8,990 രൂപയ്ക്ക് ഒപ്പൊയുടെ ജോയ് സ്മാര്‍ട്‌ഫോണ്‍

Posted By:

ചൈനീസ് ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ ഒപ്പൊ താഴ്ന്ന ശ്രേണിയില്‍ പെട്ട പുതിയ സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ പുറത്തിറക്കി. ഒപ്പൊ ജോയ് എന്ന ഡ്യുവല്‍ സിം ഫോണിന് 8,990 രൂപയാണ് വില. 5 ജി.ബി. സൗജന്യ ക്ലൗഡ് സ്‌റ്റോറേജ് സംവിധാനം നല്‍കുന്ന ഫോണില്‍ കോണ്‍ടാക്റ്റുകളും എസ്.എം.എസും ബാക്അപ് ചെയ്യാനുള്ള സൗകര്യവുമുണ്ട്.

8,990 രൂപയ്ക്ക് ഒപ്പൊയുടെ ജോയ് സ്മാര്‍ട്‌ഫോണ്‍

ഫോണിന്റെ സാങ്കേതികമായ പ്രത്യേകതകള്‍

480-800 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 4 ഇഞ്ച് WVGA ഡിസ്‌പ്ലെ, 1.3 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 512 എം.ബി. റാം, 3 എം.പി. പ്രൈമറി ക്യാമറ, 0.3 എം.പി. ഫ്രണ്ട് ക്യാമറ, 4 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി, ആന്‍ഡ്രോയ്ഡ് ഒ.എസ് എ ന്നിവയുള്ള ഫോണില്‍ 1700 mAh ബാറ്ററിയാണ് ഉള്ളത്.

3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ് എന്നിവ സപ്പോര്‍ട് ചെയ്യും. ഒപ്പൊയുടെ ക്ലൗഡ് സ്‌റ്റോറേജ് സംവിധാനമായ ഒ ക്ലൗഡില്‍ 5 ജി.ബി. സൗജന്യ സ്‌റ്റോറേജും ഫോണിനൊപ്പം ലഭിക്കും.

2017 ആവുമ്പോഴേക്കും ലോകത്തെ മൂന്നാമത്തെ വലിയ സ്മാര്‍ട്‌ഫോണ്‍ വിപണിയായി ഇന്ത്യ വളരുമെന്നും അതുകൊണ്ടുതന്നെ താഴ്ന്നതും ഇടത്തരം ശ്രേണിയില്‍ പെട്ടതുമായ ഫോണുകള്‍ക്ക് ആവശ്യകത വന്‍തോതില്‍ വര്‍ദ്ധിക്കുമെന്നും കരുതുന്നതായി ലോഞ്ചിംഗ് ചടങ്ങില്‍ ഒപ്പൊ സി.ഇ.ഒ ടോം ലു പറഞ്ഞു.

നിലവില്‍ 5 മോഡലുകള്‍ ഇന്ത്യയില്‍ ഒപ്പൊ വില്‍ക്കുന്നുണ്ട്. ഈ വര്‍ഷം അവസാനമാവുമ്പോഴേക്കും അഞ്ചു മേഡാഡലുകള്‍ കൂടി അധികമായി വിപണിയിലെത്തിക്കും. അടുത്ത വര്‍ഷമാകുമ്പോഴേക്കും രാജ്യത്താകമാനം 200 സര്‍വീസ് സെന്റര്‍ തുടങ്ങാനും പദ്ധതിയുണ്ടെന്ന് സി.ഇ.ഒ കൂട്ടിച്ചേര്‍ത്തു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot