കറങ്ങും ക്യാമറയുള്ള ഒപ്പൊ N1 ജനുവരി 30-ന് ഇന്ത്യയില്‍!!!

Posted By:

ചൈനീസ് സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ ഒപ്പൊയുടെ പുതിയ സ്മാര്‍ട്‌ഫോണായ ഒപ്പൊ N1 ഈ മാസം 30-ന് ഇന്ത്യയിലും ലോഞ്ച് ചെയ്യുന്നു. കറക്കാവുന്ന ക്യാമറയുള്ള ഫോണ്‍ എന്ന നിലയില്‍ നേരത്തെ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു N1.

മുന്നില്‍ നിന്ന് പിന്നിലേക്കും തിരിച്ചും കറക്കാമെന്നതാണ് ഒപ്പൊ N1-ലെ ക്യാമറയുടെ പ്രത്യേകത. അതായത് ഒരു ക്യാമറതന്നെ പിന്‍വശത്തെയും മുന്‍വശത്തെയും ക്യാമറയായി ഉപയോഗിക്കാം. ചൈനയില്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ തന്നെ ഫോണ്‍ ലോഞ്ച് ചെയ്തിരുന്നുവെങ്കിലും ഇന്ത്യയില്‍ ഇപ്പോഴാണ് അവതരിപ്പിക്കുന്നത്.

ജനുവരി 30-ന് ഡല്‍ഹിയില്‍ വച്ചാണ് ഫോണിന്റെ ലോഞ്ചിംഗ് നടക്കുന്നത്. ചടങ്ങില്‍ ബോളിവുഡ് താരങ്ങളായ ഹൃതിക് റോഷനും സോനം കപൂറും ചേര്‍ന്നാണ് ഫോണ്‍ പുറത്തിറക്കുക. മാത്രമല്ല, ഇരുതാരങ്ങളും ചേര്‍ന്നഭിനയിച്ച ഒപ്പൊ N1-ന്റെ പരസ്യവും 30-ന് പുറത്തിറക്കും.

ഒപ്പൊ N1-ന്റെ പ്രത്യേകതകള്‍

1920-1080 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 5.9 ഇഞ്ച് ഫുള്‍ HD ഡിസ്‌പ്ലെ, 1.7 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍, 2 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ് എന്നിവയുള്ള ഫോണിന് 16 ജി.ബി./ 32 ജി.ബി. എന്നിങ്ങനെ ഇന്റേണല്‍ മെമ്മറിയുള്ള രണ്ട് വേരിയന്റുകള്‍ ഉണ്ട്. മെമ്മറി വികസിപ്പിക്കാന്‍ സാധിക്കില്ല.

ഏറ്റവും പ്രധാന ഭാഗമായ ക്യാമറ 13 മെഗാപിക്‌സല്‍ ആണ്. മുകളില്‍ പറഞ്ഞപോലെ 206 ഡിഗ്രിയില്‍ കറക്കാന്‍ കഴിയുന്ന ഈ ക്യാമറ ഉപയോഗിച്ച് ഉയര്‍ന്ന ക്വാളിറ്റിയുള്ള ചിത്രങ്ങള്‍ എടുക്കാം. 3650 mAh ആണ് ബാറ്ററി പവര്‍.

ഫോണിന്റെ ഇന്ത്യയിലെ വില എത്രയായിരിക്കുമെന്ന് ഇതുവരെ കമ്പനി അറിയിച്ചിട്ടില്ല. എന്നുമുതലാണ് വിപണിയില്‍ ലഭ്യമാവുക എന്നും ലോഞ്ചിംഗിനു ശേഷമേ വ്യക്തമാവു.

ഫോണിന്റെ കൂടുതല്‍ പ്രത്യേകതകളും ചിത്രങ്ങളും ചുവടെ കൊടുക്കുന്നു

കറങ്ങും ക്യാമറയുള്ള ഒപ്പൊ N1 ജനുവരി 30-ന് ഇന്ത്യയില്‍!!!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot