ഓപ്പോ കെ7എക്‌സ് സ്മാർട്ട്ഫോൺ നവംബർ 4 ന് അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ
ചൈനയുടെ ഷോപ്പിംഗ് ഫെസ്റ്റിവലായ 'ഡബിൾ ഇലവൻ' കാർണിവലിന്റെ ആരംഭം നവംബർ 11 ന് പ്രതീക്ഷിക്കുന്നു. ഈ തീയതിക്ക് മുമ്പുള്ള വർഷങ്ങളിലെന്നപോലെ ചൈനീസ് ബ്രാൻഡുകൾ അവരുടെ പുതിയ ഫോണുകൾ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ഉത്സവത്തിന് മുമ്പ് പുതിയ ഓപ്പോ കെ7എക്‌സ് സ്മാർട്ട്‌ഫോൺ അവതരിപ്പിക്കുമെന്നും ഇപ്പോൾ ഓപ്പോ വ്യക്തമാക്കിയിട്ടുണ്ട്. ഔദ്യോഗിക വെബോ ടീസർ പറയുന്നതനുസരിച്ച്, നവംബർ 4 ന് നടക്കുന്ന പരിപാടിയിൽ ഈ ഡിവൈസ് പ്രദർശിപ്പിക്കും. ഇത് മിക്കവാറും 11/11 ബാച്ചിലർ ദിനത്തിൽ വിൽപ്പനയ്‌ക്കെത്തും.

ഓപ്പോ കെ7എക്‌സ്: പ്രതീക്ഷിക്കുന്ന സവിശേഷതകൾ
ഈ ഡിവൈസിൻറെ സവിശേഷതകൾ ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും, ഇത് വെബോയിൽ കണ്ടെത്തി. ടെന സർട്ടിഫിക്കേഷൻ വഴി ഓപ്പോ കെ7എക്സിൻറെ പ്രധാന സവിശേഷതകൾ ഇതിനകം തന്നെ അറിയാം. കുറച്ച് മാസങ്ങൾക്ക് മുമ്പ് അവതരിപ്പിച്ച സാധാരണ ഓപ്പോ കെ 7 ന്റെ ലളിതമായ വേർഷനായിരിക്കും ഈ സ്മാർട്ട്ഫോൺ. എഫ്‌എച്ച്‌ഡി + റെസല്യൂഷനും എൽസിഡി-മാട്രിക്സും വരുന്ന 6.5 ഇഞ്ച് ഡിസ്‌പ്ലേ ഈ ഡിവൈസിന് ലഭിക്കും. ബിൽറ്റ്-ഇൻ 5 ജി മോഡം കൂടി ഈ ഹാൻഡ്‌സെറ്റിലുണ്ട്.

ഓപ്പോ കെ7എക്‌സിന് ഒരു ക്വാഡ് ക്യാമറ സെറ്റപ്പും ലഭിക്കും. മൊഡ്യൂളിൽ 48 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസ്, രണ്ട് ഡെഡിക്കേറ്റഡ് 2 മെഗാപിക്സൽ സെൻസറുകൾ എന്നിവ ഉൾപ്പെടും. 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും 6/8 ജിബി റാമും 64/128/256 ജിബി റോമും ജോടിയാക്കും. ഇതിന്റെ വില 280 ഡോളറിൽ കുറവാണ് എന്ന് പറയുന്നു.

കൂടാതെ, ഔദ്യോഗിക പോസ്റ്റർ അനുസരിച്ച്, ഓപ്പോ കെ7എക്‌സ് ഒരു ബാക്ക് ലംബ ക്യാമറ മൊഡ്യൂൾ ഉപയോഗിക്കാൻ സാധ്യതയുണ്ട്. ഈ സ്മാർട്ഫോൺ ഓപ്പോ മിഡ് റേഞ്ച് മോഡലിൽ ഉൾപ്പെടുമെന്ന് റിപ്പോർട്ടുകൾ കാണിക്കുന്നു. ഇതിന് സ്‌നാപ്ഡ്രാഗൺ 7 സീരീസ് പ്രോസസ്സറുകൾ അല്ലെങ്കിൽ മീഡിയടെക് ഡൈമെൻസിറ്റി 800/700 സീരീസ് ചിപ്‌സെറ്റായിരിക്കും പ്രവർത്തിക്കുന്നത്.
ഈ ഡിവൈസിന് 162.2 x 75.1 x 9.1 മില്ലിമീറ്റർ അളവും 194 ഗ്രാം ഭാരവും വരുന്നു. മികച്ച ബാറ്ററി കപ്പാസിറ്റിയോടുകൂടി ഓപ്പോ കെ7എക്‌സ് 5 ജി സ്മാർട്ട്ഫോൺ ഉടൻ പുറത്തിറക്കുമെന്ന് ടീസർ സ്ഥിരീകരിക്കുന്നു. ഇതിന് 4,910 എംഎഎച്ച് ബാറ്ററിയും സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസറുമുണ്ടാകാം.


Click it and Unblock the Notifications







