്രാം ഭാരവും വരുന്നു.

റിയൽ‌മി സി 15 ക്വാൽകോം എഡിഷൻ അവതരിപ്പിച്ചു: ഇന്ത്യയിൽ വരുന്ന വില, സവിശേഷതകൾറിയൽ‌മി സി 15 ക്വാൽകോം എഡിഷൻ അവതരിപ്പിച്ചു: ഇന്ത്യയിൽ വരുന്ന വില, സവിശേഷതകൾ

Best Mobiles in India

English summary
The Chinese company's Oppo K7x, a new smartphone in the K series, is scheduled to launch on November 4, revealed by a teaser posted on Weibo on Thursday. The official teaser picture also highlights that 5 G support will come with the latest Oppo phone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X